‘സുകുമാരന്റെ കളിയാക്കലിൽ മനം നൊന്ത് സുരേഷ് ഗോപി’ ! അവർക്കിടയിലെ ഈഗോക്ക് കാരണം സംവിധായകൻ പറയുന്നു !!
വി എം വിനു എന്ന സംവിധായകൻ മലയാളത്തിൽ ഒരുപാട് നല്ല സിനിമകൾ സമ്മാനിച്ച സംവിധായകനാണ്. അഞ്ചര കല്യാണം, പല്ലാവൂർ ദേവനാരായണൻ, ബാലേട്ടൻ തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങൾ അദ്ദേഹം മലയാളത്തിന് സമ്മാനിച്ചിരുന്നു. എനാൽ തനറെ സിനിമ ജീവിതത്തിൽ ഒരുപാട് അനുഭവങ്ങൾ ഉണ്ട്. അതിൽ ഈഗോ കൊണ്ട് നടക്കുന്ന നടന്മാരെ കുറിച്ച് ഇപ്പോൾ തുറന്ന് പറയുകയാണ് ഇപ്പോൾ വിനു.
അദ്ദേഹത്തിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഹിറ്റ് ചിത്രമായിരുന്നു ന്യൂഇയര്‍. മിനിസ്‌ക്രീനിൽ ഇപ്പോഴും ഹിറ്റാണ് ചിത്രം. എന്നാൽ ചിത്രത്തിന്റെ ക്ലൈമാക്സ് ഷൂട്ടിങ്ങിനിടെ നടന്നൊരു സംഭവത്തെ കുറിച്ചാണ് അദ്ദേഹം പറയുന്നത്. സൂപ്പർ താരങ്ങൾ ഒന്നിച്ച ചിത്രം കൂടിയായിരുന്നു അത്. ജയറാം, സുരേഷ് ഗോപി, സുകുമാരൻ, ഉർവശി തുടങ്ങി ബാബു ആന്റണി, തുടങ്ങിയ താരങ്ങളെ കൂടാതെ താര റാണി സിൽക്‌സ്മിതയും ചിത്രത്തിൽ ഉണ്ടായിരുന്നു. വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരന്നത്.
സിനിമ മികച്ച വിജയം കരസ്ഥമാക്കിയപ്പോൾ സിനിമയെ വെല്ലുന്ന കാര്യങ്ങളാണ് അന്ന് അതിന്റെ അണിയറയിലും നടന്നത് എന്നാണ് ഇപ്പോൾ വിനു പറയുന്നത്, ആ പ്രശ്നത്തിന് പ്രധാന കാരണ ആകട്ടെ രണ്ട് പ്രമുഖ താരങ്ങളും, അവർക്കിടയിലെ ഈഗോ ക്ലാഷ് അന്ന് ആ സെറ്റിനെ മുഴുവൻ ബാധിച്ചു എന്നാണ് ഇപ്പോൾ വിനു തുറന്ന് പറയുന്നത്. ആ സമയത്ത് ചിത്രീകരണം നടക്കുന്നത് ഊട്ടിയിലെ റാണി പാലസിൽ ആയിരുന്നു. ഇന്നത്തെ ഷൂട്ടിങ് രീതി ആയിരുന്നില്ല അന്നൊക്കെ, ഇന്ന് മിക്ക താരങ്ങൾക്കും കാരവൻ ഉണ്ട്, അവരുടെ ഷൂട്ട് തയ്യാറാകുമ്പോൾ മാത്രം വരും അഭിനയിക്കും തിരികെ പോകും.
പക്ഷെ അന്നൊക്കെ അങ്ങനെ ആയിരുന്നില്ല എല്ലാ താരങ്ങളും സെറ്റിൽ തന്നെ ഉണ്ടാകും. അങ്ങനെ ചിത്രത്തിന്റെ ക്ലൈമാക്സ് ഷൂട്ട് ചെയ്യുകയാണ്. രാത്രിയിലാണ് ഷൂട്ടിംഗ്. ചിത്രത്തിൽ സുരേഷ് ഗോപിയുടെ കഥാപാത്രം നെഗറ്റീവാണ്. പക്ക വില്ലനാണ്. ബാബു ആന്റണി ക്വട്ടേഷന്‍ ഗ്രൂപ്പുമായി വരുന്നു. അതിന്റെ അന്വേഷണവുമായി വരുന്ന പൊലീസ് ഓഫീസറാണ് സുകുമാരന്‍. ക്ലൈമാക്സ് ഷൂട്ട് ചെയ്യുന്നതിന് മുമ്പായി ഈ സീനിന്റെ റീഹേഴ്സല്‍ നടന്നിരുന്നു. സുരേഷ് ഗോപി, ജയറാം, സുകുവേട്ടന്‍, ഉര്‍വശി എന്നിവരാണ് ഉള്ളത്. പക്ഷെ റിഹേഴ്സലിനിടെ സുരേഷ് ഗോപിയുടെ കുറച്ച് ഡയലോഗുകള്‍ ഇടക്കൊക്കെ തെറ്റി പോകുന്നുണ്ട്.
ആ സമയത്താണ് ഈ ആർട്ടിസ്റ്റുകളുടെ ഈഗോ ഞാൻ നേരിട്ട് കണ്ട് അനുഭവിക്കുന്നത്. സുരേഷ് ഒരു അസാധ്യ പെർഫോർമർ ആണ്, പുള്ളി തന്റെ ഡയലോഗുകൾ പറഞ്ഞ് നടന്ന് വരികയാണ് അപ്പോൾ പെട്ടെന്ന് സുകുമാരൻ സുരേഷിനോട് ചോദിച്ച് താന്‍ എന്താടോ ശിവാജി ഗണേശനോ, താനെന്താടോ ഇങ്ങനെ ശിവാജി ഗണേശനെക്കാളും ഇത്രയും ഓവറായി അഭിനയിക്കുന്നത്. അത്രയധികം ടെക്നിഷ്യന്മാരുടെ മുന്നില്‍ വെച്ച് സുകുവേട്ടന്‍ സുരേഷ് ഗോപിയെ ഇന്‍സള്‍ട്ട് ചെയ്തു. അത് അദ്ദേഹത്തെ ഒരുപാട് വിഷമിപ്പിച്ചു. അദ്ദേഹം ആകെ വല്ലാതെയായി അപ്പോൾ തന്നെ ആ മുറിയിൽ നിന്നും പുത്തേക്ക് പോയി ആരും കാണാതെ സുരേഷിൻറെ ആ തേങ്ങൽ ഞാൻ കേട്ടിരുന്നു.
ആ സമയത്ത് എല്ലാവരെക്കാളും മികച്ച അഭിനയമായിരുന്നു സുരേഷ് ഗോപിയുടേത്. ഒരുപക്ഷെ ആ ഈഗോ ആയിരിക്കാം സുകുവേട്ടനെ കൊണ്ട് അപ്പോൾ അങ്ങനെ പറയിപ്പിച്ചത്തെന്ന് തോന്നുന്നു, ഏതായാലും പിന്നീട് അദ്ദേഹം തന്നെ താനൊരു തമാശ പറഞ്ഞതാണെന്ന് പറഞ്ഞ് സുരേഷിനെ സമാധാനിപ്പിച്ചിരുന്നു. കൂടാതെ ചിത്രത്തിന്റെ ആ സമയത്ത് തന്നെ ഉർവശി ബോധംകെട്ട് വീഴുകയും ചെയ്തിരുന്നു എന്നും വിനു പറയുന്നു….
Leave a Reply