എന്റെ ജീവിതത്തിലെ ഏറ്റവും മോശപ്പെട്ട സമയത്ത് എനിക്ക് കിട്ടിയ പടമാണ് ധ്രുവം ! അതോടെ എല്ലാം മാറിമറിഞ്ഞു ! സുരേഷ് ഗോപി പറയുന്നു !

പാപ്പാൻ പ്രേക്ഷകർ ഏവരും ഏറെ പ്രതീക്ഷയോടെ കാണാൻ കാത്തിരിക്കുന്ന ചിത്രമാണ്. ഒരുപാട് പ്രത്യേകതകൾ ഉള്ള ചിത്രം ഈ മാസം 29 ന് റിലീസാകും. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി അദ്ദേഹം പങ്കുവെച്ച ചില വിശേഷങ്ങളാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, 1992ൽ താൻ ജീവിതത്തിൽ ഏറ്റവും മോശം സമയത്ത് നിൽക്കുന്ന സമയത്ത് എന്നെ തേടി വന്ന ഒരു സിനിമയായിരുന്നു ധ്രുവമെന്ന് സുരേഷ് ഗോപി. പാപ്പൻ സിനിമയുടെ സംവിധായകനായ ജോഷി തന്നെയായിരുന്നു ഇവർ ഗ്രീൻ സുതഃർ ഹിറ്റ് മൂവി ആയ ധ്രുവവും ഒരുക്കിയത്.

എന്റെ കരിയറിലെ പല ഘട്ടങ്ങളിലും ഘട്ടങ്ങളിലും ശക്തമായ സാന്നിധ്യമായ വ്യക്തിയാണ് ജോഷി. ഞാൻ എന്റെ കരിയറിൽ വളരെ മോശപ്പെട്ട അവസ്ഥയിൽ നില്കുംപോഴൻ  ധ്രുവം എന്ന സിനിമയിലെ ജോസ് നരിമാൻ എന്ന കഥാപാത്രം ചെയ്യാനായി എന്നെ ജോഷി സാർ വിളിക്കുന്നത്. തലസ്ഥാനം എന്ന സിനിമ കഴിഞ്ഞ് ഷാജി കൈലാസ് എന്നെ വെച്ച് ഏകലവ്യൻ എന്ന സിനിമ ആലോചിക്കുന്ന സമയം കൂടി ആയിരുന്നു ഇത്..

ധ്രുവത്തിലെ ജോസ് നരിമാൻ എന്ന എന്റെ കഥാപാത്രം സ്‌ക്രീനിൽ കണ്ടിട്ടാണ് അദ്ദേഹം ഏകലവ്യൻ എന്ന സിനിമ നേരത്തെ ചെയ്യാൻ വെച്ചതിൽ നിന്നും മാറ്റം വരുത്താൻ ഷാജി കൈലാസ് തീരുമാനിച്ചതും എന്റെ കരിയർ തന്നെ മാറിമറിയുകയായിരുന്നു. തലസ്ഥാനത്തിന് ശേഷം വലിയ രീതിയിൽ ഏകലവ്യൻ ഹിറ്റായതോടെ ഞാനും സിനിമാ ;വ്യവസായത്തിലെ ഒരു പ്രധാനിയായി മരുകയായിരുന്നു. അതിനു ശേഷമാണ് ഷാജി കൈലാസ് ചിത്രങ്ങളിലെ മറ്റ് ഐക്കോണിക് പോലീസ് വേഷങ്ങളെല്ലാം പിറന്നത് എന്നും സുരേഷ് ഗോപി പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *