‘മകനോട് വരെ മറച്ചുവച്ച ആ സത്യം’ ! അവന്‍ കൂട്ടുകാരില്‍ നിന്നും അത് അറിഞ്ഞപ്പോള്‍ സംഭവിച്ചത് ! നടി സുനിതയുടെ ഇപ്പോഴത്തെ ജീവിതം !

86, 96 കാലഘട്ടങ്ങളിൽ തെന്നിന്ത്യൻ സിനിമയുടെ മുൻ നിര നായികമാരിൽ ഒരാളായിരുന്നു സുനിത. 1986 ൽ മുക്ത എസ്. സുന്ദർ സംവിധാനം ചെയ്ത കൊടൈ മജായ് എന്ന ചിത്രത്തിലൂടെയാണ് സിനിമ രംഗത്ത് എത്തുന്നത്. കണികാണുന്നനേരം യിരുന്നു മലയാളത്തിലെ ആദ്യ ചിത്രം, പിന്നീട് നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിരുന്നു സുനിത, മുൻ നിര നായകർക്കൊപ്പം അഭിനയിച്ച സുനിതയെ ഇന്നും മലയാളി പ്രേക്ഷകർ ഓർക്കുന്നു. മോഹനലാൽ, മമ്മൂട്ടി,ജയറാം, സുരേഷ് ഗോപി തുടങ്ങിയ എല്ലാ താരങ്ങളുടെയും നായികയായ സുനിത ഇപ്പോൾ സിനിമ ലോകത്ത് നിന്നും വിട്ട് നിൽക്കുകയാണ്, വിവാഹശേഷംസുനിത ഇപ്പോൾ കുടുംബമായി അമേരിക്കയിലാണ് താമസം, ഇന്നും നമ്മൾ വീണ്ടും കാണാൻ ആഗ്രഹിക്കുന്ന നിരവധി ചിത്രങ്ങളുടെ നായിക സുനിതയായിരുന്നു, നിരവധി ഹിറ്റ് ഗാനങ്ങളും താരത്തിന് സ്വന്തമായുണ്ട്, മികച്ചൊരു അഭിനേത്രി എന്നതിനപ്പുറം അവർ ഒരു ശാസ്ത്രീയ നർത്തകികൂടിയാണ്.. അഭിനയം വിട്ടെങ്കിലും അവർ ഇപ്പോഴും നൃത്തത്തിൽ സജീവമാണ്.

കൊഡൈ മഴൈ വിദ്യ, വിദ്യാശ്രീ എന്നിങ്ങനെയാണ് നദിയെ ഇപ്പോഴും തമിഴ് പ്രേക്ഷകർക്കിടയിൽ അറിയപ്പെടുന്നത്. തന്റെ 3-ാം വയസ്സിൽ നൃത്തം ചെയ്യാൻ തുടങ്ങിയ അവർ 11-ാം വയസ്സിൽ “ഗുരുകുൽ” എന്ന പഴയ പാരമ്പര്യം അനുഭവിക്കാനുള്ള പദവി അവർക്ക് ലഭിച്ചു. പത്മശ്രീ വാഴുവൂർ രാമയ്യ പിള്ളയിൽ നിന്നും കലൈമമാണി വാഴുവൂർ ആർ സമാരാജിൽ നിന്നും ഭരതനാട്യത്തിന്റെ വാഴുവൂർ രീതിയിൽ പരിശീലനം നേടി.
ഇതുവരെ താരം ലോകമെമ്പാടുമുള്ള 200 ലധികം വേദികളിൽ തന്റെ നൃത്ത സാനിധ്യം അറിയിച്ച് കഴിഞ്ഞു.

