ആ സ്ഥാനം ഞാൻ ഏറ്റെടുക്കുന്നു ! കേരളത്തിൽ സാമ്പത്തികമായി ബുദ്ധിമുട്ടുന്ന ജനങ്ങൾക്ക് ഒപ്പം ഞാൻ ഉണ്ടാകും ! ശമ്പളം ഇല്ലാത്ത ഈ ജോലി ഞാൻ ഏറ്റെടുക്കുകയാണ് ! സുരേഷ് ഗോപി !

മലയാളികൾ ഏറെ സ്നേഹിക്കുന്ന വ്യക്തിയാണ് സുരേഷ് ഗോപി. രാഷ്ട്രീയ പരമായി അദ്ദേഹം ഏറെ വിമർശനങ്ങൾ നേരിടുന്നുണ്ട് എങ്കിലും സാധാരണക്കാരനായ ജനങ്ങൾക്ക് വേണ്ടി അദ്ദേഹം നിരവധി കാര്യങ്ങൾ ചെയ്യുന്നുണ്ട്. കൊൽക്കത്തയിലെ സത്യജിത് റേ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ അധ്യക്ഷ സ്ഥാനത്തേക്കാണ് അദ്ദേഹത്തെ പോസ്റ്റ് ചെയ്തത് ഏറെ ശ്രദ്ധ നേടിയിരുന്നു. എന്നാൽ തന്നോട് ആലോചിക്കാതെ പാർട്ടി എടുത്ത ഈ തീരുമാനത്തിൽ അദ്ദേഹത്തിന് അതൃപ്തി ഉണ്ടെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ വന്നിരുന്നു. അതുകൊണ്ട് തന്നെ അധ്യേഹം ആ പദവി ഏറ്റെടുക്കില്ല എന്നും വാർത്തകൾ ഉണ്ടായിരുന്നു.

ഇപ്പോഴിതാ പാർട്ടി തന്നെ ഏൽപ്പിച്ച ചുമതല താൻ സ്വീകരിക്കും എന്ന് അറിയിച്ചിരിക്കുകയാണ് സുരേഷ് ഗോപി. ഈ കാര്യം വ്യക്തമാക്കിക്കൊണ്ട് അദ്ദേഹം പങ്കുവെച്ച കുറിപ്പ് ഇങ്ങനെ, കൊൽക്കത്തയിലെ സത്യജിത് റേ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ചെയർമാൻ സ്ഥാനത്തേക്കുള്ള ക്ഷണത്തിനും സ്ഥിരീകരണത്തിനും ഇന്ത്യൻ പ്രധാനമന്ത്രി, ആഭ്യന്തരമന്ത്രി, എന്റെ സുഹൃത്തായ കേന്ദ്രമന്ത്രി അനുരാഗ് സിങ് ഠാക്കൂർ എന്നിവർക്ക് നന്ദി. 100% ഇത് വരുമാനമുള്ള പദവിയല്ലെന്നും ശമ്പളമുള്ള ജോലിയല്ലെന്നും എല്ലാ രീതിയിലും രാഷ്ട്രീയക്കാരനായി തുടരാൻ സാധിക്കുമെന്നുള്ള മന്ത്രിയുടെ ഉറപ്പും ഉള്ളതുകൊണ്ടാണ് ഞാൻ ചുമതല ഏറ്റെടുക്കുന്നത്.

അതുകൊണ്ട് തന്നെ  കേന്ദ്ര ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം നിർദ്ദേശിച്ച തീയതിയിലും സമയത്തും നിർദ്ദേശങ്ങൾ അനുസരിച്ച് ഞാൻ ഈ സ്ഥാനത്തേക്ക്  ചെയർമാനായി ചുമതലയേൽക്കും. എനിക്കുവേണ്ടി പ്രാർത്ഥിക്കൂ, അതുവഴി ലോകപ്രശസ്തനായ ഇന്ത്യൻ സിനിമകളിലെ ഷേക്സ്പിയറുടെ പേരിന് സർഗാത്മതയിലൂടെ ഞാൻ തിളക്കം നൽകും. അതിനോടൊപ്പം കേരളത്തിലെ സാമ്പത്തികമായി ബുദ്ധിമുട്ടുന്ന ജനവിഭാഗങ്ങൾക്കു വേണ്ടിയുള്ള ഗാന്ധിജയന്തി റാലിക്ക് ഒരു തടസ്സവും ഉണ്ടാകില്ല. പ്രതിഷേധ മാർച്ചിനൊപ്പം ഞാനും പോകും. എന്നും സുരേഷ് ഗോപി കുറിച്ചു…

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *