‘പന്ത്രണ്ട് വര്‍ഷത്തോളം ശ്രീദേവിക്ക് പുറകെ ഞാന്‍ അലഞ്ഞു’ ! എന്റെ ഇഷ്ടം തുറന്ന് പറഞ്ഞപ്പോൾ എട്ട് മാസത്തോളം എന്നിൽ നിന്നും അകലം പാലിച്ചു ! ബോണി കപൂർ പറയുന്നു !

ഒരു സമയത്ത് സിനിമ ലോകത്തെ താര റാണി, ഇന്ത്യൻ സിനിമ ആരാധിക്കുന്ന സ്വപ്ന സുന്ദരി, ശ്രീദേവി പേരുപോലെ തന്നെ അതിസുന്ദരിയായ ശ്രീദേവി അഭിനയിക്കാത്ത ഭാഷകൾ ചുരുക്കമാണ്, അവരുടെ ഡേറ്റിനായി ബോളിവുഡ് സിനിമ ലോകം കാത്തുനിന്ന ഒരു സമയം ഉണ്ടായിരുന്നു. കഴിവുകൊണ്ടും കഠിനാധ്വാനം കൊണ്ടുമാണ് ശ്രീദേവി ഇന്ത്യന്‍ സിനിമയില്‍ വളര്‍ന്ന് പന്തലിച്ചത്. മലയാളികൾക്കും അവർ പ്രിയങ്കരി ആയിരുന്നു. ദേവരാഗം ഇന്നും മലയാളികളുടെ ഇഷ്ട ചിത്രങ്ങളിൽ ഒന്നാണ്.

പക്ഷെ വളരെ അപ്രതീക്ഷിതമായി ശ്രീദേവി ഈ ലോകത്തുനിന്നും വിടപറയുകയായിരുന്നു. ശ്രീദേവിയുടെ സിനിമാ ജീവിതംപോലെ തന്നെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ള ഒന്നാണ് അവരുടെ വ്യക്തി ജീവിതവും. നിരവധി പ്രണയങ്ങള്‍ ശ്രീദേവിയുടെ ജീവിതത്തില്‍ സംഭവിച്ചിരുന്നു. എന്നാൽ  അതില്‍ ഏറ്റവും ഒടുവിലത്തേത് നിര്‍മാതാവ് ബോണി കപൂറുമായിട്ടായിരുന്നു.ശേഷം ഇരുവരും വിവാഹിതരായി. പക്ഷെ ബോണി കപൂർ നേരത്തെ വിവാഹിതനും അദ്ദേഹത്തിന് രണ്ടു മക്കളും ഉണ്ടായിരുന്നു.  ഇപ്പോഴിതാ ശ്രീദേവിയുടെ ഓർമകളിൽ ജീവിക്കുന്ന ഭർത്താവ് ബോണി കപൂർ ശ്രീദേവിയെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്.

ശ്രീദേവിയുടെ സിനിമകൾ കൊണ്ടുതന്നെയാണ് അവർ എന്റെ ഉള്ളിൽ ഒരു തീയായി കത്തി കയറിയത്. അങ്ങനെ ഞാൻ അവരെ എല്ലാം മറന്ന് പ്രണയിക്കാൻ തുടങ്ങി, അവരെ കാണാന്‍ ഞാന്‍ ചെന്നൈയിലേക്ക് പോയി. ആ കാലത്ത് ശ്രീദേവി സിനിമയില്‍ ഏറെ തിരക്കുള്ള ഒരു അഭിനേത്രിയാണ്. ശ്രീദേവിയെ കാണുമ്പോഴെല്ലാം അവര്‍ക്ക് ചുറ്റും ഒരു പ്രഭാവലയമുണ്ടെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. അവര്‍ക്ക് പുറകെ ഞാന്‍ അലഞ്ഞു. ഏകദേശം പന്ത്രണ്ട് വര്‍ഷത്തോളം പുറകെ നടന്നു. ഒടുവിൽ ശ്രീദേവിക്കും അവരുടെ അമ്മക്കും ബാക്കി കൂടെ ഉള്ള എല്ലാവർക്കുമായി ഞാൻ ഒരു വിരുന്ന് ഒരുക്കി, പക്ഷെ ആ സമയത്ത് സുഖമില്ലാതിരുന്നത് കൊണ്ട് ശ്രീദേവിയുടെ അമ്മ കൂടെ വന്നില്ല.

അങ്ങനെ ഞാനാണ് അവരെ കൊണ്ടുപോയതും തിരികെ കൊണ്ടുവിട്ടതും, ആ സമയത്ത് ഞാൻ ശ്രീദേവിയോട് എന്റെ ഇഷ്ടം പറഞ്ഞു. അത് കേട്ട് ഒന്നും പ്രതികരിക്കാതെ വീട്ടിലേക്ക് നടന്ന് പോയ ശ്രീദേവി പിന്നീടുള്ള എട്ട് മാസം എന്നോട് അകലം പാലിക്കുകയും മിണ്ടാതിരിക്കുകയും ചെയ്തു. പക്ഷെ അതുകൊണ്ടെന്നും എന്റെ ഉളിലെ സ്നേഹം വിട്ടുപോകുന്നുണ്ടായിരുന്നില്ല. ഒടുവിൽ എന്റെ സ്നേഹത്തിന് മുന്നിൽ അവൾ തോറ്റു.. ഇന്നിപ്പോൾ എനക്കും മക്കൾക്കും കൂട്ടായിട്ടുള്ളത് അവള്‍ ഉണ്ടാക്കി വെച്ച സല്‍പ്പേരും നല്ല ഓര്‍മകളുമാണ്.

അവൾ പോയതിന് ശേഷം ഒരുപാട് മാറ്റങ്ങൾ ഉണ്ടായി. എന്റെ ആദ്യ ബന്ധത്തിലെ മക്കൾ ഇപ്പോൾ ഞങളുടെ മക്കളുമായി നല്ല ബന്ധത്തിലാണ്. അര്‍ജുനും അന്‍ഷുലയും ജാന്‍വിയേയും ഖുശിയേയും അംഗീകരിച്ചുഎന്നതാണ് ഏറെ ആശ്വാസം നല്‍കുന്ന ഒരു കാര്യം. ആദ്യ ഭാര്യ മോനയുമായുള്ള ബന്ധം വേര്‍പ്പെടുത്തിയ ശേഷമാണ് ബോണി കപൂര്‍ ശ്രീദേവിയെ വിവാഹം ചെയ്തത്. അര്‍ജുന് അന്ന് പതിനൊന്ന് വയസ് മാത്രമായിരുന്നു പ്രായം. അർജുൻ പക്ഷെ ഒരിക്കലും ശ്രീദേവിയെ തന്റെ രണ്ടാനമ്മയായി കാണാൻ ഇഷ്ടപെട്ടിരുന്നില്ല. തങ്ങളുടെ ‘അമ്മ മരിച്ചപ്പോഴും അച്ഛനെ തേടി അർജുൻ വന്നിരുന്നില്ല.

ശ്രീദേവിയുടെ മരണ ശേഷമാണ് അർജുനും അന്‍ഷുലയും ജാന്‍വിയേയും ഖുശിയേയും അംഗീകരിച്ചത്. 2018 ഫെബ്രുവരി 24ന് ദുബായില്‍ വെച്ചാണ് ശ്രീദേവി വിടപറഞ്ഞത്. മൂത്തമകൾ ജാൻവി കപൂർ ഇപ്പോൾ സിനിമ രംഗത്ത് സജീവമാണ്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *