മലയാള സിനിമ ലോകത്ത് എത്രപേർക്കുണ്ട് ഈ മഹത്വം ! എത്രയോ അനാഥ ജീവനുകൾക്കും, ദരിദ്രരായ കുഞ്ഞുങ്ങൾക്കും ഇന്നും ആ മനുഷ്യൻ ഒരു തണലാണ് ! വെളിപ്പെടുത്തൽ !

സുരേഷ് ഗോപി ഒരു നടൻ എന്നതിലുപരി അദ്ദേഹം ഒരുപാട് കാരുണ്യ പ്രവർത്തനങ്ങൾ ചെയ്യുന്ന ഒരു നടൻ കൂടിയാണ്. ഇപ്പോഴിതാ അദ്ദേഹത്തെ കുറിച്ച് ആലപ്പി അഷ്‌റഫ് പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. അകാലത്തിൽ പൊലിഞ്ഞുപോയ ആ മനുഷ്യന്റെ പൊന്നു മോൾ ലഷ്മിയുടെ പേരിലുള്ള ലഷ്മി ഫൗണ്ടേഷന്‍റെ സാന്ത്വനം എന്ന പദ്ധതിയിലൂടെ നിരാലംബരായ ഒരുപാട് കുഞ്ഞുങ്ങൾക്ക് ഒരു കൈത്താങ്ങലാണ് ആ മനുഷ്യൻ. അലഞ്ഞു നാടക്കുന്ന അനാഥ ജീവനുകൾക്ക് കിടപ്പാടം ഒരുപാട് പേർക്ക് നൽകിയ ആളുകൂടിയാണ് സുരേഷ് ഗോപി.

എൻഡോസള്‍ഫാൻ മൂലം  ദുരിതം അനുഭവിച്ചവർക്ക്  അദ്ദേഹം  ഒൻപത്  വീടുകളാണ് നിർമ്മിച്ച് നല്‍കിയത്. പൊതുസമൂഹം മാറ്റി നിർത്തിയ മണ്ണിന്‍റെ മക്കളായ ആദിവാസികൾക്ക് സഹായവുമായ് എത്തിയ ആദ്യ സിനിമാക്കാരനും  സുരേഷ് ഗോപി തന്നെയാണ്. അട്ടപ്പാടിയിലെയും കോതമംഗലത്തിനടുത്ത് ചൊങ്ങിൻചുവടിലെയും അങ്ങനെ പല ആദിവാസി കോളനികളിലും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നിർമ്മിച്ചു നല്‍കിയത് നിരവധി ടോയ്‌ലറ്റുകളാണ്. എല്ലാം ആ മനുഷ്യന്റെ സ്വന്തം അദ്ധ്വാനത്തിന്‍റെ ഫലത്തിൽ നിന്നുമാണന്ന് ഓർക്കണം. മാവേലിക്കരയിലൂടെ യാത്ര ചെയ്യുമ്പോൾ യാദൃശ്ചികമായി വഴിയിൽ കണ്ടുമുട്ടിയ കാൽ നഷ്ടപ്പെട്ട മനുഷ്യന് ഒരുലക്ഷം രൂപയോളം മുടക്കിയാണ് ആധുനിക കൃത്രിമക്കാൽ വാങ്ങി നല്‍കിയത്. മലയാള ചലച്ചിത്ര ലോകത്ത് എത്ര പേർക്കുണ്ട് ഈ മഹത്വം.

അദ്ദേഹം ഒരിക്കലും താൻ ചെയ്ത പ്രവർത്തികൾ വിളിച്ച് കൂവറില്ല. രതീഷിന്റെ കുടുംബത്തെ വലിയൊരു സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും കരകയറ്റിയതും അദ്ദേഹമാണ്. വൻ സാമ്പത്തിക ബാധ്യതക്ക്  മുന്നിൽ നിൽക്കെയായിരുന്നു രതീഷിന്‍റെ മടക്കം. ഇത് അറിഞ്ഞ സുരേഷ് ആ നിമിഷം തന്നെ അവിടേക്ക് പോകുകയും  തേനിയിൽ ആ കുടുംബത്തെ തടഞ്ഞുവെച്ച കൗണ്ടറെ വിളിച്ചു വരുത്തി ആ കുടുംബത്തിന്റെ ബാധ്യതകൾ മുഴുവൻ തീർത്ത് അവർക്ക് പുതു ജീവിതം നൽകുകയായിരുന്നു. സാമ്പത്തിക ബുദ്ധിമുട്ട് കാരണം  വിവാഹം പാതിവഴിയിൽ മുടങ്ങിയ നിരവധി പേർക്ക് അദ്ദേഹം സഹായവുമായി എത്തിയിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ കൃഷ്ണനെ രുക്മിണി തടഞ്ഞതുപോലെ രാധിക സുരേഷ് ഗോപിയെ തടഞ്ഞില്ലായിരുന്നെങ്കിൽ അദ്ദേഹം ഇന്ന് തെരുവിൽ തെണ്ടി നടന്നേനെ എന്നും ആലപ്പി അഷ്‌റഫ് പറയുന്നു.

അദ്ദേഹത്തിന്റെ രാഷ്ട്രീയപരമായി ഒരുപക്ഷെ ഞാനുൾപ്പടെ പലർക്കും എതിർപ്പ് ഉണ്ടെങ്കിലും നമ നിറഞ്ഞ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ കണ്ടില്ലെന്ന് നടിക്കാൻ മലയാളികൾക്ക് ആവില്ല, അതിന്റെ തെളിവാണ് ഇപ്പോൾ ഗൂഗിൾ പുറത്ത് വിട്ടിരിക്കുന്ന സെർച്ച് റിസൾട്ട്. അതെ കഴിഞ്ഞ വർഷം മലയാളികൾ ഏറ്റവും കൂടുതൽ ഗൂഗിളിൽ തിരഞ്ഞത് സുരേഷ് ഗോപിയുടെ ഫോൺ നമ്പർ ആണ്.  തീർച്ചയായും ഒരു സഹായം ലഭിക്കുമെന്ന വിശ്വാസത്തോടെ  ആയിരിക്കാം അവർ ഓരോരുത്തരും അദ്ദേഹത്തിന്റെ നമ്പർ തിരഞ്ഞ് പോയത്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *