എന്നാലും ലാൽ എന്നോട് ഇങ്ങനെ ചെയ്യുമെന്ന് ഞാൻ കരുതിയിരുന്നില്ല ! എനിക്കു മാത്രമേ ആ നഷ്ടത്തിന്റെ ആഴം അറിയൂ ! സിബി മലയിൽ പറയുന്നു !

മോഹൻലാൽ എന്ന നടന്റെ വളർച്ചയിൽ സിബി മലയിൽ എന്ന സംവിധായകന്റെ സ്ഥാനം അത് വളരെ വലുതാണ്. ഇവരുടെ കൂട്ടുകെട്ടിൽ മലയാളത്തിൽ പിറന്നത് സൂപ്പർ ഹിറ്റുകൾ ആയിരുന്നു. കിരീടം, ദശരഥം, ഭരതം, ഹിസ് ഹൈനസ് അബ്ദുളള, ധനം, കമലദളം, മായാമയൂരം, ചെങ്കോൽ പോലുളള സിനിമകൾ ഇന്നും മലയാളികൾ ഹൃദയത്തിൽ സൂക്ഷിക്കുന്ന ചിത്രങ്ങളാണ്. അതിൽ ദശരഥം എന്ന ചിത്രം കാലത്തിനു മുമ്പേ സഞ്ചരിച്ച ചിത്രമായിരുന്നു. 30 വർഷം നീണ്ട കരിയറില്‍ നാല്‍പതിലധികം സിനിമകൾ സംവിധാനം ചെയ്ത് സിബി മലയില്‍ ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷം പുതിയ ചിത്രവുമായി എത്തുകയാണ്. ‘കൊത്ത്’ ആണ് സിബിമലയിലിന്റെ പുതിയ ചിത്രം.

എന്നാൽ അടുത്തിടെ അദ്ദേഹം മോഹൻ ലാലിൽ നിന്നും തനിക്ക് ഉണ്ടായ ഒരു അനുഭവം അദ്ദേഹം തുറന്ന് പറഞ്ഞിരുന്നു, അദ്ദേഹത്തിന്റെ ആ തുറന്ന് പറച്ചിൽ ഏറെ പേരെ വിഷമിപ്പിച്ചിരുന്നു, അത്രയും വേദനയോടെയാണ് അദ്ദേഹം അന്ന് സംസാരിച്ചത്… ആ വാക്കുകൾ ഇങ്ങനെ, ദശരഥം എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം ചെയ്യണം എന്നത് എന്റെ ഏറ്റവും വലിയൊരു ആഗ്രഹമായിരുന്നു.  രാജീവന് ഉണ്ടാകുന്ന ആ കുട്ടിക്ക് പിന്നീട് എന്താണ് സംഭവിച്ചത് എന്നറിയാൻ എല്ലാവർക്കും താല്പര്യമുണ്ട്.

ദശരഥത്തിന്റെ രണ്ടാം ഭാഗത്തിന്റെ കഥയുമായി നിരവധി പേര്  തന്റെ അടുത്ത് വന്നിരുന്നു പക്ഷെ അതൊന്നും എനിക്ക് അത്ര  ഇഷ്ടപ്പെട്ടിരുന്നില്ല. എന്നാൽ ‘കൊത്ത്’ എന്ന സിനിമയുടെ തിരക്കഥാകൃത്ത് ഹേമന്ദ് കുമാറാണ് തനിക്ക് ഇഷ്ടമാകുന്ന വിധത്തിൽ ആ കഥ ഇപ്പോൾ തയ്യാറാക്കിയിരിക്കുന്നത്, പക്ഷെ തനിക്ക് മോഹൻലാലിന്റെ പിന്തുണ കിട്ടിയിരുന്നില്ല, ഈ കാര്യം പറയുമ്പോൾ എല്ലാം ലാൽ ഒഴിഞ്ഞു മാറുകയാണ്. നെടുമുടി വേണുവും ഈ ചിത്രം ചെയ്യണമെന്നു ഏറെ ആഗ്രഹിച്ചിരുന്നു. ലാലിനോടു താൻ പറയാമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

എന്നാൽ ഇത്  ലാലിനെ ബോധ്യപ്പെടുത്തുകയല്ല, ലാലിനു ബോധ്യപ്പെടുകയാണ് വേണ്ടതെന്നും അദ്ദേഹം പറയുന്നു. ‘എന്റെ കരിയറിലെ ഏറ്റവും വലിയ നഷ്ടമാണിത്. എനിക്കു മാത്രമേ ആ നഷ്ടത്തിന്റെ ആഴം അറിയൂ. ഇനി ആ സിനിമ സംഭവിക്കില്ല. ഇനി എനിക്ക് ഈ പേരിൽ ആരുടേയും കാൽ പിടിക്കാൻ കഴിയില്ല, ആത്മാഭിമാനം എന്ന ഒരു കാര്യം ഏല്ലാവർക്കും ഉള്ള ഒന്നാണ്.  ലോഹിതദാസിനുള്ള ആദരവായി ദശരഥം രണ്ടാം ഭാഗത്തിന്റെ തിരക്കഥ പുസ്തക രൂപത്തിൽ ഇറക്കും.’ അദ്ദേഹം വ്യക്തമാക്കി.

ലാൽ ഇപ്പോൾ ഒരുപാട് മാറിപ്പോയി, പഴയത് പോലെ നമുക്ക് അയാളിലേക്ക് എത്തിപെടാൻ കഴിയില്ല, അതിനുമുമ്പ് ഒരുപാട് കടമ്പകൾ കടക്കണം,  ഇനി ഞാൻ ലാലിൻറെ അടുത്ത് പോകില്ല, ലാലിനു എന്നെ ആവശ്യമുണ്ടെന്നു തോന്നുമ്പോൾ എന്റെയടുത്തേക്കു വരാം. ആവശ്യമുണ്ടാകില്ലെന്നറിയാം. പ്രതീക്ഷിക്കുന്നുമില്ല.  ആന്റണി പെരുമ്പാവൂരിനെ സമീപിക്കാൻ തനിക്ക് താൽപര്യമില്ല. ഇവരൊക്കെയാണോ തന്റെ സിനിമയിൽ തീരുമാനമെടുക്കുന്നത് എന്നും  സിബി മലയിൽ ചോദിക്കുന്നു. തന്നെ നിഷേധിക്കുന്നിടത്തു, തന്നോടു മുഖം തിരിക്കുന്നിടത്തേക്കു പോകാറില്ല.. എന്നും അദ്ദേഹം പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *