‘ഒരു പരുവത്തിൽ ഞാനിങ്ങനെ പോയ് കൊണ്ടിരുന്നപ്പോഴാണ് ആ സമയത്ത് പ്രഭുദേവയുടെ വരവ്’ ! ‘അതോടെ എന്റെ ആപ്പീസ് പൂട്ടി’ !! നടി ശോഭന തുറന്ന് പറയുന്നു !
ശോഭന എന്ന അഭിനേത്രിക്ക് യാതൊരു അഭിമുഖത്തിൻന്റെയും ആവിശ്യമില്ല, നടി, നർത്തകി എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ച അതുല്യ പ്രതിഭ, കലാ ജീവിതത്തിനു വേണ്ടി തന്റെ വ്യക്തി ജീവിതം തെജിച്ച ആദരണീയ വ്യക്തിത്വം, എന്നിങ്ങനെ വിശേഷങ്ങൾ ഏറെ…. 1970 ജനിച്ച 51 വയസുള്ള താരം ഇപ്പോഴും കാഴ്ചയിൽ ആ പഴയ കർത്തുമ്പി തന്നെ.. മലയാളം, തമിഴ്, കന്നഡ, തെലുഗ്, ഹിന്ദി, ഇഗ്ളീഷ് തുടങ്ങിയ ഭാഷാളിൽ എല്ലാം തന്റെ കഴിവ് തെളിച്ച ആളാണ് ശോഭന..
ഒരു നടി എന്നതിലുപരി അവർ വളരെ കഴിവുള്ള നർത്തകി കൂടിയാണ്, രണ്ടു നാഷണൽ അവാർഡും കേരള സ്റ്റേറ്റ് അവാർഡും സ്വാന്തമാക്കിയ താരം നൃത്ത വേദികളിൽ ഇപ്പോഴുവും നിറ സാന്നിധ്യമാണ്, നിരവധി കുട്ടികൾക്ക് അവർ നൃത്തം പഠിപ്പിക്കുകയും ചെയ്യുന്നു.. വളരെ ചെറുപ്രായത്തിൽ തുടങ്ങിയ ശാസ്ത്രീയ നൃത്ത പഠനം ഇന്നും അവർ തുടരുന്നു, നൃത്തത്തിനായി ജീവിതം മാറ്റിവെച്ച ആളാണ് നടി ശോഭന…
സിനിമയിൽ എത്തിയ സമയത്ത് തന്റെ നൃത്ത പഠനവും അഭിനയ ഒരുമിച്ചുകൊണ്ടുപോകാൻ താൻ ഏറെ ബുദ്ധിമുട്ടിയിരുന്നു എന്നും കൂടാതെ ശാസ്ത്രീയ നൃത്തവും സിനിമയിലെ ഡാൻസും ഒരുമിച്ച് കൊണ്ടുപോകാൻ തനിക്കുണ്ടായ ബുദ്ധിമുട്ടലുകളും തുറന്ന് പറയുകയാണ് ശോഭന, ചെറിയ ഗ്രാമങ്ങളില്‍ ഷൂട്ടിംഗ് നടക്കുമ്ബോള്‍ അവിടെയുള്ള ചെറിയ ലോഡ്ജുകളില്‍ ആയിരിക്കും താമസം. നീണ്ട മണിക്കൂറുകളുടെ ചിത്രീകരണം കഴിഞ്ഞു മുറിയിലെത്തി നൃത്തം പ്രാക്ടീസ് ചെയ്യുക എന്നാല്‍ ഏറെപ്രയാസമാണ് പക്ഷേ ഞാന്‍ അതും ചെയ്തിട്ടുണ്ട്.
അതിനെക്കാളും എനിക്ക് ഏറെ പ്രയാസമായി തോന്നിയ മറ്റൊരു കാര്യം രണ്ടു ശൈലികളില്‍ ഉള്ള നൃത്തം ചെയ്യുന്നതാണ്. ഒന്നില്‍ നിന്ന് മറ്റൊന്നിലേക്ക് പോവുക എന്നെ സംബദ്ധിച്ച് ഏറ്റവും പ്രയാസമുള്ള ഒന്നായിരുന്നു. അതുകൂടാതെ ഈ രീതി തന്നെ ഒരുപാട് കാലം നീണ്ടു പോവുകയും ചെയ്തു. ക്ലാസ്സിക്കല്‍ നൃത്തത്തിന്റെ ആശയങ്ങള്‍ സിനിമയിലേക്ക്, അവിടെ ചേരുന്ന വിധത്തില്‍ രൂപ പെടുത്തുക എന്നതായിരുന്നു ബുദ്ധിമുട്ട്. പലപ്പോഴും എന്നോട് ചെയ്യാന്‍ പറയുന്ന കാര്യങ്ങള്‍ ഏറെ കഷ്ടപെട്ടിട്ടായാലും എനിക്ക് ചെയ്യേണ്ടിയും വന്നിട്ടുണ്ട്.
കൂടാതെ അന്നത്തെ കാലഘട്ടങ്ങളിലെ മിക്ക സിനിമകളിലും നിങ്ങൾ കണ്ട ഡാൻസുകൾക്ക് അപ്പോള്‍ നിലവിലുള്ള ശാസ്ത്രീയനൃത്തവുമായി വലിയ വ്യത്യാസമുണ്ടായിരുന്നില്ല. സിനിമയിലെ ഡാൻസ് മാസ്റ്റേഴ്സ് കൂടുതൽ പേരും അന്ന് ക്ലാസ്സിക്കല്‍ നര്‍ത്തകരുടെ ശൈലികളാണ് പിന്തുടര്‍ന്നിരുന്നത്. അതിൽ പല മാസ്റ്റേഴ്സും പേരുകേട്ട നര്‍ത്തകരുടെ ശിഷ്യരുമായിരുന്നു. അതുകൊണ്ടുതന്നെ അന്ന് വെസ്റ്റേൺ ഡാൻസ് ശൈലികൾ ആ സമയത്ത് വളരെ കുറവായിരുന്നു…
അങ്ങനെ പല മാസ്റ്റേഴ്സിന്റെ പല ഡാൻസ് വിദ്യകളും കൊണ്ട് ഞാനടക്കമുള്ള നർത്തകിമാരായുള്ള നടിമാർ ഏറെ പ്രയാസപ്പെട്ട് മുന്നോട്ട് പൊക്കോണ്ടിരിക്കുന്ന സമയത്താണ് ഫിലിം ഡാന്‍സ് എന്ന ആശയത്തെത്തന്നെ പൊളിച്ചെഴുതികൊണ്ട് നടൻ പ്രഭുദേവയുടെ വരവ്, സാമ്ബ്രദായിക നൃത്തശൈലി പിന്തുടര്‍ന്ന് പോയിരുന്ന എല്ലാ മാസ്റ്റേഴ്സിനും ഒരു വെല്ലുവിളിയായിരുന്നു ആ സമയത്ത് പ്രഭുദേവ, പ്രഭു വന്നതോടെ എല്ലാം മാറി. അതോടെയാണ്, സിനിമാ നൃത്തം സംബന്ധിച്ച് എന്‍റെ ആപ്പീസ് പൂര്‍ണ്ണമായും പൂട്ടിപ്പോയത് എന്നും ശോഭന പറയുന്നു……
Leave a Reply