ഞാൻ എന്നും കാവ്യക്കൊപ്പമാണ് ! ദിലീപ് എന്റെ ഏട്ടനാണ് ! സത്യവും കഠിനാധ്വാനവും സ്‌നേഹനും എന്നും വിജയിച്ചിട്ടേയുള്ളൂ ! സുജ കാർത്തിക പറയുന്നു !
മലയാളികൾക്ക് എന്നും പ്രിയങ്കരിയായി മാറിയ നടിയാണ് സുജ കാർത്തിക. ജയറാം നായകനായി എത്തിയ ചിത്രം മലയാളി മാമന് വണക്കം എന്ന ജയറാം ചിത്രത്തിൽ കൂടി സിനിമയിൽ എത്തിയ സുജ പിന്നീട് നിരവധി ചിത്രങ്ങളുടെ ഭാഗമായിരുന്നു. ഇപ്പോൾ കുടുംബവും ജോലിയും ഒപ്പം പഠനവുമായി വളരെ തിരക്കിലാണ് സുജ കാർത്തിക. 2006 യിലാണ് താരം വിവാഹിതയായത്.
കുട്ടികാലം മുതലുള്ള പ്രണയ സാഫല്യം ആയിരുന്നു അത്. സ്‌കൂള്‍ കാലത്തെ പ്രണയമായിരുന്നു വിവാഹ ജീവിതത്തിലേക്ക് എത്തിയത്. രാകേഷ് എന്നാണ് ഭർത്താവിന്റെ പേര്. കിച്ചുവെന്നാണ് വീട്ടില്‍ വിളിക്കുന്നത്. 7 ക്ലാസ് വരെ ഞങ്ങള്‍ വേറെ വേറെ ഡിവിഷനുകളിലായിരുന്നു. എട്ടിലെത്തിയപ്പോഴാണ് ഒരേ ക്ലാസിലെത്തിയത്. അപ്പോഴാണ് പ്രേമിക്കാന്‍ തുടങ്ങിയത്. തുടക്കം മുതലേ ഞങ്ങളുടെ പ്രണയത്തെ മെച്വേര്‍ഡ് എന്നാണ് എല്ലാവരും വിശേഷിപ്പിച്ചത് എന്നാണ് സുജ കാർത്തിക പറയുന്നത്.
സിനിമയിൽ അത്ര സജീവമല്ലെങ്കിലും സിനിമ താരങ്ങളുമായി വളരെ അടുത്ത സൗഹൃദം കാത്ത് സൂക്ഷിക്കുന്ന ആളാണ് സുജ. കാവ്യ ,മാധവനും ദിലീപും സുജയുടെ വളരെ അടുത്ത സുഹൃത്തുക്കളാണ്. സിനിമയില്‍ സജീവമല്ലെങ്കിലും കാവ്യ മാധവനുമായുള്ള സൗഹൃദം ഇപ്പോഴും അതേ പോലെ തുടരുന്നുണ്ട്. അവരുടെ ജീവിതത്തിലെ പ്രതിസന്ധി ഘട്ടത്തില്‍ കാവ്യയ്‌ക്കൊപ്പം നിന്ന നല്ല കൂട്ടുകാരി കൂടിയാണ് സുജ കാര്‍ത്തിക. കാവ്യയെ കുറിച്ച് സുജ പറയുന്നത് ഇങ്ങനെ. മീനുവെന്നാണ് കാവ്യയെ ഞാൻ വിളിക്കുന്നത്. സത്യവും കഠിനാധ്വാനവും സ്‌നേഹനും എന്നും വിജയിച്ചിട്ടേയുള്ളൂയെന്നായിരുന്നു സുജയുടെ പ്രതികരണം.
ദിലീപ് എന്റെ ഏട്ടനെ പോലെയാണ്, അന്നും ഇന്നും എന്നും അങ്ങനെ തന്നെയായിരിക്കുമെന്നും താരം പറയുന്നു. എന്റെ മീനുവിന് എന്ത് വിഷമം ഉണ്ടായാലും അവളുടെ അരികിൽ ഞാൻ ഓടിയെത്തുമെന്നും സുജ പറയുന്നു. മീനാക്ഷിയും മഹാലക്ഷ്മിയും എന്റെ പ്രിയപെട്ടവരാണ്. മഹാലക്ഷ്മിയുടെ ജന്മദിനത്തിൽ സുജ പങ്കുവെച്ച കുറിപ്പ് ഏറെ ശ്രദ്ധ നേടിയിരുന്നു. ദിലീപിനും കുടുംബത്തിനുമൊപ്പമുള്ള ചിത്രം പങ്കിട്ടായിരുന്നു സുജ കാര്‍ത്തിക ആശംസ നേര്‍ന്നത്. ഹാപ്പി ബര്‍ത്ത് ഡേ ഡിയര്‍ മാമാട്ടി, എല്ലാ സൗഭാഗ്യങ്ങളും തന്ന് ദൈവം അനുഗ്രഹിക്കട്ടെയെന്നുമായിരുന്നു സുജ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.
‘റണ്‍വേ’ എന്ന ഹിറ്റ് ചി ത്രത്തിൽ ദിലീപിന്റെ സഹോദരിയെ അവതരിപ്പിച്ചത് സുജയായിരുന്നു. വാളയാര്‍ പരമശിവം വീണ്ടുമെത്തുമ്പോള്‍ ആ ചിത്രത്തില്‍ താനും അഭിനയിക്കുന്നുണ്ടോയെന്ന് കുറേ പേര്‍ ചോദിച്ചിരുന്നുവെന്നും സുജ പറയുന്നു. സിനിമയിലേക്കുള്ള തിരിച്ചുവരവ് ഇതുവരെ പ്ലാന്‍ ചെയ്തിട്ടില്ലെന്നാണ് സുജ പറയുന്നത്. 2009 ല്‍ പിജിഡിഎം കോഴ്‌സ് ഒന്നാം റാങ്കോടെ വിജയിച്ചു. അതോടെ പഠിക്കാനുള്ള ആവേശം കൂടി. മറ്റൊരു പ്രൊഫഷനിലേക്ക് പോവാന്‍ പഠിത്തം ഒരു തടസമാകരുത് എന്ന ആഗ്രഹമുണ്ടായിരുന്നു. പഠിക്കാന്‍ ഇഷ്ടമുള്ളത് കൊണ്ടും പിജിയ്ക്ക് റാങ്ക് കിട്ടിയതുമായപ്പോള്‍ ആത്മവിശ്വാസം കൂടി. മാനേജ്‌മെന്റില്‍ പിഎച്ച്ഡി നേടിയ താരം ഡോക്ടര്‍ സുജ കാര്‍ത്തികയായി മാറിയിരിക്കുകയാണ്.
Leave a Reply