മലയാളം തമിഴ്, കന്നഡ, എന്നീ ഭാഷകളിൽ ആയിരുന്നു നടി കൂടുതലും സജീവായിരുന്നത്. സുനിത, മലയത്തിലാണ് കൂടുതൽ ചിത്രങ്ങൾ ചെയ്തിരിക്കുന്നത്, ഇപ്പോൾ വർഷങ്ങൾക്കു ശേഷം സുനിത തന്റെ പഴയ ഓർമ്മകൾ ഓർത്തുപറയുകാണ്, വിവാഹം അടുത്തപ്പോൾ തന്നെ താൻ തീരുമാനിച്ചിരുന്നു ഇനി അഭിനയം വേണ്ടാ സിനിമ ലോകത്ത് നിന്ന് മാറിനിൽക്കും എന്ന്. അഭിനയം നിര്‍ത്തുമ്ബോള്‍ ഒട്ടും വിഷമം തോന്നിയില്ല കാരണം അന്ന് എനിക്ക് ഞാൻ കല്യാണം കഴിക്കാന്‍ പോകുന്നതിന്റെ ആവേശത്തിലായിരുന്നു. ജീവിതം പുതിയോരു തലത്തിലേക്ക് കടക്കാന്‍ പോകുന്നതിന്റെ ത്രില്‍.

 

ഞാൻ ശെരിക്കും മലയികയാണ് പക്ഷെ അത് അതികം ആർക്കും അറിയില്ല എന്നും സുനിത പറയുന്നു.  സിനിമയും രാജും എന്റെ ജീവിതത്തിലേക്ക് കടന്നു വരുന്നത് ഒരേ സമയത്താണ്. അദ്ദേഹത്തിന്റെ അമ്മ എന്റെ മ്യൂസിക് ടീച്ചറായിരുന്നു. ഞങ്ങള്‍ പരസ്പരം ഇഷ്ടപ്പെട്ടു. വീട്ടുകാര്‍ സമ്മതിക്കുകയും ചെയ്തു. അതുപോലെ സുരേഷ് ഗോപി അദ്ദേഹം ആണും ഇന്നും എല്ലാവരോടും വളരെ സ്നേഹമാണ്, മറ്റുള്ളവരെ നമ്മൾ യെങ്ങനെ കെയർ ചെന്നണമെന്ന് പഠിപ്പിച്ചത് അദ്ദേഹമാണ് , അദ്ദേഹം നമുക്ക് ചുറ്റുമുള്ളവരെ ഒരുപാട് സംരക്ഷിക്കാൻ വളരെ വലിയ മനസുള്ള ഒരാളാണ്, ജയറാം ഇന്നുമൊരു നല്ല സുഹൃത്താണ്. ഇനിയും നല്ല കഥാപാത്രം ലഭിച്ചാല്‍ സിനിമയിലേക്ക് തിരിച്ച്‌ വരും. എന്നാല്‍ കാത്തിരിക്കുന്നില്ല. തേടി വരട്ടെ. സിനിമ എന്നെ തേടി വന്നതാണല്ലോ.

ഒരു മകനാണ് തനിക്ക്, ശശാങ്ക്, ഞാൻ ഒരു നടിയായിരുന്നു എന്ന് മകനിയോ നിന്നും മറച്ചുവെച്ചിരുന്നു, അമ്മ മലയാളത്തിലെ സൂപ്പര്‍സ്റ്റാറുകളുടെ നായികയായിരുന്നു എന്ന് മകനോട് ഞാന്‍ പറഞ്ഞിട്ടില്ല. പക്ഷെ അവന്റെ കൂട്ടുകാരില്‍ നിന്ന് അറിഞ്ഞു. ആ കൂട്ടുകാരന്‍ അറിഞ്ഞത് അയാളുടെ മാതാപിതാക്കളില്‍ നിന്നാണ്. അവന്‍ ചോദിച്ചപ്പോള്‍ രാജ് അതേ എന്ന് പറഞ്ഞു. അന്ന് അത്ഭുതത്തില്‍ അവന്റെ കണ്ണുകള്‍ വിടര്‍ന്നു. എന്നാല്‍ ഇപ്പോള്‍ അവന് അങ്ങനെ ഒരു തോന്നലില്ല എന്നും സുനിത പറയുന്നു….

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *