ബിജെപിയുടെ ടാഗ് കഴുത്തിലണിഞ്ഞ് സുരേഷ് ഗോപിയുടെ മക്കളായ ഭാവ്നിയും മാധവ് സുരേഷ് ഗോപിയും ! മക്കൾക്കൊപ്പം പ്രധാനമന്ത്രിയെ സന്ദർശിച്ച് സുരേഷ് ​ഗോപി !

മലയാള സിനിമയുടെ സൂപ്പർ സ്റ്റാർ എന്നതിനപ്പുറം സുരേഷ് ഗോപി ഇന്ന് ബിജെപി പാർട്ടിയുടെ സജീവ പ്രവർത്തകൻ കൂടിയാണ്. ഇന്നിതാ സുരേഷ് ഗോപി പങ്കുവെച്ച ഒരു ചിത്രമാണ് ഏറെ ശ്രദ്ധ നേടുന്നത്. ക്കൾക്കൊപ്പം പ്രധാനമന്ത്രിയെ സന്ദർശിച്ചതിന്റെ ചിത്രങ്ങളാണ് അദ്യേഹം സമൂഹ മാധ്യമത്തിൽ പങ്കുവെച്ചത്. ഇളയ മക്കളായ ഭാവ്നി, മാധവ് എന്നിർക്കൊപ്പമാണ് അദ്ദേഹം പ്രധാനമന്ത്രിയെ സന്ദർശിച്ചത്. തൃശൂരിൽ മഹിളാമോർച്ച സംഘടിപ്പിച്ച സ്ത്രീസം​ഗമത്തിൽ പങ്കെടുക്കാൻ  പ്രധാനമന്ത്രി എത്തിയപ്പോഴാണ് മക്കളുമായി പ്രധാനമന്ത്രിയെ സന്ദർശിച്ചത്.

ഭാവ്നിയും മാധവും ബിജെപി യുടെ ടാഗ് കഴുത്തിൽ അണിഞ്ഞാണ് ചിത്രത്തിൽ കാണുന്നത്. അതേസമയം തൃശൂര്‍ ഇത്തവണ സുരേഷ് ഗോപിയും ബിജെപിയും എടുത്തിരിക്കും എന്ന് പറയുന്നതിന് കാരണങ്ങള്‍ പലതാണ്. തോറ്റിട്ടും നാലുവർഷം മണ്ഡലത്തിലെ നിറസാന്നിധ്യമായിരുന്ന സുരേഷ് ഗോപി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടി ഇറങ്ങിയതോടെ തൃശൂരിലെ സുരേഷ് ഗോപിയുടെ താരപ്രശസ്തിയും മികച്ച സംഘടനാ സംവിധാനവും കുതിച്ചുയരുന്ന വോട്ട് വളർച്ചയും ഒപ്പം ക്രൈസ്തവസഭയുടെ പിന്തുണയിലുമാണ് പാർട്ടിയുടെ വിശ്വാസം. ആറിൽ നിന്നും 28 ശതമാനമായി ബിജെപിയുടെ വോട്ട് വിഹിതം തൃശ്ശൂരില്‍ ഉയര്‍ന്നതും പാര്‍ട്ടിക്ക് പ്രതീക്ഷ നല്‍കുന്ന ഘടകമാണ്.

അതുപോലെ തന്നെ വരുന്ന ലോക്സഭ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ രണ്ട് മണ്ഡലങ്ങളില്‍ അമിത് ഷാ നേരിട്ട് മേല്‍നോട്ടം വഹിക്കും. പാർട്ടി ഏറ്റവും കൂടുതല്‍ വിജയ സാധ്യത കാണുന്ന തിരുവനന്തപുരത്തും തൃശ്ശൂരുമാണ് കേരളത്തിലെ അമിത് ഷായുടെ ചുമതല എന്നാണ് റിപ്പോർട്ടുകൾ. ബി ജെ പി ഇതുവരെ ജയിക്കാത്തതും എന്നാല്‍ വിജയ സാധ്യതയുള്ളതുമായ 160 മണ്ഡലങ്ങള്‍ രാജ്യത്ത് ഉണ്ടെന്നാണ് പാർട്ടിയുടെ വിലയിരുത്തല്‍. ആ 160 മണ്ഡലങ്ങളില്‍ 40 എണ്ണമാണ് അമിത് ഷായുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലുള്ളത്.

ആ നാൽപ്പതിൽ തൃശ്ശൂ,രും തിരുവനന്തപുരവുമാണെങ്കില്‍ 160 മണ്ഡലങ്ങളില്‍ കേരളത്തില്‍ നിന്നും നാല് മണ്ഡലങ്ങള്‍ കൂടി ഇടം പിടിച്ചിട്ടുണ്ട്. പത്തനംതിട്ട, മാവേലിക്കര, ആറ്റിങ്ങൽ, പാലക്കാട് എന്നിവയാണ് ആ നാലെണ്ണം. 160 ല്‍ 50 എണ്ണത്തിലും ജയിക്കാനുള്ള പദ്ധതികൾ ഇതിനോടകം പാർട്ടി ചിട്ടപ്പെടുത്തി കഴിഞ്ഞു. ഈ മണ്ഡലങ്ങളില്‍ കേന്ദ്ര മന്ത്രിമാർക്കായിരുന്നു ഇതുവരേയുള്ള ചുമതല. പാർട്ടിക്ക് വലിയ പ്രതീക്ഷ നൽകുന്ന തിരുവനന്തപുരം മണ്ഡലത്തിന്റെ ചുമതല കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കറിനായിരുന്നു നൽകിയിരുന്നത്. എന്നാൽ ഇനി അമിത് ഷാ നിർദേശിക്കുന്ന ദേശീയ ഭാരവാഹികളുടെ സംഘമാകും തൃശൂരിലും തിരുവനന്തപുരത്തും പ്രവർത്തനം ഏകോപിപ്പിക്കുക എന്നും റിപോർട്ടുണ്ട്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *