അമ്മയുടെ 62 മത് ജന്മദിനം ആഘോഷമാക്കി മക്കൾ ! അമ്മയുടെ ആ തീരുമാനമാണ് ഞങ്ങളുടെ ജീവിതം മാറ്റിമറിച്ചത് !

മലയാള സിനിമ രംഗത്ത് സൂപ്പർ സ്റ്റാറുകളുടെ നായികയായി ഒരു സമയത്ത് തിളങ്ങി നിന്ന നായികയാണ് സരിത.  സൗത്തിന്ത്യയിലെ പ്രശസ്ത താരമായിരുന്ന താരം മുകേഷിനെ വിവാഹം കഴിച്ചതോടെയാണ് അഭിനയ ജീവിതത്തിൽ നിന്നും വിടപറഞ്ഞത്. എന്നാൽ ഏറെ നാളുകൾക്ക് ശേഷം ഇരുവരും വേര്പിരിയുകയായിരുന്നു. ഇവർക്ക് രണ്ട് ആൺ മകളാണ്, ശ്രാവണും തേജയും. ഇവർ രണ്ടുപേരും വളർന്നത്  അമ്മ സരിതക്കൊപ്പമാണ് താമസം. മൂത്ത മകൾ ശ്രാവൺ അച്ഛന്റെ പാത പിന്തുടർന്ന് സിനിമയിലേക്ക് എത്തിയിരുന്നു. കല്യാണം എന്ന ചിത്രത്തിലെ നായക വേഷം ചെയ്തു കൊണ്ടാണ് ശ്രാവണ്‍ മുകേഷ് മലയാള സിനിമയിലേക്കെത്തിയത്. എന്നാല്‍ അതിനു ശേഷം ശ്രാവൺ അഭിനയ മേഖലയിൽ നിന്ന് വിട്ടുനിൽക്കുക ആയിരുന്നു.

അതിനു കാരണം ഒരിക്കൽ ശ്രാവൺ തന്നെ തുറന്ന് പറഞ്ഞിരുന്നു. അമ്മക്ക് ഞങ്ങൾ  പടിക്കുന്നതിനോടായിരുന്നു കൂടുതൽ താല്പര്യം, അതുകൊണ്ട് തന്നെ വളരെ അധികം ബുദ്ധിമുട്ടുകൾ സഹിച്ചുകൊണ്ട് അമ്മ ഞങ്ങളെ പഠിപ്പിച്ചു.. അതുകൊണ്ട് തന്നെ താൻ ഇന്നൊരു ഡോക്ടർ ആണെന്നും  ശ്രാവൺ പറയുന്നു. അമ്മയും മക്കളും ഇപ്പോൾ ദുബായിലാണ് താമസം. ശ്രാവൺ ഇന്ന് ദുബായിൽ  വെറും ഒരു ഡോക്ടർ മാത്രമല്ല ദുബായിൽ വളരെ പേരുകേട്ട ഡോക്ടർ ആണ്..  എങ്കിലും ശ്രാവണിന്റെ ആഗ്രഹപ്രകാരമാണ് ആദ്യമൊരു ചിത്രം ചെയ്തത്, പക്ഷെ തുടക്കം അത്ര വിജയകരമായിരുന്നില്ല ശ്രവന്റേത്. കല്യാണം എന്ന ചിത്രം അത്ര  ശ്രദ്ധനേടിയിരുന്നില്ല. അതിനു ശേഷം മറ്റ് ചിത്രങ്ങളിലൊന്നും താര പുത്രനെ കണ്ടിരുന്നില്ല.

കഴിഞ്ഞ കോവിഡ് സമയത്ത് തനിക്ക് സിനിമയിലേക്ക് ഒരുപാട് അവസരങ്ങൾ വന്നിരുന്നു എന്നും, എന്നാൽ ആ സമയത്ത്  അമ്മ പറഞ്ഞത്…  ഈ ലോകം ഇത്രയും വലിയൊരു പ്രതിസന്ധി ഘട്ടത്തിൽ കൂടി പോകുന്ന ഈ സാഹചര്യത്തിൽ  സിനിമയ്ക്കല്ല കോവിഡ് സേവനത്തിനാണ് പ്രാധാന്യം കൊടുക്കേണ്ടത്… അമ്മ നല്‍കിയ ഉപദേശം സ്വീകരിച്ചത് കൊണ്ടാണ് താൻ സിനിമ ഉപേക്ഷിച്ച് എന്റെ എന്റെ ജോലിയിൽ ശ്രദ്ധ കൊടുത്തത്. ഇന്ന് തന്റെ മേഖലയിൽ നിരവധി പുരസ്‌കാരങ്ങൾ സഹിതം നേടിയിട്ടുള്ള ശ്രാവണിന്റെ അടുത്ത് റാസല്‍ഖൈമയിലെ രാജകുടുംബാംഗങ്ങള്‍ വരെ  ചികിത്സ തേടിയെത്തിയിരുന്നു.. ഇപ്പോഴിതാ അമ്മ സരിതയുടെ 62 മത് ജന്മദിനം ആഘോഷമാക്കിയ ചിത്രങ്ങളാണ് ശ്രാവൺ പങ്കുവെച്ചിരിക്കുന്നത്. അമ്മക്ക് ജന്മദിന ആശംസകൾ എന്നും ശ്രാവൺ കുറിച്ചുട്ടുണ്ട്.

അതുപോലെ  എന്റെ ജോലിയിൽ ഞാൻ സജീവമായപ്പോഴാണ് അമ്മ പറഞ്ഞത് നൂറ് ശതമാനം ശെരിയാണ് എന്ന് തോന്നിയത്. അമ്മയാണ് ഞങ്ങൾക്ക് എല്ലാം.. അമ്മയുടെ വാക്കിന് ഞങ്ങൾക്ക് ഒരു മറുവാക്ക് ഇല്ല, കാരണം ഞങ്ങൾക്ക് വേണ്ടി അമ്മയുടെ ജീവിതം മാറ്റി വെച്ച് ഞങ്ങളുടെ ജീവിതം സുരക്ഷിതമാക്കാൻ ഒരുപാട് കഷ്ടപ്പെട്ട ആളാണ് അമ്മ എന്നും ശ്രാവൺ പറയുന്നു. കഴിഞ്ഞ ദിവസം ശ്രമവിന്റെ ജന്മദിനം ആയിരുന്നു, അമ്മയെ ചേർത്ത് പിടിച്ച് മകൾ രണ്ടുപേരും നിൽക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ട് ശ്രാവൺ ‘എന്റെ കുടുംബം’ എന്ന് കുറിച്ചിരുന്നു. ശ്രാവണിന് ഇപ്പോൾ ജന്മദിന ആശംസകൾ അറിയിച്ചുകൊണ്ട് ആരാധകരും രംഗത്ത് വന്നിരുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *