അദ്ദേഹത്തെ അവസാനമായി ഒരുനോക്ക് കാണാൻ അനുവദിച്ചില്ല ! അതിപ്പോൾ എന്റെ ഉള്ളിൽ ഒരു തീരാ വേദനയായി മാറിയിരിക്കുകയാണ് ! സുരേഷ് ഗോപി പറയുന്നു !

ഇന്ന് നാടെങ്ങും ദുഖദിനമായി ആചരിക്കുന്നു, ഏവരുടെയും പ്രിയങ്കരനായ നേതാവ് സഖാവ് കോടിയേരി ബാലകൃഷ്ണൻ നമ്മെ വിട്ടുപിരിഞ്ഞിരിക്കുകയാണ്, അദ്ദേഹത്തെ അവസാനമായി ഒരുനോക്ക് കാണാൻ ജനപ്രവാഹമാണ് ഒഴുകിയെത്തുന്നത്. പാർട്ടിക്ക് അധീതമായി ഏവരും സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്ത് നേതാവായിരുന്നു കോടിയേരി. ഇപ്പോഴിതാ അദ്ദേഹത്തെ വേർപാടിൽ അനുശോചനം അറിയിച്ചുകൊണ്ട് സുരേഷാബ് ഗോപി പങ്കുവെച്ച ലൈവ് വിഡിയോ ആണ് ഇപ്പോൾ ആരാധകർക്ക് ഇടയിൽ കൂടുതൽ ശ്രദ്ധ നേടുന്നത്.

സുരേഷ് ഗോപിയുടെ വാക്കുകൾ ഇങ്ങനെ, ഇന്ന് രാവിലെ പത്തരയ്ക്ക് ലൈവിന്റെ നോട്ടിഫിക്കേഷന്‍ വന്നതു കൊണ്ട് മാത്രമാണ് അതേ സമയത്ത് ഉത്തരവാദിത്തപൂര്‍ണമായ സഹകരണം അറിയിക്കുന്നത്. എന്റെ ഏറ്റവും പുതിയ ചിത്രം മൂസയ്ക്ക് ലഭിച്ചു കൊണ്ടിരിക്കുന്ന അഭിനന്ദന പ്രവാഹത്തിന് ഞാൻ ഹൃദയത്തിൽ നിന്നും നന്ദി പറഞ്ഞു തുടങ്ങേണ്ട ദിവസങ്ങളാണ് ഇനി അങ്ങോട്ട് എന്ന് മനസിലാക്കിയതിന്റെ പശ്ചാത്തലത്തിലാണ് ഇങ്ങനെയൊരു ലൈവ് തീരുമാനിച്ചത്. പക്ഷെ ഇതിനൊപ്പം തന്നെ എത്തിയത് വേദനിപ്പിക്കുന്ന ഒരു ദേഹവിയോഗമാണ്.

നമുക്ക് എല്ലാവർക്കും വളരെ പ്രിയങ്കരനായ കോടിയേരി ബാലകൃഷ്ണന്‍ സാർ, അദ്ദേഹം ഇനി നമ്മളോടൊപ്പം ഇല്ല. കേരളത്തിലെ പൊ,ലീ,സ് സംവിധാനത്തില്‍ വിപ്ലവാത്മകമായ മാറ്റങ്ങള്‍ കൊണ്ടുവന്ന മുൻ ആഭ്യന്തര മന്ത്രി എന്ന നിലയ്ക്കും, കൂടാതെ നിരവധി തവണ എംഎല്‍എ ആയി നിയമസഭയില്‍ എത്തിയ നേതാവ് എന്ന നിലക്കും ആദ്യഹത്തോട് എന്നും ഞാൻ ആദരവും സ്നേഹവും സൂക്ഷിച്ചിരുന്നു. ഏതാണ്ട് 25 വര്‍ഷമായി അദ്ദേഹവുമായി കാത്തു സൂക്ഷിച്ചു പോകുന്ന, തീര്‍ത്തും വ്യക്തിപരമായ ബന്ധത്തില്‍ നിന്ന് ഞാന്‍ മനസിലാക്കിയിട്ടുള്ളത് അദ്ദേഹം ഒരു സരസനായ മനുഷ്യനാണ് എന്നാണ്.

എന്റെ ഒരു ജേഷ്ഠ സഹോദരൻ, എന്റെ വളരെ അടുത്ത സുഹൃത്തുക്കൾ കൂടിയായ അദ്ദേഹത്തിന്റെ മക്കൾ, അദ്ദേഹത്തിന്റെ സഹധര്‍മ്മിണി, മറ്റുകുടുംബാംഗങ്ങൾ, ഇവരുടെയെല്ലാം വേദനയില്‍ പങ്കുചേരുവാനും അതുപോലെ തന്നെ മലയാളി സമൂഹത്തില്‍ രാഷ്ട്രീയം മറന്ന് അംഗീകരിക്കുന്ന ഒരു തലത്തില്‍ നിന്നുകൊണ്ട് മലയാളികളുടെ വേദനയിലും പങ്കുചേരുന്നു.

എന്നാൽ ഇ അവസരത്തിൽ എന്നെ കൂടുതൽ വിഷമിപ്പുക്കുന്ന മറ്റൊന്ന്, പത്ത് ദിവസം മുമ്പ് ഞാൻ ചെന്നൈയില്‍ പോയപ്പോള്‍, അവിടെ അദ്ദേഹത്തെ ആശുപത്രിയില്‍ കാണാനുള്ള ഒരു ശ്രമം നടത്തിയിരുന്നു. പക്ഷെ ഡോക്ടര്‍മാര്‍ അതിന് അനുവദിക്കുന്നില്ല എന്ന് ബിനോയ് അറിയിച്ചു. കാരണം എന്തെങ്കിലും ഒരു അണുബാധയുണ്ടായാല്‍… എന്ന പേടി കാരണം ഡോക്ടർമാർ ആരെയും അകത്ത് കയറ്റുന്നില്ലായിരുന്നു. ഒന്നു കാണണം എന്ന എന്റെ ആ ആഗ്രഹം നടന്നില്ല. അതും ഇപ്പോള്‍ ഒരു വേദനയായി. സിനിമയുടെ വിജയാഘോഷത്തില്‍ ആഘോഷത്തില്‍ പങ്കുചേരാനുള്ള മാനസികാവസ്ഥയില്‍ അല്ല ഞാന്‍ എന്നും പറഞ്ഞുകൊണ്ട്, അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ക്ക് മുമ്പില്‍, വ്യക്തിത്വത്തിന് മുമ്പില്‍ കണ്ണീരഞ്ജലി ചെലുത്തിക്കൊണ്ട് ഈ ലൈവ് അവസാനിപ്പിക്കുകയാണ് എന്നും സുരേഷ് ഗോപി പറയുന്നു..

Leave a Reply

Your email address will not be published. Required fields are marked *