‘ഫഹദിന്റെ കുഞ്ഞ് എന്റെയും ആണ്’ ! നിങ്ങള്‍ എപ്പോഴും ആശ്ചര്യപ്പെടുത്തുകയാണല്ലോ ! ഫഹദ് ഫാസിലിന് ആശംസകൾ അറിയിച്ചുകൊണ്ട് സൂര്യയും കമൽ ഹാസനും !

ഫഹദ് എന്ന നടൻ ഓരോ ചിത്രങ്ങൾ കഴിയുംതോറും ഏവരെയും അതിശയിപ്പിച്ചുകൊണ്ടിരിക്കുകയാണ് ഇപ്പോൾ ലോകമെങ്ങും ആരാധകരുള്ള ഒരു നടനായി ഫഹദ് മാറി കഴിഞ്ഞു. വിക്രം എന്ന സിനിമയുടെ വിജയം അതിലെ ഓരോ താരങ്ങളെയും ജനഹൃദയങ്ങളിൽ പ്രതിഷ്ഠിക്കാൻ സഹായിച്ചു. ഇപ്പോഴിതാ ഫഹദിന്റെ ഏറ്റവും പുതിയ ചിത്രമായ മലയന്‍കുഞ്ഞിന്റെ ട്രെയ്ലര്‍ പുറത്ത് വന്നിരുന്നു. മികച്ച പ്രേക്ഷക പ്രതീക്ഷയാണ് ടീസറിന് ലഭിക്കുന്നത്.  ഇപ്പോഴിതാ കമൽ ഹാസനും നടൻ സൂര്യയും ഈ ട്രെയ്‌ലർ  കണ്ട ശേഷം  ഫഹദിനെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്.

സൂര്യ ട്വിറ്ററിൽ പങ്കുവെച്ച വാക്കുകൾ ഇങ്ങനെ, ഫാസില്‍ സാറിനോട് എപ്പോഴും ബഹുമാനവും സ്‌നേഹവുമാണെന്നും, ഫഹദ് എന്നെ എപ്പോഴും അത്ഭുതപ്പെടുത്തുന്നു എന്നുമാണ് സൂര്യ പറയുന്നത്. ‘ഫാസില്‍ സാറിനോട് സ്‌നേഹവും ആദരവും. ഫഹദ്, നിങ്ങള്‍ എപ്പോഴും പുതിയ കഥകള്‍ കൊണ്ട് എന്നെ ആശ്ചര്യപ്പെടുത്തുകയാണ്. തികച്ചും വ്യത്യസ്തത തീര്‍ക്കുന്ന ദൃശ്യങ്ങള്‍ കണ്ട് ഞാന്‍ അത്ഭുതപ്പെട്ടു’; നിങ്ങൾക്ക് എല്ലാ ആശംസകളും നൽകുന്നു എന്നും സൂര്യ ട്വീറ്റില്‍ പറയുന്നു.

വിക്രം എന്ന സിനിമയിൽ കമൽഹാസനൊപ്പം ഫഹദും അഭിനയിച്ചിരുന്നു, ഈ ചിത്രത്തിന്റെ ടീസർ പങ്കുവെച്ചുകൊണ്ട് കമൽ ഹസൻ കുറിച്ചത് ഇങ്ങനെ, ഫാസിലിന്റെ കുഞ്ഞ് എന്റേയുമാണ്’ എന്നായിരുന്നു കമല്‍ഹാസന്റെ ട്വീറ്റ്. അതേസമയം ടേക്ക് ഓഫ്, സി യു സൂണ്‍, മാലിക് എന്നീ ചിത്രങ്ങളുടെ സംവിധായകന്‍ മഹേഷ് നാരായണനാണ് മലയന്‍കുഞ്ഞിന്റെ രചനയും ഛായാഗ്രഹണവും നിര്‍വഹിച്ചിരിക്കുന്നത്. ടീസറിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. അതുപോലെ തന്നെ വളരെ വലിയ പ്രേക്ഷക പ്രതീക്ഷയാണ് ചിത്രത്തിനുള്ളത്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *