രണ്ടാം ഭാഗം ശുദ്ധ മണ്ടത്തരം ! വരാൻ പോകുന്നത് വേറെ തരത്തില്‍, പഴയ താരങ്ങൾ സിനിമയിൽ കാണുമോ എന്ന് പോലും അറിയില്ല ! സിയാദ് കോക്കർ പറയുന്നു !

ചില ചിത്രങ്ങൾ കാലങ്ങൾ എത്ര കഴിഞ്ഞാലും നമ്മുടെ ഹൃദയത്തോട് ചേർന്ന് നിൽക്കും. അത്തരത്തിൽ ഒരു ചിത്രമാണ് സമ്മർ ഇൻ ബത്‌ലഹേം. മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ ഇത്രയും റിപ്പീറ്റ് വാല്യൂ ഉള്ള മറ്റു ചിത്രം ഉണ്ടോ എന്നുപോലും സംശയിച്ചുപോകും.. ഒന്നിന് ഒന്ന് പകരം വെക്കാനില്ലാത്ത മികച്ച അഭിനേതാക്കൾ മത്സരിച്ച് അഭിനയിച്ച ചിത്രം മധുരമുള്ള ഗാനങ്ങളും ചിത്രത്തിന്റെ മാറ്റ്  കൂട്ടി. അടുത്തിടെയെവരെയും സന്തോഷിപ്പിച്ചുകൊണ്ട് ഒരു വാർത്ത പുറത്ത് വന്നിരുന്നു.

ചിത്രത്തിന്റെ രണ്ടാം ഭാഗം പുറത്തിറങ്ങാൽ പോകുന്നു എന്ന്. ഇതിനെ കുറിച്ച് ആദ്യം  നിർമാതാവ് സിയാദ് കോക്കർ പറഞ്ഞത് ഇങ്ങനെ ആയിരുന്നു.   രണ്ടാം ഭാഗത്തിൽ സുരേഷ് ഗോപിയും ജയറാമും മഞ്ജു വാര്യരും വീണ്ടും ഒന്നിക്കും. അത് പിന്നെ ഏത് രീതിയിൽ എങ്ങനെ എന്നൊക്കെ ആലോചന നടക്കുനതെ ഉള്ളു. ഒന്നാം ഭാഗത്തിന്റെ തുടർച്ചയാണെന്ന് പറയാൻ പറ്റില്ല. ബെത്‌ലഹേമും അഭിരാമിയും ഡെന്നീസും രവിശങ്കറും ഉണ്ടാകുമെങ്കിലും അവരുടെ കഥയുടെ രണ്ടാംഭാഗം ആയിരിക്കില്ല. പുതിയ അഭിനേതാക്കളും കഥാപാത്രങ്ങളും ഉണ്ടാകും. ഈ ചിത്രം എപ്പോൾ ടീവിയിൽ വന്നാലും അപ്പോഴെല്ലാം അഞ്ചാറുപേരെങ്കിലും എന്നോട് വിളിച്ചുചോദിക്കും ആരാണ് ആ പൂച്ചയെ അയച്ചതെന്ന് ചോദിക്കാറുണ്ട്. രണ്ടാംഭാഗം ഇറങ്ങുന്നത് വരെ അതൊരു സർപ്രൈസായി തന്നെ ഇരുന്നോട്ടെ എന്നായിരുന്നു.

എന്നാൽ ഇപ്പോഴിതാ കഴിഞ്ഞ ദിവസം അദ്ദേഹം പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. സമ്മര്‍ ഇന്‍ ബത്ലഹേ’മിന്റെ രണ്ടാം ഭാഗം സ്‌ക്രിപ്റ്റ് എഴുത്ത് നടന്നുകൊണ്ടിരിക്കുകയാണെന്നും അടുത്ത വര്‍ഷത്തേക്കാണ് സിനിമ പ്ലാന്‍ ചെയ്യുന്നതെന്നും സിനിമയുടെ രണ്ടാം ഭാഗമായി അല്ല, മറിച്ച് ചില മാറ്റങ്ങള്‍ വരുത്തിയാണ് ചിത്രം എത്താൻ പോകുന്നതെന്നും പക്ഷെ രണ്ടാം ഭാഗത്തിൽ സുരേഷ് ഗോപിയും ജയറാമുമൊക്കെ ഉണ്ടോ എന്ന് അറിയില്ല എന്നും സിയാദ് കോക്കര്‍പറയുന്നു.

അതുമാത്രമല്ല ചിത്രം  പുതിയ ജനറേഷനെ വച്ചുകൊണ്ടാണ് ഇപ്പോൾ ആലോചിക്കുന്നത് എന്നും  ആദ്യത്തെ സിനിമയിലെ കഥാപാത്രങ്ങളുടെ ഇടപെടല്‍ ഒക്കെ വരുന്നുണ്ടായിരിക്കാം. എന്നാല്‍ ആദ്യ സിനിമയുടെ തുടര്‍ച്ച അല്ല ഇത്. തുടര്‍ച്ചയായി ചെയ്യുന്നത് മണ്ടത്തരമായിട്ടാണ് തോന്നുന്നത് എന്നും അദ്ദേഹം പറയുന്നു. അന്ന് ആ ചിത്രത്തിന്റെ സെറ്റിൽ അന്ന് തികച്ചും ഒരു ഉത്സവം പോലെ ആയിരുന്നു, എല്ലാവരും ഒരു കുടുംബം പോലെ, സുകുമാരി ചേച്ചി ഞങ്ങൾക്ക് ഭക്ഷണം വെച്ച് തരുമായിരുന്നു, ചേച്ചിയുടെ നഷ്ടം അത് വളരെ വലുതാണ്, അതുപോലെ മോനായി. മണിയുടെ വേർപാട് നികത്താൻ കഴിയാത്ത ഒന്നാണ്. മറ്റൊരാളെ മോനയിക്ക് പകരം കൊണ്ടുവരുന്നുണ്ട്, എന്നാൽ അതൊരിക്കലും മോനായിക്ക് തുല്യമായിരിക്കില്ല. എന്നും അദ്ദേഹം പറയുന്നു.

ഏതായാലും പ്രേക്ഷകർ വളരെ പ്രതീക്ഷയോടെ കാണാൻ കാത്തിരിക്കുന്ന ഒരു ചിത്രമായിരിക്കും ഇതെന്നത് ഉറപ്പായ കാര്യമാണ്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *