‘സുപ്രിയയെ പോലെ ഒരമ്മ അല്ലിയുടെ ഭാഗ്യമാണ്’ ! സന്തോഷ വാർത്ത പങ്കുവെച്ച സുപ്രിയക്ക് ആശംസകളുമായി ആരാധകർ !

ഇന്ന് ഏവർക്കും  പ്രിയങ്കരിയായ താര പത്നിയാണ് സുപ്രിയ മേനോൻ. നടൻ പൃഥ്വിരാജിന്റെ ഭാര്യയായി  സുപ്രഭാതത്തിൽ പെട്ടന്ന് പ്രേക്ഷകരുടെ  മുന്നിലേക്ക് വന്ന ആളാണ് സുപ്രിയ. തുടക്കത്തിൽ സുപ്രിയയെ അധികമാരും ശ്രദ്ധിച്ചിരുന്നില്ല  എങ്കിലും പിന്നീട് അത് സുപ്രിയ തന്നെ മാറ്റി എടുക്കുകയായിരുന്നു. ഒരൊറ്റ ഇന്റർവ്യൂ കൊണ്ട് മലയാളികളെ മുഴുവൻ തന്റെ ആരധകരാക്കി മാറ്റാൻ സുപ്രിയക്ക് സാധിച്ചു, ആത്മാർഥമായ തുറന്ന് പറച്ചിലുകളാണ് സുപ്രിയയെ  മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമാക്കുന്നത്.

സുപ്രിയയുടെ ഓരോ അഭിമുഖങ്ങളും വളരെ വേഗമാണ് വൈറലായി മാറുന്നത്, സുപ്രിയ പറയുന്ന ഓരോ വാക്കുകളും സമൂഹ മാധ്യമങ്ങളിൽ വളരെ പെട്ടന്ന് ശ്രദ്ധ നേടാറുണ്ട്. ഇന്ന് ഒരു നിർമാതാവ് കൂടിയായ സുപ്രിയക്ക് അടുത്തിടെ ഒരു വലിയ ദുഖം സംഭവിച്ചിരുന്നു, സുപ്രിയയുടെ എല്ലാമായിരുന്ന അച്ഛൻ ഹൃദയാഘാതത്തെ തുടര്‍ന്ന്   ഈ ലോകത്തുനിന്നും വിടപറഞ്ഞിരുന്നു. ഇപ്പോഴിതാ സുപ്രിയ ഈ ക്രിസ്തുമസിന് തന്റെ മകൾ അല്ലിക്ക് നൽകിയ ഒരു സമ്മാനമാണ് ഏറെ ശ്രദ്ധ നേടുന്നത്.

അല്ലി എന്ന അലംകൃതകും ഇന്ന് ആരാധകർ ഏറായാണ്, ഇപ്പോഴേ കഥകളുടെയും കവിതകളുടെയും ലോകത്ത് കഴിയുന്ന അല്ലി പലപ്പോഴായി എഴുതിയ കൊച്ചു കഥകളും കവിതകളും ചേർത്ത് മനോഹരമാക്കിയ പുസ്‌തകത്തിന്റെ വീഡിയോയും ഫൊട്ടോയും സുപ്രിയ പങ്കുവച്ചിരുന്നത്. അതുപോലെ ആ കവിതാ സമാഹാരം ആര്‍ക്കാണ് സമര്‍പ്പിച്ചിരിക്കുന്നത് എന്നും സുപ്രിയ പറയുന്നു. സുപ്രിയയുടെ പിതാവ് വിജയ് മേനോനാണ് അല്ലിയുടെ ‘ദി ബുക്ക് ഓഫ് എന്‍ചാന്റിങ് പോംസ്’ എന്ന് പേരിട്ടിരിക്കുന്ന പുസ്തകം സമര്‍പ്പിച്ചിരിക്കുന്നത്. അല്ലിക്ക് പിതാവിനോടുള്ള അടുപ്പമാണ് ഇതിന് പിന്നിലെന്നും വൈകാരികമായ കുറിപ്പിലൂടെ സുപ്രിയ പറയുന്നു.

കഴിഞ്ഞ വർഷം പലപ്പോഴായി അവള്‍ തന്നെ എഴുതിയ ചെറുകവിതകളുടെയും ഗാനങ്ങളുടെയും സമാഹാരമാണ് അല്ലിയുടെ ആദ്യ പുസ്തകം. അവളുടെ കവിതയെഴുതാനുള്ള കഴിവ് വിലപ്പെട്ടതാണെന്ന് എനിക്കറിയാമായിരുന്നു, പക്ഷേ അവളുടെ എഴുത്തുകള്‍ എങ്ങനെ സൂക്ഷിക്കാനാകും എന്നത് എനിക്കറിയില്ലായിരുന്നു. അപ്പോഴാണ് അതെല്ലാം ഒരു പുസ്തകരൂപത്തിലാക്കാമെന്ന് കരുതിയത്. സുഖമില്ലാതെ ആശുപത്രിയിൽ കഴിഞ്ഞപ്പോൾ ഞാനുമൊപ്പം ഉണ്ടായിരുന്നു. ആ സമയത്താണ് പബ്ലിഷറുമായി ഇതേക്കുറിച്ച് ആദ്യം സംസാരിച്ചത്. അച്ഛന്റെ ചികിത്സാസംബന്ധമായ കാര്യങ്ങള്‍ക്കിടയിലാണ് ഞാന്‍ ഇതെല്ലാം ഏകോപിപ്പിച്ചത്.

എന്റെ അച്ഛൻ ഇപ്പോഴും ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു എങ്കിൽ അല്ലിയൊരു എഴുത്തുകാരിയായതില്‍ അഭിമാനിക്കുമായിരുന്നു. കൊവിഡ് ബാധിക്കുന്നതുവരെ ദിവസവും അവളെ സ്‌കൂളിലേക്ക് കൊണ്ടു പോകുന്നതും വരുന്നതുമെല്ലാം ചെയ്തിരുന്നത് അച്ഛനായിരുന്നു. അതിനാൽ അവളുടെ ആദ്യ പുസ്തകം അദ്ദേഹത്തിന് വേണ്ടി സമര്‍പ്പിക്കുകയാണ് എന്ന ഹൃദയ സപ്ര്ശിയായ വാക്കുകളോടൊപ്പമാണ് സുപ്രിയ പങ്കുവെച്ചിരിക്കുന്നത്. സുപ്രിയയുടെ ഈ വാക്കുകളും പ്രവർത്തിക്കും ആശംസകളാണ് ലഭിക്കുന്നത്, നിങ്ങളെ പോലെ അമ്മയെയും, മകളെയും ഭാര്യയേയും ലഭിച്ച ആ കുടുംബം ഭാഗ്യം ചെയ്തവരാണ് എന്നാണ് ഏവരും അഭിപ്രായപ്പെടുന്നത്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *