ഇതേ വിഷമം അന്ന് ഞാനും അനുഭവിച്ചതാണ് ! ഹോം സിനിമ എന്റെ വീട്ടുകാർ കണ്ടു ! വളരെ നല്ല അഭിപ്രായമാണ് പറഞ്ഞത് ! സുരേഷ് ഗോപി പറയുന്നു !

കഴിഞ്ഞ ദിവസം പുറത്ത് വന്ന സംസഥാന അവർഡ് പ്രഖ്യാപനത്തിൽ  വലിയ വിവാദമാണ് ഇപ്പോൾ നടക്കുന്നത്. മികച്ച നടനായി ഇന്ദ്രൻസ് എന്ന നടനെ ആയിരുന്നു പരിഗണിക്കേണ്ടത് എന്നും, വിജയ് ബാബു വിഷയത്തിത്തെ തുടർന്നാണ് ഹോം എന്ന സിനിമയെ അവർഡ് പ്രഖ്യാപനത്തിൽ നിന്നും പുറത്താക്കിയത് എന്നും വിമർശനം ഉയരുകയാണ്. താരങ്ങൾ സഹിതം നിരവധി പേരാണ് തങ്ങളുടെ പ്രതിഷേധം സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത്. അതിനെതിരെ നടൻ ഇന്ദ്രൻസും രംഗത്ത് വന്നിരുന്നു.

ഇപ്പോഴിതാ ഈ വിഷയത്തിൽ നടൻ സുരേഷ് ഗോപിയുടെ പ്രതികരണമാണ് ഏറെ ശ്രദ്ധ നേടുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, ഹോം സിനിമ ഞാന്‍ കണ്ടിട്ടില്ല, എന്റെ വീട്ടിലുള്ളവര്‍ കണ്ടു. വളരെ നല്ല അഭിപ്രായമാണ് പറഞ്ഞത്. പക്ഷെ അവരല്ല ജൂറിയിലുള്ളത്. ജൂറിയെ നിശ്ചയിച്ചു, അവര്‍ എല്ലാ ചിത്രങ്ങളും കണ്ടുവരുമ്പോള്‍ ഒരു തുലനമുണ്ടാകും. അപ്പോത്തിക്കിരി എന്ന ചിത്രത്തിന് ഞാനും അന്ന് ഒരുപാട് വിഷമിച്ചു. ഇന്ദ്രന്‍സ് കഴിവുള്ള നടനാണ് എന്നും സുരേഷ് ഗോപി അഭിപ്രായപെട്ടു.

എന്നാൽ ഇന്ദ്രൻസ് ഇതിനോട് പ്രതികരിച്ചത് ഇങ്ങനെ ആയിരുന്നു, ഹോം സിനിമയെ അവാർഡിൽ നിന്നും പൂർണ്ണമായി അവഗണിച്ചതിൽ വിഷമമുണ്ട്. ജൂറി ഈ ചിത്രം കണ്ടിട്ടുണ്ടാകില്ല. ജനങ്ങൾക്ക് സിനിമ ഇഷ്ടപ്പെട്ടത് കൊണ്ടാല്ലോ എല്ലാവരും പ്രതിഷേധം രേഖപ്പെടുത്തുന്നത്. അവരുടെ മനസിൽ ആ സിനിമയുണ്ട്. രമ്യാനമ്പീശനും വി.ടി ബലറാമുമൊക്കെ സിനിമ കണ്ടിട്ടുണ്ട് അതുകൊണ്ടാണ് അവരും ഞങ്ങൾക്ക് വേണ്ടി ശബ്ദമുയർത്തിയത്.

ഹോമിനെ  പൂർണമായും അവാർഡിൽ നിന്നും അവഗണിച്ചതിനുള്ള കാരണം വിജയബാബുവിന്റെ കേസ് ആണെങ്കിൽ അതൊരിക്കലും അതൊരു നല്ല പ്രവണതയല്ല. അങ്ങനെയൊരു കീഴ്‌വഴക്കം ഉണ്ടാകുന്നത് ശരിയല്ല. വിജയ്ബാബു പ്രതിയാണെന്ന് തെളിഞ്ഞിട്ടില്ല. നാളെ വിജയ്ബാബു നിരപരാധിയാണെന്ന് തെളിഞ്ഞാൽ ജൂറി വീണ്ടും ചിത്രം പരിഗണിക്കുമോ.. ഇല്ലല്ലോ.. കലയെ കലയായിട്ടാണ് കാണേണ്ടത്. കലയെ കശാപ്പ് ചെയ്യാൻ പാടില്ല. ഇപ്പോൾ ഉദാഹരണം നമ്മുടെ വീട്ടിൽ ഒരു കുട്ടി തെറ്റ് ചെയ്താൽ എല്ലാവരെയും അടിക്കുമോ…

എത്രയോ പേരുടെ കഠിനാധ്വാനത്തിന്റെ ഫലമാണ് സിനിമ. ഇതിന്റെ പിന്നിൽ പ്രവർത്തിച്ച ഒരുപാട് കലാകാരന്മാരുണ്ട്. അവരുടെ കഷ്ടപ്പാടിനെ അധ്വാനത്തെ കണ്ടില്ലയെന്ന് നടിച്ചതിൽ നിരാശയുണ്ട് എന്നും ഇന്ദ്രൻസ് പറയുമ്പോൾ .അതേസമയം, ഹോം സിനിമ കണ്ടെന്നും സിനിമ പരിഗണിക്കാത്തതിന് നിര്‍മ്മാതാവിന്റെ പേരിലുളള കേസ് ഒരു ഘടകമായിട്ടില്ല എന്നുമാണ് ജൂറി ചെയര്‍മാന്‍ പറഞ്ഞത്. ജൂറി ‘ഹോമി’നെ പരിഗണിക്കാതിരുന്നതിന് വിജയ് ബാബുവിന്റെ പീഡനക്കേസുമായി യാതൊരു ബന്ധവുമില്ലെന്നും മന്ത്രി സജി ചെറിയാന്‍ പറഞ്ഞു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *