മോനേ രാജൂട്ടാ, ഇങ്ങു വാ ! നമ്മുടെ ലക്ഷദ്വീപിനെ ചില വിദേശികൾ ആക്ഷേപിച്ചു. നമുക്ക് ലക്ഷദ്വീപിനെ രക്ഷിക്കേണ്ടേ? പരിഹസിച്ച് ശ്രീജിത്ത് പണിക്കർ !

സംവിധായകനും രാഷ്ട്രീയ നിരീക്ഷകനുമായ ശ്രീജിത്ത് പണിക്കർ ഇപ്പോഴിതാ ലക്ഷദീപ് വിഷയത്തിൽ സമൂഹ മാധ്യമത്തിൽ പങ്കുവെച്ച കുറിപ്പാണ് ഏറെ ശ്രദ്ധ നേടുന്നത്.  പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷദ്വീപ് സന്ദർശനത്തിനെ, പരിഹസിച്ച് മാലിദ്വീപ് മന്ത്രിയുടെ  വിവാദ പരാമർശം. “ഇന്ത്യയെപ്പോലുള്ള ഒരു വലിയ രാജ്യം ശ്രീലങ്ക പോലുള്ള ഒരു ചെറിയ സമ്പദ്‌വ്യവസ്ഥയെ പകർത്തി പണമുണ്ടാക്കാൻ ശ്രമിക്കുന്നത് വളരെ സങ്കടകരമാണ് എന്നും, മോദി ഇസ്രയേലിന്റെ പാവ ആണെന്നും പരിഹസിച്ച  മാലിദ്വീപ് മന്ത്രിയുടെ വാക്കുകൾ ഇപ്പോൾ വലിയ വിവാദമായതോടെ മോദിജിക്ക് എതിരെ മോശം പരാമര്‍ശം നടത്തിയ മറിയം ഷിയുന ഉള്‍പ്പടെയുള്ള മന്ത്രിമാരെ മാലിദ്വീപ് സസ്പെന്‍ഡ് ചെയ്തിരുന്നു.

ഇപ്പോഴിതാ ഇതിനുമുമ്പ് ലക്ഷദ്വീപിനെ പിന്തുണച്ച പൃഥ്വിരാജിനെ പരിഹസിച്ചുകൊണ്ട് ശ്രീജിത്ത് പണിക്കർ പങ്കുവെച്ച കുറിപ്പാണ് ഏറെ ശ്രദ്ധ നേടുന്നത്. മോനേ രാജൂട്ടാ, ഇങ്ങു വാ… നമ്മുടെ ലക്ഷദ്വീപിനെ ചില വിദേശികൾ ആക്ഷേപിച്ചു. നമുക്ക് ലക്ഷദ്വീപിനെ രക്ഷിക്കേണ്ടേ? ഇപ്പോഴാണ് സമയം. എന്നിട്ട് മിണ്ടാതിരിക്കുവാ? ഇതെന്തൊരു ആടുജീവിതമാണ് രാജൂട്ടാ. എന്നാണ് ശ്രീജിത്ത് കുറിച്ചത്. ഇതിന് മുമ്പ് ഇതിന്റെ പേരിൽ പൃഥ്വിരാജ് ഏറെ വിമർശനവും പരിഹാസവും നേരിട്ടിരുന്നു.

അതുകൂടാതെ, മാലദ്വീപ് തര്‍ക്കത്തിൽ ഇന്ത്യയെ പിന്തുണച്ച് ഇസ്രയേൽ. ലക്ഷദ്വീപ് സന്ദർശിക്കാൻ ആഹ്വാനം ചെയ്യുന്ന ഹാഷ്ടാ​ഗോടെ ഇസ്രയേൽ എംബസി സമൂഹ മാധ്യമമായ എക്സിൽ പോസ്റ്റ് ഇട്ടു. ലക്ഷദ്വീപിൽ ജലശുദ്ദീകരണ പദ്ധതിയുടെ ഭാ​ഗമായി ഇസ്രയേൽ ഉണ്ട്, ഈ പദ്ദതി ഉടൻ നടപ്പാക്കാൻ ഇസ്രയേൽ തയാറാണെന്നും നാളെ തന്നെ പണി ആരംഭിക്കുമെന്നും ട്വീറ്റിൽ പറയുന്നു. ഒപ്പം ലോകമാകെയുള്ളവരോട് ലക്ഷദ്വീപിന്റെ ഭംഗി ആസ്വദിക്കാൻ ആഹ്വാനം ചെയ്ത് ചിത്രങ്ങളും വീഡിയോയും പങ്കുവച്ചിട്ടുണ്ട്. മോദി ഇസ്രയേലിന്റെ പാവയെന്ന് മാലദ്വീപ് മന്ത്രി നേരത്തെ വിമര്‍ശിച്ചത് വിവാദമായതോടെയാണ് എംബസി പരസ്യ പിന്തുണയുമായി രംഗത്ത് വന്നത്.

അതുപോലെ തന്നെ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച സംഭവത്തിൽ മാലദ്വീപിനെതിരെ നിലപാട് കടുപ്പിച്ചിരിക്കുകയാണ് ഇന്ത്യ. മാലദ്വീപ് ഹൈ കമ്മീഷണറെ വിളിച്ചുവരുത്തി വിദേശകാര്യ മന്ത്രാലയം പ്രതിഷേധം അറിയിച്ചു. മാലദ്വീപിനെ ബഹിഷ്ക്കരിക്കണം എന്ന സാമൂഹ്യ മാധ്യമ പ്രചാരണത്തിനിടെ ദ്വീപിലേക്കുള്ള ബുക്കിംഗുകൾ ഈസ് മൈ ട്രിപ്പ് റദ്ദാക്കി. ഇന്ത്യൻ ഹൈക്കമ്മീഷണറെ മാലദ്വീപും വിളിച്ചു വരുത്തി. നേരത്തെ ഇന്ത്യൻ നയതന്ത്ര പ്രതിനിധി മാലദ്വീപ് ഭരണകൂടത്തെ അതൃപ്തി അറിയിച്ചിരുന്നു. കൂടുതൽ പ്രകോപനം ഉണ്ടായാൽ ഇന്ത്യ തുടർ നടപടികളെ കുറിച്ച് ആലോചിക്കും.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *