
ദിലീപ് എന്റെ ഏട്ടനാണ് ! സത്യവും കഠിനാധ്വാനവും സ്‌നേഹനും എന്നും വിജയിച്ചിട്ടേയുള്ളൂ , കാവ്യാ എന്റെ മീനുവാണ് ! സുജ കാർത്തിക പറയുന്നു !
മലയാള സിനിമ രംഗത്ത് ഏറെ ശ്രദ്ധ നേടിയ അഭിനേത്രിമാരിൽ ഒരാളാണ് സുജ കാർത്തിക. മലയാളി മാമന് വണക്കം എന്ന ചിത്രത്തിലൂടെയാണ് സുജ സിനിമകളിലേയ്ക്ക് കടന്ന് വന്നത്. നായിക ആയിട്ടാണ് അരങ്ങേറിയത് യെങ്കിലും പിന്നീട് തിളങ്ങിയത് സഹ താരമായിട്ടാണ്. ഇന്നും നമ്മൾ ഓർത്തിരിക്കുന്ന ഒരുപിടി ചിത്രങ്ങൾ ചെയ്ത ശേഷം സുജ വിവാഹത്തോടെ സിനിമ ജീവിതം ഉപേക്ഷിക്കുക ആയിരുന്നു. മർച്ചന്റ് നേവിയിൽ എൻജിനീയറായ രാകേഷ് കൃഷ്ണനാണ് സുജയെ വിവാഹം. ചെറുപ്പം മുതലുള്ള പ്രണയമാണ് വിവാഹത്തിൽ എത്തിയത്. തുടക്കം മുതലേ ഞങ്ങളുടെ പ്രണയത്തെ മെച്വേര്‍ഡ് എന്നാണ് എല്ലാവരും വിശേഷിപ്പിച്ചത് എന്നാണ് സുജ കാർത്തിക പറയുന്നത്.
വിവാഹ ശേഷം പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച സുജ പി എച്ച് ഡി എടുത്ത് അധ്യാപികയായും ജോലി നോക്കിയിരുന്നു. എന്നാൽ നടി സിനിമയിൽ അത്ര സജീവമല്ലെങ്കിലും സിനിമ താരങ്ങളുമായി വളരെ അടുത്ത സൗഹൃദം കാത്ത് സൂക്ഷിക്കുന്ന ആളാണ് സുജ. കാവ്യ ,മാധവനും ദിലീപും സുജയുടെ വളരെ അടുത്ത സുഹൃത്തുക്കളാണ്. സിനിമയില്‍ സജീവമല്ലെങ്കിലും കാവ്യ മാധവനുമായുള്ള സൗഹൃദം ഇപ്പോഴും അതേ പോലെ തുടരുന്നുണ്ട്. അവരുടെ ജീവിതത്തിലെ പ്രതിസന്ധി ഘട്ടത്തില്‍ കാവ്യയ്‌ക്കൊപ്പം നിന്ന നല്ല കൂട്ടുകാരി കൂടിയാണ് സുജ കാര്‍ത്തിക. കാവ്യയെ കുറിച്ച് സുജ പറയുന്നത് ഇങ്ങനെ. മീനുവെന്നാണ് കാവ്യയെ ഞാൻ വിളിക്കുന്നത്. സത്യവും കഠിനാധ്വാനവും സ്‌നേഹനും എന്നും വിജയിച്ചിട്ടേയുള്ളൂയെന്നായിരുന്നു സുജയുടെ പ്രതികരണം.

നമ്മൾ സ്നേഹിക്കുന്നവർക്ക് ഒരു വിഷമഘട്ടത്തിൽ അവരോടൊപ്പം ഉണ്ടാകണം, ദിലീപ് എന്റെ ഏട്ടനെ പോലെയാണ്, അന്നും ഇന്നും എന്നും അങ്ങനെ തന്നെയായിരിക്കുമെന്നും താരം പറയുന്നു. എന്റെ മീനുവിന് എന്ത് വിഷമം ഉണ്ടായാലും അവളുടെ അരികിൽ ഞാൻ ഓടിയെത്തുമെന്നും സുജ പറയുന്നു. മീനാക്ഷിയും മഹാലക്ഷ്മിയും എന്റെ പ്രിയപെട്ടവരാണ്. മഹാലക്ഷ്മിയുടെ ജന്മദിനത്തിൽ സുജ പങ്കുവെച്ച കുറിപ്പ് ഏറെ ശ്രദ്ധ നേടിയിരുന്നു. ദിലീപിനും കുടുംബത്തിനുമൊപ്പമുള്ള ചിത്രം പങ്കിട്ടായിരുന്നു സുജ കാര്‍ത്തിക ആശംസ നേര്‍ന്നത്. ഹാപ്പി ബര്‍ത്ത് ഡേ ഡിയര്‍ മാമാട്ടി, എല്ലാ സൗഭാഗ്യങ്ങളും തന്ന് ദൈവം അനുഗ്രഹിക്കട്ടെയെന്നുമായിരുന്നു സുജ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.
അതുപോലെ ഇർ മൂണും പേരും ഒരുമിച്ച ചിത്രമായിരുന്നു റൺവേ. ഈ ചിത്രത്തിൽ സുജ ദിലീപിന്റെ സഹോദരി ആയിരുന്നു. ആ ഹിറ്റ് ചിത്രമായ വാളയാര്‍ പരമശിവം വീണ്ടുമെത്തുമ്പോള്‍ ആ ചിത്രത്തില്‍ താനും അഭിനയിക്കുന്നുണ്ടോയെന്ന് കുറേ പേര്‍ ചോദിച്ചിരുന്നുവെന്നും സുജ പറയുന്നു. സിനിമയിലേക്കുള്ള തിരിച്ചുവരവ് ഇതുവരെ പ്ലാന്‍ ചെയ്തിട്ടില്ലെന്നാണ് സുജ പറയുന്നത്. 2009 ല്‍ പിജിഡിഎം കോഴ്‌സ് ഒന്നാം റാങ്കോടെ വിജയിച്ചു. അതോടെ പഠിക്കാനുള്ള ആവേശം കൂടി. മറ്റൊരു പ്രൊഫഷനിലേക്ക് പോവാന്‍ പഠിത്തം ഒരു തടസമാകരുത് എന്ന ആഗ്രഹമുണ്ടായിരുന്നു. പഠിക്കാന്‍ ഇഷ്ടമുള്ളത് കൊണ്ടും പിജിയ്ക്ക് റാങ്ക് കിട്ടിയതുമായപ്പോള്‍ ആത്മവിശ്വാസം കൂടി. മാനേജ്‌മെന്റില്‍ പിഎച്ച്ഡി നേടിയ താരം ഡോക്ടര്‍ സുജ കാര്‍ത്തികയായി മാറിയിരിക്കുകയാണ്.
Leave a Reply