ഞാൻ എന്ത് ചെയ്താലും അത് ജാ,തി,യുടെയും രാ,ഷ്ട്രീ,യത്തിന്റെ പേരിലും പലരും ക,ളിയാക്കാറുണ്ട് ! പക്ഷെ ഒന്ന് പറയാം ! ഈശ്വരൻ ഇതെല്ലം കാണുന്നുണ്ട് ! ഞാൻ ചെയ്യുന്നത് എന്താണെന്ന് അവിടെ അറിയാം ! സുരേഷ് ഗോപി !

സുരേഷ് ഗോപി ഇന്ന് ഒരു നടൻ എന്നതിലുപരി അദ്ദേഹം ഒരുപാട് കാരുണ്യ പ്രവർത്തങ്ങൾ ചെയ്യുന്ന ഒരു പൊതുപ്രവർത്തകൻ കൂടിയാണ്. തന്റെ സ്വന്തം അദ്ധ്വാനത്തിന്റെ ഫലത്തിൽ നിന്നുമാണ് അദ്ദേഹം കൂടുതലും സൽ പ്രവർത്തികൾ ചെയ്യുന്നത്, ദുരിതം അനുഭവിക്കുന്ന ഏതൊരാൾക്കും സുരേഷ് ഗോപിയുടെ അടുത്ത് ചെന്നാൽ ഒരു സഹായം ഉണ്ടാകുമെന്ന ഒരു വിശ്വാസം ഇന്ന് ഏതൊരു മലയാളിക്കും ഉണ്ട് എന്നത് ഒരു സത്യമാണ്. എന്നാൽ പലപ്പോഴും അദ്ദേഹത്തിന്റെ രാഷ്‌ടീയത്തിന്റെ പേരിൽ അദ്ദേഹം ഒരുപാട് വിമർശനങ്ങളും പരിഹാസങ്ങളും നേരിടാറുണ്ട്.

എന്നാൽ ഇപ്പോഴിതാ പാപ്പാൻ എന്ന അദ്ദേഹത്തിന്റെ പുതിയ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി അദ്ദേഹം പറഞ്ഞിട്ടുള്ള ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. കോടിക്കണക്കിന് സമ്പാദിക്കുന്ന ആളല്ല താനെന്നും കിട്ടിയതില്‍ നിന്നും ഞാന്‍ ആളുകള്‍ക്ക് കൊടുത്തിട്ടുണ്ടെന്നും എന്നാല്‍ അത് പറഞ്ഞാല്‍ തള്ളാണെന്ന് ആളുകള്‍ പറയുമെന്നുമാണ് സുരേഷ് ഗോപി പറഞ്ഞത്. അദ്ദേഹത്തിന്റെ വാക്കുകൾ. ‘ഞാന്‍ ആരെയെങ്കിലും സഹായിക്കുന്നത് പുറത്തറിഞ്ഞാല്‍ തന്നെ പലര്‍ക്കും വലിയ പ്രശ്‌നമാണ്. കോടിക്കണക്കിന് സമ്പാദിക്കുന്ന ആളല്ല ഞാന്‍. അഞ്ച് വര്‍ഷം സിനിമയില്ലാതിരുന്ന ആളാണ്. കിട്ടിയതില്‍ നിന്നും ഞാന്‍ ആളുകള്‍ക്ക് കൊടുത്തിട്ടുണ്ട്. അത് പറഞ്ഞാല്‍ അത് ഉടനെ കുറച്ച് പേർക്ക് ‘തള്ളാണ്’.

അതിന് അവർ കണ്ടെത്തുന്ന ന്യായം ഇതാണ്… ആയിരം കോടിയുണ്ടാക്കിയിട്ട് അതില്‍ നിന്നും പത്ത് ലക്ഷമോ ഒരു കോടിയോ കൊടുത്താല്‍ വലിയ കാര്യമാണ്. ഭയങ്കര മഹത്വമാണ്. ഞാന്‍ ഇല്ലായ്മയില്‍ നിന്നും കൊടുത്തതിന് ജാതിയുടെ പേരിലും രാഷ്ട്രീയത്തിന്റെ പേരിലും പലരും കളിയാക്കാറുണ്ട്. എന്നാൽ നിങ്ങള്‍ എന്ത് പറഞ്ഞിട്ടും ഒരു കാര്യമില്ല, കാരണം.. ഞാൻ എന്താണ് എന്നത് ദൈവത്തിനറിയാം… ഇവന്‍ ഏത് പൈസ എടുത്താണ് ഇത് ചെയ്യുന്നതെന്ന്. എന്ത് മനോഭാവം കൊണ്ടാണ് ചെയ്യുന്നതെന്നും ദൈവത്തിനറിയാം. ചിലപ്പോഴൊക്കെ തോന്നും ടെക്‌നോളജി ഇത്രമാത്രം വളരേണ്ടതില്ലായിരുന്നു എന്ന്. മനുഷ്യര്‍ ഹൃദയം കൊണ്ട് കുള്ളന്മാരായി പോവുന്നു, എന്നും സുരേഷ് ഗോപി പറയുന്നു.

എന്നാൽ എനിക്ക് എല്ലാവരെയും സഹായിക്കണം എന്നുണ്ട്.. പക്ഷെ സത്യത്തിൽ അതിനുള്ള സാമ്പത്തിക ശേഷി എനിക്കില്ല. എല്ലാവർക്കും അറിയാമല്ലോ.. ഞാൻ എത്ര വർഷമായി സിനിമ വിട്ടു നിൽക്കുന്നു, അപ്പോൾ വരുമാനം എനിക്കില്ലായിരുന്നു. മകളുടെ പേരിലുള്ള ട്രസ്റ്റിലേക്ക് സഹായം അഭ്യർത്ഥിച്ച് ഒരുപാട് പേരാണ് വിളിക്കുന്നത്, ട്രസ്റ്റ് അത് അന്വേഷിച്ച് അർഹതപെട്ടവരെ കഴിവതും സഹായിക്കാൻ ഞാൻ ശ്രമിക്കാറുണ്ട്, അല്ലാതെ വിളിക്കുന്ന എല്ലാവര്‍ക്കും കൊടുക്കാനുള്ള സമ്പാദ്യം തനിക്കില്ല. നിങ്ങൾക്ക് അറിയാവുന്നതാണ്, കഴിഞ്ഞ അഞ്ച് വർഷമായി താൻ സിനിമ ചെയ്തിട്ടില്ല, അതുകൊണ്ട് തന്നെ ആ വരുമാനം പൂജ്യമായിരുന്നു. ആ സമയത്ത് സിനിമ ചെയ്ത് സമ്പാദിച്ചവര്‍ ചെയ്യുന്ന കാര്യങ്ങള്‍ വെച്ച് തന്റെ പ്രവൃത്തികളെ താരതമ്യം ചെയ്യരുത് എന്നും അദ്ദേഹം പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *