രക്തം കൊണ്ടല്ല ബന്ധങ്ങളെ അളക്കേണ്ടത് എന്നെന്നെ പഠിപ്പിച്ചത് എന്റെ ധ്യാനാണ് ! രണ്ടു പിഞ്ചു കുഞ്ഞുങ്ങളെയും ഞങ്ങളെ ഏൽപ്പിച്ചിട്ട് അവൻ പോയി ! സ്മിനു പറയുന്നു !

ഇന്ന് മലയാള സിനിമയിൽ ക്യാരക്ടർ റോളുകളിൽ ഏറ്റവും കൂടുതൽ കൈയ്യടി നേടിക്കൊണ്ടിരിക്കുന്ന അഭിനേത്രിയാണ് സ്മിനു സിജോ. ജാനകി ജാനേ ആണ് നടിയുടേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം, അതിപ്പോൾ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത സ്‌കൂൾ ബസ് ആയിരുന്നു താരത്തിന്റെ ആദ്യ ചിത്രം. ആസിഫ് അലിയുടെ ‘കെട്ടിയോൾ ആണെന്റെ മാലാഖ’ എന്ന ചിത്രത്തിൽ കൂടിയാണ് കൂടുതൽ ശ്രദ്ധ നേടിയത്.

ഈ വിജയങ്ങൾക്ക് ഇടയിലും തന്റെ ജീവിതത്തിൽ വലിയ ചില നഷ്ടങ്ങൾ ഉണ്ടായെന്ന് തുറന്ന് പറയുകയാണ് ഇപ്പോൾ സ്മിനു, മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിലാണ് സ്മിനു മനസ് തുറന്ന് സംസാരിച്ചത്. നടിയുടെ വാക്കുകൾ ഇങ്ങനെ, എനിക്ക് രണ്ടു സഹോദരിമാരും ഒരു സഹോദരനുമായിരുന്നു. ഞങ്ങൾ മൂന്നു പെൺകുട്ടികളും കൂടി കൊഞ്ചിച്ചും താലോലിച്ചും വളർത്തിയതാണ് അനിയൻ ഷാനിനെ. അടുത്തിടെ ഒരു അപകടത്തിൽ അവന്റെ ഭാര്യ മ,രി,ച്ചു. അതുകഴിഞ്ഞ് അധികം കഴിയുന്നതിനു മുമ്പേ അവനും ഞങ്ങളെ വിട്ടുപോകുന്നത്.

ഒരിക്കലും നികത്താൻ കഴിയാത്ത ഒരു വലിയ വേദനയാണ് ഞങ്ങൾക്ക് അവന്റെ ഈ വിയോഗം. രണ്ടു പിഞ്ചു കുഞ്ഞുങ്ങളെ ഞങ്ങളെ ഏൽപ്പിച്ചിട്ടാണ് അവർ പോയത്. നഷ്ടപ്പെട്ടത് തിരിച്ചു കിട്ടില്ല എന്നത് നെഞ്ചിലൊരു വിങ്ങലായി കിടക്കുകയാണ്. നമുക്ക് ആരൊക്കെയുണ്ട് ആരൊക്കെ ഇല്ല എന്ന് തിരിച്ചറിഞ്ഞത് ആ സമയത്താണ്. രക്തം കൊണ്ടല്ല ബന്ധത്തെ അളക്കേണ്ടത് എന്ന് ഞങ്ങൾ പഠിച്ചു, അപ്രതീക്ഷിതമായി വന്ന ഈ രണ്ടു മരണങ്ങളിൽ ഞങ്ങളുടെ കുടുംബം തകർന്ന അവസ്ഥയിൽ ഞങ്ങളെ ഒന്ന് സമാധാനിപ്പിക്കാൻ അടുത്ത ബന്ധുക്കൾ ആരും തന്നെ ഉണ്ടായിരുന്നില്ല.

നല്ല കുറച്ച് സുഹൃത്തുക്കളാണ് ഞങ്ങളെ താങ്ങി നിർത്തിയത് അതിനിടയിലാണ് എസ്.എൻ. സ്വാമി സാറിന്റെ സിനിമയിലേക്കു വിളിക്കുന്നത്. കുടുംബത്തിൽ രണ്ടു മരണം കഴിഞ്ഞു ചെന്ന എന്റെ മാനസികാവസ്ഥ വളരെ മോശമായിരുന്നു. അതിൽനിന്നു കരകയറാൻ സഹായിച്ചത് എന്റെ ധ്യാനൂട്ടനാണ്. അവൻ എന്നെ അവന്റെ ഒരു സ്വന്തം ചേച്ചിയെ പോലെ കൂടെക്കൂട്ടി. ഞാൻ വിഷമിച്ചിരിക്കാൻ അവൻ സമ്മതിച്ചില്ല, എന്തെങ്കിലും പറഞ്ഞ് എന്നെ ചിരിപ്പിക്കാൻ ശ്രമിച്ചുകൊണ്ടേ ഇരുന്നു.

ഞാൻ  ഒറ്റക്ക് ഇരിക്കാൻ അവൻ അനുവച്ചില്ല, കൈലാഷ്, ഗ്രിഗറി ഒക്കെ ഉണ്ടായിരുന്നു. അവരോടൊപ്പം കഥകൾ പറഞ്ഞിരിക്കുമ്പോൾ ജീവിതത്തിലെ ദുഃഖമെല്ലാം മറക്കും. അവർക്കൊക്കെ അമ്മയാണ് ഞാൻ. എന്റെ മക്കളുടെ എണ്ണം കൂടി വരികയാണെന്ന് സ്മിനു പറയുന്നു. അതുപോലെ തന്റെ സിനിമ ജീവിതത്തിന് മക്കളും ഭർത്താവും വലിയ പിന്തുണയാണ് നൽകുന്നത് എന്നും സ്‌മിനു പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *