പല സന്ദർഭങ്ങളിലും ഞാൻ സിത്താരയെ സഹായിച്ചിരുന്നു ! പക്ഷെ ഞാൻ അവരെ തൊട്ട് അഭിനിയ്ക്കരുത് എന്ന് പറഞ്ഞപ്പോൾ ഞെട്ടിപോയി ! റഹ്‌മാൻ പറയുന്നു

മലയാള സിനിമ ചരിത്രത്തിൽ എഴുതപെട്ട രണ്ട് പേരുകളാണ് റഹ്‍മാനും നടി സിത്താരയും, ഇറിവരും ജോഡികളായി സിനിമകളും ചെയ്തിരുന്നു. സിത്താര എന്ന അഭിനേത്രി മലയാളി നടി ആയിരിന്നട്ടും അവൾ മലയാളത്തിൽ ഉപരി മറ്റു ഭാഷകളിലാണ് കൂടുതലും  സിനിമകൾ   ചെയ്തിരുന്നത്. 1986 ൽ പുറത്തിറങ്ങിയ കാവേരി എന്ന മലയാള ചിത്രത്തിലാണ് സിത്താര ആദ്യമായി അഭിനയിക്കുന്നത്.. അതിനു ശേഷം സൗത്ത് സിനിമയിൽ ഏകദേശം 200 ഓളം സിനിമകൾ താരം ചെയ്തിരുന്നു.. പക്ഷെ 47 കാരിയായ സിതാര ഇതുവരേയും വിവാഹം കഴിച്ചിട്ടില്ല.

റഹ്‌മാൻ എന്ന നടൻ ഒരു സമയത്ത് മലയാള സിനിമയുടെ റൊമാന്റിക് ഹീറോ ആയിരുന്നു, ശോഭന, രോഹിണി തുടങ്ങിയ നായികമാരോടൊപ്പമാണ് കൂടുതൽ ചിത്രങ്ങൾ അദ്ദേഹം ചെയ്‌തിരുന്നത്‌. ആ കാലത്തെ യുവതികളുടെ ഹരമായിരുന്നു റഹ്‌മാൻ. അഭിനയം പോലെത്തന്നെ നൃത്തത്തിലും അദ്ദേഹം മുന്നിലായിരുന്നു,  തൊണ്ണൂറുകളിൽ മമ്മൂട്ടിയും മോഹൻലാലും താരപദവിയിലേക്ക് എത്തുന്നതിനു മുൻപു തന്നെ മാധ്യമങ്ങൾ റഹ്മാനെ സൂപ്പർതാരമായി വിളിച്ചു തുടങ്ങിയിരുന്നു.

ഒരു സമയത്ത്  മിക്ക  ഹിറ്റ്  സംവിധായകരുടെയും സിനിമകളിൽ  റഹ്മാൻ അഭിനയിച്ചിരുന്നു. സൂപ്പർഹിറ്റ് ചിത്രങ്ങൾ റഹ്മാന്റേതായി പുറത്തുവന്ന കാണാമറയത്ത്, വാർത്ത, പൂമുഖപ്പടിയിൽ നിന്നെയും കാത്ത്, അടിയൊഴുക്കുകൾ, കരിയിലക്കാറ്റുപോലെ തുടങ്ങിയവ പ്രേക്ഷർ ഇരുകയ്യും നീട്ടി സ്വീകരിച്ചിരുന്നു…

 

പൊതുവേ എല്ലാവരുമായി വളരെ നല്ല സൗഹൃദം കാത്ത് സൂക്ഷിക്കാറുള്ള ആളാണ് റഹ്‌മാൻ, തന്റെ സെറ്റിൽ ഉള്ള എല്ലാവരോടും നല്ല അടുപ്പം വെക്കാറുണ്ട്, അത്തരത്തിൽ നടി സിത്താരയുമായി റഹ്മാന് നല്ല അടുപ്പമായിരുന്നു, അവരെ തന്റെയൊരു ചേച്ചിയുടെ സ്ഥാനത്താണ് റഹ്മാൻ  കണ്ടിരുന്നതും, പല പ്രതിസന്ധി ഘട്ടങ്ങളിലും റഹ്മാൻ  അവര്‍ക്കൊപ്പം നിന്നിട്ടുണ്ട്, എടീ പോടീ എന്നൊക്കെ താൻ  ആരെയെങ്കിലും വിളിച്ചിട്ടുണ്ടെങ്കില്‍ അത് അവരെ മാത്രമാണെന്നും അദ്ദേഹം പറയുന്നു..

പക്ഷേ ഒരു സമയത്ത്  അവര്‍ വല്ലാതെ മാറി പോയി. അതിനുള്ള കാരണം എന്താണെന്നു ഇനിയും അറിയില്ല,  ഒരു തമിഴ് സിനിമയുടെ സെറ്റില്‍ വച്ച് റഹ്മാനെ മോശക്കാരനാക്കാന്‍ സിതാര ശ്രമിച്ചു. നായകനായ ഞാന്‍ അവരെ  തൊട്ടഭിനയിക്കാന്‍ പാടില്ലെന്ന് നടി വാശി പിടിച്ചു. അന്ന് അവിടെവെച്ച്  എന്റെ നിയന്ത്രണം നഷ്ടമായി. പൊതുവേ പെട്ടന്ന്  ദേഷ്യം വരുന്ന ഞാന്‍ അന്ന് നിയത്രണം വിട്ട് ആ  സെറ്റില്‍ നിന്നും ഇറങ്ങി പോവുകയായിരുന്നു  എന്നും അദ്ദേഹം ഓർക്കുന്നു.. എന്താണ് അവർക്ക് സംഭവിച്ചത്, പെട്ടന്ന് ഇങ്ങനെ മാറാൻ കാരണമെന്താണ്, എന്ന് പിന്നീട് എത്ര ആലോചിട്ടും തനിക്ക് മനസ്സിലായിരുന്നില്ല എന്നും റഹ്‌മാൻ ഓർക്കുന്നു…

അതേ സമയം 45 വയസ്സ് കഴിഞ്ഞിട്ടും ഇനിയും സിത്താര വിവാഹം ജെ=കഴിക്കാഞ്ഞതിന്റെ കാരണം  തനിക്കു നേരത്തെ ഒരു പ്രണയം ഉണ്ടായിരുന്നു. ഇനിയും വിവാഹം കഴിക്കാത്തത് അതുകൊണ്ടല്ല, ഒറ്റക്ക് ജീവിക്കുന്നതാണ് തനിക്ക് ഇഷ്ടം എന്നും താരം തുറന്ന് പറഞ്ഞിരുന്നു. എന്നാൽ അതാരാണെന്ന് വ്യക്തമാക്കാൻ തയ്യാറായിരുന്നില്ല. പക്ഷെ ആ കാരണത്താൽ അല്ല ഞാൻ വിവാഹം കഴിക്കാതിരുന്നത് എന്നും താരം വ്യക്തമാക്കുന്നു…

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *