ഞങ്ങളുടെ അമ്മ ഞങ്ങൾക്ക് ദൈവമാണ് ! എന്റെ ജീവിതം മാറ്റിമറിച്ചത് അമ്മയുടെ ആ തീരുമാനമാണ് ! സന്തോഷ വാർത്ത പങ്കുവെച്ച ശ്രാവൺ !

ഒരു സമയത്ത് തെന്നിന്ത്യൻ സിനിമയിൽ സൂപ്പർ സ്റ്റാറുകളുടെ നായികയായി സിനിമയിൽ തിളങ്ങി നിന്ന അഭിനേത്രി ആയിരുന്നു സരിത. ഒരു മികച്ച അഭിനേത്രി എന്നതിലുപരി അവർ ഒരു കഴിവുള്ള ഡബ്ബിങ് ആർട്ടിസ്റ്റ് കൂടിയായിരുന്നു. മുകേഷുമായുള്ള വിവാഹ ശേഷമാണ് അഭിനയ ലോകത്തുനിന്നും വിട്ടുനിന്നത്. പക്ഷെ ഇവരുടെ ദാമ്പത്യ ജീവിതം അധികനാൾ നീണ്ടു പോയിരുന്നില്ല, ഇവർക്ക് രണ്ട് ആൺ മകളാണ്, ശ്രാവണും തേജയും. ഇവർ രണ്ടുപേരും അമ്മ സരിതക്കൊപ്പമാണ് താമസം. മൂത്ത മകൾ ശ്രാവൺ അച്ഛന്റെ പാത പിന്തുടർന്ന് സിനിമയിലേക്ക് എത്തിയിരുന്നു. കല്യാണം എന്ന ചിത്രത്തിലെ നായക വേഷം ചെയ്തു കൊണ്ടാണ് ശ്രാവണ്‍ മുകേഷ് മലയാള സിനിമയിലേക്കെത്തിയത്. എന്നാല്‍ പിന്നീട് ഈ നടനെ ആരും കണ്ടിട്ടില്ല.

താരപുത്രന്മാർ സിനിമ ലോകം അടക്കിവാഴുമ്പോൾ മറ്റുചിലർ തങ്ങളുടെ കരിയർ പ്രൊഫെഷനലി ഉയരങ്ങൾ എത്തിക്കുകയാണ്. ആകൂട്ടത്തിലാണ് മുകേഷിന്റെയും സരിതയുടെയും മകൻ ശ്രാവൺ. സരിതക്ക് മക്കൾ പടിക്കുന്നതിനോടായിരുന്നു കൂടുതൽ താല്പര്യം, അതുകൊണ്ട് തന്നെ വളരെ അധികം ബുദ്ധിമുട്ടുകൾ സഹിച്ചുകൊണ്ട് സരിത മകനെ പഠിപ്പിച്ചു.. ശ്രാവൺ ഇന്നൊരു ഡോക്ടർ ആണ്. വെറും ഒരു ഡോക്ടർ മാത്രമല്ല ദുബായിൽ വളരെ പേരുകേട്ട ഡോക്ടർ ആണ്..  എങ്കിലും ശ്രാവണിന്റെ ആഗ്രഹപ്രകാരമാണ് ആദ്യമൊരു ചിത്രം ചെയ്തത്, പക്ഷെ തുടക്കം അത്ര വിജയകരമായിരുന്നില്ല ശ്രവന്റേത്. കല്യാണം എന്ന ചിത്രം അത്ര  ശ്രദ്ധനേടിയിരുന്നില്ല. അതിനു ശേഷം മറ്റ് ചിത്രങ്ങളിലൊന്നും താര പുത്രനെ കണ്ടിരുന്നില്ല.

എന്നാൽ ഇത്രയും കഴിവുള്ള ഒരു താര കുടുംബത്തിൽ നിന്നും ശ്രാവൺ ഏതുകൊണ്ട് സിനിമയിൽ സജീവമായില്ല എന്ന ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെ, ഡോക്ടര്‍ കൂടിയായ ശ്രാവണ്‍ ഇപ്പോള്‍ റാസല്‍ഖൈമയിലെ പ്രശസ്തനായ ഡോക്ടർ ആണ്. കഴിഞ്ഞ കോവിഡ് സമയത്ത് ഒരുപാട് അവരങ്ങൾ വന്നിരുന്നു പക്ഷെ അപ്പോൾ അമ്മ പറഞ്ഞത്  ഈ ലോകത്ത് ഇത്രയും വലിയൊരു പ്രതിസന്ധി ഘട്ടത്തിൽ കൂടി പോകുന്ന ഈ സാഹചര്യത്തിൽ  സിനിമയ്ക്കല്ല കോവിഡ് സേവനത്തിനാണ് പ്രാധാന്യം കൊടുക്കേണ്ടത് എന്ന് അമ്മ നല്‍കിയ ഉപദേശം സ്വീകരിച്ചത് കൊണ്ടാണ് താൻ സിനിമ ഉപേക്ഷിച്ച് എന്റെ എന്റെ ജോലിയിൽ ശ്രദ്ധ കൊടുത്തത്. ഇന്ന് തന്റെ മേഖലയിൽ നിരവധി പുരസ്‌കാരങ്ങൾ സഹിതം നേടിയിട്ടുള്ള ശ്രാവണിന്റെ അടുത്ത് റാസല്‍ഖൈമയിലെ രാജകുടുംബാംഗങ്ങള്‍ വരെ  ചികിത്സ തേടിയെത്തിയിരുന്നു.

എന്റെ ഈ ജോലിയിൽ ഞാൻ കൂടുതൽ ആഴത്തിലേക്ക് ഇറങ്ങിയപ്പോഴാണ് അമ്മ പറഞ്ഞത് നൂറ് ശതമാനം ശെരിയാണ് എന്ന് തോന്നിയത്. അമ്മയാണ് ഞങ്ങൾക്ക് എല്ലാം.. അമ്മയുടെ വാക്കിന് ഞങ്ങൾക്ക് ഒരു മറുവാക്ക് ഇല്ല, കാരണം ഞങ്ങളക്ക് വേണ്ടി അമ്മയുടെ ജീവിതം മാറ്റി വെച്ച് ഞങ്ങളുടെ ജീവിതം സുരക്ഷിതമാക്കാൻ ഒരുപാട് കഷ്ടപ്പെട്ട ആളാണ് അമ്മ എന്നും ശ്രാവൺ പറയുന്നു. കഴിഞ്ഞ ദിവസം ശ്രമവിന്റെ ജന്മദിനം ആയിരുന്നു, അമ്മയെ ചേർത്ത് പിടിച്ച് മകൾ രണ്ടുപേരും നിൽക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ട് ശ്രാവൺ ‘എന്റെ കുടുംബം’ എന്ന് കുറിച്ചിരുന്നു. ശ്രാവണിന് ഇപ്പോൾ ജന്മദിന ആശംസകൾ അറിയിച്ചുകൊണ്ട് ആരാധകരും രംഗത്ത് വന്നിരുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *