സഹായം അഭ്യർത്ഥിച്ച് അമ്മയിലേക്ക് ദിവസേനെ ഒരു പത്ത് കത്തെങ്കിലും വരും ! അതിൽ എല്ലാവരും ചോദിക്കുന്നത് സുരേഷ് ഗോപിയുടെ നമ്പർ ഒന്ന് തരുമോ എന്നാണ് ! അതൊരു വിശ്വാസമാണ് !

സുരേഷ് ഗോപി ഇന്ന്  അഭിമാനവും അതിലുപരി ഒരു വികാരവുമാണ്, അദ്ദേഹം ചെയ്യുന്ന സൽ പ്രവർത്തികൾ കണ്ടില്ല എന്ന് നടിക്കാൻ ആർക്കും കഴിയില്ല, എത്ര ജീവനുകളും ജീവിതങ്ങളുമാണ് അദ്ദേഹം തിരികെ നൽകുന്നത്. അദ്ദേഹത്തെ രാഷ്ട്രീയ പരമായി പലരും വിമർശിക്കാറുണ്ട് എങ്കിലും അതേ രാഷ്‌ടീയം ഉപയോഗിച്ചാണ് അദ്ദേഹം പല സഹായങ്ങളും  ചെയ്യുന്നത്. തനിക്കെതിരെ എത്ര വിമർശനം വന്നാലും അതെല്ലാം അദ്ദേഹം ഒരു ചെറു പുഞ്ചിരിയോടെയാണ് നേരിടുന്നത്.

ഇപ്പോഴിതാ ഏറെ വർഷങ്ങൾക്ക് ശേഷം ‘അമ്മ താര സംഘടനയിൽ സുരേഷ് ഗോപി എത്തിയത് ഏറെ വാർത്താ പ്രാധാന്യം നേടിയിരുന്നു.   ഉണർവ് എന്ന പരിപാടിയുടെ മുഖ്യ അഥിതി ആയിട്ടാണ് അദ്ദേഹം എത്തിയത്. അമ്മ താരങ്ങൾ അദ്ദേഹത്തെ ഏറെ സന്തോഷത്തോടെ പൊന്നാട അണിഞ്ഞ് സ്വീകരിച്ചു. കൂടാതെ അതേ വേദിയിൽ ഇടവേള ബാബു പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. ആ വാക്കുകൾ ഇങ്ങനെ… അമ്മ സംഘടനയിൽ സഹായം അഭ്യർത്ഥിച്ച് കൊണ്ട്  ദിവസേനെ ഒരു പത്ത് കത്തെങ്കിലും വരും..  അതിൽ എല്ലാവരും ചോദിക്കുന്നത് സുരേഷ് ഗോപിയുടെ നമ്പർ ഒന്ന് തരുമോ എന്നാണ്.. അതെ ഓരോ മലയാളിയുടെയും ഒരു വിശ്വാസമാണ്..

ഇപ്പോൾ ഇടവേള ബാബുവിന്റെ ഈ വാക്കുകൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുകയാണ്. കഴിഞ്ഞ ദിസവം നടൻ മണിയൻ പിള്ള രാജുവും അതുപോലെ ടിനി ടോമും പറഞ്ഞ കാര്യങ്ങൾ ഏറെ സന്തോഷത്തോടെയാണ് ആരാധകർ ഏറ്റെടുത്തത്. ടിനി ടോമിന്റെ വാക്കുകൾ ഇങ്ങനെ ആയിരുന്നു. നടൻ സ്പടികം ജോർജ് ഇന്ന് ജീവനോടെ ഇരിക്കുന്നത് സുരേഷ് ഏട്ടൻ ഉള്ളത് കൊണ്ടാണ്. അദ്ദേഹത്തിന് കിഡ്‌നി തകരാറിലാണ്, അത് മാറ്റിവെക്കണം, ഭാര്യക്ക് ക്യാൻസറും കാരണം വാടക വീട്ടിൽ ദുരിതത്തിൽ ആയിരുന്ന അദ്ദേഹത്തെ സഹായിക്കാൻ ഞാൻ പല താരങ്ങളുടെയും അടുത്ത് ചെന്നു.

എല്ലാവരും സഹായിക്കാം എന്ന് പറഞ്ഞെങ്കിലും അത് നടന്നിരുന്നില്ല, അവസാനം അത് സുരേഷ്ഗോപിയോട് പറയുകയും ഓര്‍ഗന്‍ ട്രാന്‍സ്ഫ്ലേഷന്‍ ഡോണെഷനോക്കെ ഒരുപാടു നിയമവശങ്ങളുണ്ട്. അത് വേഗത്തില്‍ ചെയതത് സുരേഷേട്ടനാണ്. മറ്റുള്ളവര്‍ ഒന്നും ചെയ്തില്ല എന്നല്ല, പക്ഷെ സുരേഷേട്ടനാണ് അതിനു മുന്‍കൈ എടുത്തത്. സുരേഷേട്ടന്‍ കാരണമാണ് സ്ഫടികം ജോര്‍ജ്ജേട്ടന്‍ ഇന്ന് ആരോഗ്യത്തോടെയും, സന്തോഷത്തോടെയും ഇരിക്കുന്നത്. അതിൽ ഏറ്റവും വലിയ കാര്യം ഈ പണം അദ്ദേഹം തന്റെ വരുമാനത്തിൽ നിന്നും എടുത്തതാണ്. അന്ന് അദ്ദേഹം കോടിശ്വരൻ എന്ന പരിപാടിയുടെ അവതാരകൻ ആണ്, അതിന്റെ പ്രതിഫലത്തിൽ നിന്നുമാണ് ആ മനുഷ്യൻ ഇത് ചെയ്തത്. എന്നുമായിരുന്നു.

അതുപോലെ മണിയൻ [പിള്ള രാജുവും പറഞ്ഞിരുന്നു, കോവിഡ് സമയത്ത് മകൻ ഗുജറാത്തിലെ രാജ്‌കോട്ടിൽ ജോലി ചെയ്യുകയായിരുന്നു. അവന് കോവിഡ് രൂക്ഷമാകുകയും ചെയ്തു  സഹായിക്കാൻ ആരുമില്ലാതെ ഞാൻ കരഞ്ഞുകൊണ്ട് സുരേഷ് ഗോപിയെ വിളിക്കുകയും,പിന്നീട് നടന്നതെല്ലാം ഓരോ അത്ഭുതങ്ങളായിരുന്നു. ഗുജറാത്തുലുള്ള എം.പിയെ നേരിട്ട്  സുരേഷ് ഗോപി ബന്ധപ്പെട്ടു. ഒന്നല്ല നാല് എം.പിമാരുടെ സഹായമാണ് അദ്ദേഹം തേടിയത്. അദ്ദേഹം ബന്ധപ്പെട്ടതിന് പിന്നാലെ അത്യാധുനിക സൗകര്യമുള്ള ആംബുലന്‍സ് എന്റെ മകന്റെ അടുത്ത് എത്തി.

ശേഷം അഞ്ച് മണിക്കൂർ യാത്ര ചെയ്താണ് എന്റെ മകനെയും കൊണ്ടവര്‍ രാജ്കോട്ടിലെ ആശുപത്രിയിൽ എത്തിയത്. അവിടെ എല്ലാത്തിനും തയ്യാറെടുത്ത് ഡോക്ടര്‍മാരും ആശുപത്രി അധികൃതരും കാത്തുനില്‍പ്പുണ്ടായിരുന്നു. ഒരല്‍പ്പംകൂടി വൈകിയിരുന്നെങ്കില്‍ എന്റെ  മകനെ ജീവനോടെ തിരിച്ചുകിട്ടില്ല എന്നായിരുന്നു ഡോക്ടര്‍മാര്‍ പറഞ്ഞത് എന്നും അദ്ദേഹത്തിന് വേണ്ടി ഞങ്ങൾ എന്നും പ്രാർഥിക്കുമെന്നും അദ്ദേഹം പറയുന്നു.

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *