‘ഇനിയെങ്കിലും തറ പടങ്ങൾ ചെയ്യുന്നത് ഒഴിവാക്കണം’ ! മോഹൻലാലിനെയും മമ്മൂട്ടിയെയും ജനം അംഗീകരിച്ച് കഴിഞ്ഞതാണ് ! വീണ്ടും വിവാദമായി കൊല്ലം തുളസി !

സിനിമ രംഗത്തെ വളരെ പ്രശസ്തനായ നടനാണ് കൊല്ലം തുളസി. അദ്ദേഹം കൂടുതലും വില്ലൻ വേഷങ്ങളിലാണ് തിളങ്ങിയിട്ടുള്ളത്, പക്ഷെ അടുത്തിടെയായി അദ്ദേഹം ഏറെ വിവാദ പരാമർശങ്ങൾ നടത്തിയിരുന്നു.  ഇപ്പോഴിതാ അത്തരത്തിൽ വീണ്ടും നടന്മാർക്ക് എതിരെ കടുത്ത വിമർശനവുമായി കൊല്ലം തുളസി രംഗത്ത് വന്നിരിക്കുകയാണ്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, മമ്മൂട്ടിയും മോഹന്‍ലാലും അവരുടെ കഴിവ് എന്താണെന്ന് മനസ്സില്‍ പ്രതിഷ്ഠിച്ച്‌ കഴിഞ്ഞതാണ്. അവര്‍ ഇരുന്ന് കഴിഞ്ഞു. പ്രേക്ഷകര്‍ അവരെ അംഗീകരിച്ച്‌ കഴിഞ്ഞതാണ്. ഇനി അവര്‍ ചെയ്യേണ്ടത്, കണ്ട തറ പടങ്ങളിലൊന്നും അഭിനയിക്കാന്‍ പോകരുത്.

ഇങ്ങനെ വലിച്ച് വാരി സിനിമകൾ ചെയ്യരുത്, കൊല്ലത്തിൽ ഒന്നോ രണ്ടോ സിനിമകൾ മാത്രം ചെയ്യൂക. പരമാവധി പോയാല്‍ മൂന്ന് പടങ്ങള്‍ വരെ ചെയ്യാം. മൂന്ന് പടത്തിലും അവരുടെ പ്രായത്തിലുള്ള നായികമാരായിരിക്കണം. അല്ലാതെ മകളുടെ പ്രായമുള്ള നായികമാരുടെ കൂടെ ഇനി അഭിനയിക്കരുത്. കോളേജ് കുമാരനായി അഭിനയിക്കാന്‍ എനിക്കും സാധിക്കും. പക്ഷേ എന്റെ പ്രായം കൂടെ നോക്കേണ്ടേ.  അവർ കുറച്ചുകൂടി സെലക്റ്റിവ് ആകണം.

ഈ പ്രായത്തിൽ ഉള്ള അന്യ ഭാഷാ നായകന്മാർ ഇങ്ങനെയല്ലേ, തമിഴ് നാട്ടുകാരുടെ സംസ്കാരം അല്ലല്ലോ നമുക്ക് ഉള്ളത്, അവർ അവിടെ സെക്സ് റാണിയായ നായികയെ ദൈവവുമായി താരതമ്യം ചെയ്യുന്നവരാണ്. അവര്‍ക്കായി ക്ഷേത്രം പണിതവരാണ്. ഖുശ്ബുവിനൊക്കെ വേണ്ടി ക്ഷേത്രം പണിതവരെ കുറിച്ച്‌ നമ്മള്‍ എന്ത് പറയാനാണ്. അത്തരം സംസ്‌കാരമുള്ള തമിഴ്നാട്ടുകാട്ടുകാരുമായി കേരളത്തിലുള്ളവരെ താരതമ്യം ചെയ്യരുതെന്നും കൊല്ലം തുളസി പറയുന്നു. നമ്മുടെ നാട് അതിനേക്കാളൊക്കെ എത്രയോ ഭേദമാണ്. അത്ര ആരാധയൊന്നും ഇവിടെയില്ല.എന്നാൽ ആവിശ്യത്തിന് വേണ്ട ആരാധനയും അവർക്ക് ഉണ്ട്.

ഇവിടെ അത്തരം ഗ്ലാമറസ് നായികമാരെ ആ രീതിയിൽ തന്നെയാണ് കാണുന്നത്, അല്ലാതെ ദൈവങ്ങളായിട്ടല്ല. ഇവിടെയുള്ള സൂപ്പര്‍ താരങ്ങള്‍ക്ക് ചെറിയ നടിമാരുടെ അച്ഛനായി അഭിനയിക്കാമല്ലോ.. പ്രണയ ജോഡികളായി അഭിനയിക്കാതിരുന്നാല്‍ മതി. നായികയെന്ന് പറഞ്ഞാല്‍ അത് മാത്രമല്ലല്ലോ. ഇവര്‍ക്കൊക്കെ വയസ്സായില്ലേ, മമ്മൂട്ടിക്കൊക്കെ എഴുപത് വയസ്സോളമായി. അപ്പോള്‍ അവര്‍ അതിനനുസരിച്ച്‌ കാര്യങ്ങള്‍ രൂപപ്പെടുത്തിയെടുക്കണം. മമ്മൂട്ടി അച്ഛന്‍ വേഷം ചെയ്തത് കുറേയില്ലേ, അതൊക്കെ വിജയിച്ചിട്ടില്ലേ. അവരെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ഈ നിര്‍മാതാക്കള്‍ ഡേറ്റുമായി പിറകെ നടക്കുകയല്ലേ.

അതുപോലെ അമ്മ തറ സഘടനയുടെ നേതൃസ്ഥാനത്ത് നിന്ന് മോഹൻലാൽ മാറണം എന്നും, പകരം ചെറുപ്പകാരെയോ അതും അല്ലെങ്കിൽ സുരേഷ് ഗോപിയെയോ ആ സ്ഥാനത്ത് കൊണ്ടുവരണം എന്നും തുളസി പറയുന്നു. കൂടത്തെ തന്റെ സൗന്ദര്യത്തിന്റെ രഹസ്യം തന്റെ തന്നെ മൂത്രം ശേഖരിച്ച് വെച്ച് കുടിക്കുകയും മുഖം കഴുകയും ചെയ്യുന്നതാണ് എന്നാണ്   തുളസി പറയുന്നത്.

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *