കൃഷ്ണകുമാറിനോട് പ്രത്യേകിച്ച് വിദ്വേഷം ഒന്നും തോന്നുന്നില്ല ! ആ പറഞ്ഞ വാക്കുകളിൽ ഞാൻ ലജ്ജിക്കുന്നു മാപ്പു ചോദിക്കുന്നു തുടങ്ങിയ കപട പുരോഗമനം പറഞ്ഞില്ലല്ലോ..! കുറിപ്പ് !

നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിന്റെ ചില വാക്കുകൾ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹ മാധ്യമങ്ങളിൽ ഏറെ വിമർശനം ഏറ്റുവാങ്ങിയിരുന്നു.  വീട്ടിലെ ജോലിക്കാർക്ക് കുഴികുത്തി കഞ്ഞി കൊടുത്തിരുന്നു എന്ന് വളരെ നൊസ്റ്റാൾജിയ ആയി പറഞ്ഞ കൃഷ്ണകുമാറിനെ വിമർശിച്ചും പരിഹസിച്ചും നിരവധി പേര് എത്തിയിരുന്നു. ഇപ്പോഴിതാ അത്തരത്തിൽ ഈ വിഷയത്തെ കുറിച്ച്  അഡ്വ ശ്രീജിത്ത്‌ പെരുമന ഫേസ്ബുക്കിൽ കുറിച്ച ഒരു കുറിപ്പാണ് ഏറെ ശ്രദ്ധ നേടുന്നത്.

ശ്രീജിത്തിന്റെ ആ വാക്കുകൾ ഇങ്ങനെ, കൃഷ്ണകുമാറിനോട് പ്രത്യേകിച്ച് വിദ്വേഷം ഒന്നും തോന്നുന്നില്ല പണിക്കാർക്ക് പറമ്പിൽ കുഴികുത്തി കഞ്ഞി കൊടുത്തതിൽ ഞാൻ ലജ്ജിക്കുന്നു മാപ്പു ചോദിക്കുന്നു തുടങ്ങിയ കപട പുരോഗമനം പറഞ്ഞില്ലല്ലോ. ജാതി മേൽക്കോയ്മയിൽ അഭിമാനിക്കുന്നു എന്നു തന്നെ പറഞ്ഞല്ലോ… KKG ക്ക് അഭിവാദ്യങ്ങൾ അടുത്ത ജന്മമെങ്കിലും ബ്രാഹ്മണനാകാൻ ആഗ്രഹിക്കുന്ന സുരേഷ് ഗോപിയും കൃഷ്ണ കുമാറുമൊക്കെയാണല്ലോ ഹിന്ദുക്കളുടെ ഹോൾസെയിൽ ഡീലർമാർ എന്നതാണ് ഏക ആശ്വാസം.

മുസ്ലീങ്ങളെയും, ഇതര ന്യുനപക്ഷങ്ങളെയുംപോലെയോ അതിനേക്കാൾ വർഗ്ഗീയമായോ ഹിന്ദുത്വ അപ്പോസ്തലന്മാർ സാമൂഹിക ഭീ,ഷ,ണി,യായി കരുതുന്ന വർഗ്ഗമാണ് ദളിതർ. സം,ഘ,പരിവാർ ഫാസിസ്റ്റ് ശക്തികളുടെ ഇന്ത്യൻ മണ്ണിലെ പ്രധാന ശത്രു വശങ്ങളിലൊന്ന് ദളിതരാണ്. ഹിന്ദുയിസത്തിലെ സകല വ്യത്യസ്തതകളെയും ശ്രേണികളെയും, തട്ടു തട്ടുകളിലായി കിടക്കുന്ന ജാതികളെയും മറച്ചുവെച്ച് ഏകശിലാത്മകമായ ഹിന്ദുവിനെ സൃഷ്ടിച്ചെടുക്കാന്‍ കാട്ടിപ്പേടിപ്പിക്കുന്ന ഒരു ‘ജന്തു‘വാണു മുസ്ലിം. ഇത് പലപ്പോഴും വിജയം കണ്ടുവെന്നു പറയേണ്ടിവരും. പക്ഷെ, അയ്യായിരമോ അതിലധികമോ ജാതി-ഉപജാതികളുള്ള ഇന്ത്യ ഏകശിലാത്മകമായ ഒരു ഹിന്ദുവിന്റേതാകില്ല.

സവര്‍ണ ബ്രാഹ്മണ്യം രണ്ടായിരത്തിലധികം വര്‍ഷങ്ങള്‍ നിലനിന്നിരുന്ന ഇന്ത്യയില്‍ രേഖകള്‍ തിരഞ്ഞു പിന്നോട്ടുപോകും തോറും അവര്‍ണരും ദളിതുകളും സ്ത്രീകളും ആദിവാസികളും ട്രാന്‍സ്‌ജെന്‍ഡേര്‍സും തെളിവില്ലാത്തവരാകും. സ്‌കൂളില്‍ പോകാനും ഭൂമി കൈവശം വെക്കാനും എന്നാണ് അവര്‍ണര്‍ തുടങ്ങിയത് എന്ന് ആലോചിച്ചാല്‍ മതി. രോഗഗബാധിത മനസുകൾക്ക് മേൽ നവോത്ഥാന ശ്രമങ്ങൾക്ക് ഒരു പരിധി വരെയെയെ അടുക്കാൻ കഴിയൂ.

പ,ട്ടി,ക്കാ,ഷ്ടം കഴുകി വൃത്തിയാക്കാൻ സാധിക്കാത്തത് പോലെ… വിശകലന ശേഷിയുള്ള നമ്മളോരോരുത്തരുടെയും മസ്തിഷ്കങ്ങളിൽ തിരിച്ചറിവിന്റെ സ്ഫുലിംഗങ്ങൾ ചിതറി വീഴാത്തിടത്തോളം ഒന്നും സംഭവിക്കില്ല.ഹിന്ദു ഐക്യം എന്ന് പറഞ്ഞ് സംഘപരിവാർ കൊടിപിടിക്കുന്ന പണ്ട് ഇതുപോലെ മുറ്റത്തിരുന്ന് മാത്രം കഴിക്കാൻ യോഗം ഉണ്ടായിരുന്നവരുടെ പിന്മുറക്കാർ ഒന്ന് ചിന്തിക്കുന്നത് നന്നാകും, ഹിന്ദുത്വയും വേദ ഗ്രന്ഥം”മനുസ്മൃതി ” ഈ വിഭാഗക്കാർ ഒന്ന് വായിക്കുന്നതും നന്നാകും.. എന്നും  അഡ്വ ശ്രീജിത്ത്‌ പെരുമന കുറിച്ചു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *