സുരേഷ് ഗോപിക്ക് പകരം മത്സരിക്കേണ്ടത് ഞാനായിരുന്നു ! അതിനുള്ള യോഗ്യത എനിക്കുണ്ട് ! സുരേഷ് ഗോപിയേക്കാൾ നന്നായി ഞാൻ പ്രസംഗിക്കും ! കൊല്ലം തുളസി !
മലയാള സിനിമ സീരിയൽ രംഗത്തെ വളരെ പ്രശസ്തനായ നടനാണ് കൊല്ലം തുളസി. നേരത്തെ ബിജെപി പാർട്ടിയിൽ അംഗമായിരുന്ന അദ്ദേഹം പാർട്ടിയിൽ നിന്ന് രാജിവെച്ച് പുറത്തുപോകയായിരുന്നു. അദ്ദേഹം ഇപ്പോഴിതാ സുരേഷ് ഗോപിയെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. വാക്കുകൾ ഇങ്ങനെ, താനും സുരേഷ് ഗോപിയും ഒരേ ദിവസമാണ് ബിജെപിയിൽ എത്തിയത്. സുരേഷ് ഗോപി എവിടെയോ എത്തി, താൻ പിന്നോട്ട് പോയി എന്നാണ് കൊല്ലം തുളസി പറയുന്നത്. സുരേഷ് ഗോപിയും ഞാനും ബിജെപിയിലേക്ക് ഒരു ദിവസം വന്നതാണ്. ഒരു കേന്ദ്ര മന്ത്രിയാണ് ഞങ്ങൾക്ക് മെമ്പർഷിപ്പ് നൽകിയത്. ഓൺലൈൻ മെമ്പർഷിപ്പായിരുന്നു. പക്ഷെ സുരേഷ് ഗോപി എവിടെയോ എത്തി. സുരേഷ് ഗോപി എത്ര കണ്ട് മുന്നോട്ട് പോയി, ഞാൻ എത്ര കണ്ട് പിന്നോട്ട് പോയി.
സുരേഷ് ഗോപിയേക്കാൻ ഉയരങ്ങളിൽ എത്താനുള്ള കഴിവ് എനിക്ക് ഉണ്ടായിരുന്നു , പക്ഷെ പാർട്ടിയിൽ നിന്ന് പിന്തുണ ലഭിച്ചിരുന്നില്ല. സുരേഷ് ഗോപിയേക്കാൾ നന്നായി ഞാൻ പ്രസംഗിക്കും. എന്നെയൊരു പ്രസംഗ തൊഴിലാളിയായി കൊണ്ടു നടന്നിട്ടുണ്ട്. സ്റ്റാർ ആയതിനാൽ കയറി പോയതാണ്. അല്ലെങ്കിൽ രാജ്യസഭാംഗമായിരിക്കാനുള്ള യോഗ്യത എനിക്കുണ്ട്. പലരും പറഞ്ഞിട്ടുണ്ട്. അതിൽ ഞാൻ പരിഭവിച്ചിട്ട് കാര്യമില്ല.
എന്റെ വിധി, അല്ലാതെ എന്ത് പറയാൻ. അത്രയേ വിധിച്ചിട്ടുള്ളൂ. ബിജെപി ഞാൻ ഉണ്ടായിരുന്നപ്പോൾ, ഇപ്പോൾ ഞാനില്ല, എന്നോടുള്ള സമീപനം വേറെയായിരുന്നു. സുരേഷ് ഗോപി ഇന്ന് എന്തെങ്കിലും ആയിട്ടുണ്ടെങ്കിൽ അത് സുരേഷ് ഗോപിയുടെ വ്യക്തിപരമായ കഴിവുകൊണ്ടാണ്. പിന്നെ ചില ആളുകൾ സഹായിച്ചിട്ടുമുണ്ട്. എനിക്കത് കിട്ടിയിട്ടില്ല. എന്നെ എങ്ങനെ ഒതുക്കാം എന്നാണ് ഇവിടുത്തെ ജില്ലാ നേതാക്കൾ നോക്കിയത്.
പാർട്ടിയോട് എനിക്ക് ഇപ്പോഴും വിരോധമൊന്നുമില്ല, പക്ഷെ ആരെങ്കിലും ഒരാൾ രക്ഷപെട്ടു വരികയാണെങ്കിൽ അവരെ തളര്‍ത്തുന്ന സമീപനമാണ് കേരളത്തിലെ ബിജെപി നേതാക്കള്‍ക്ക് ഉള്ളത്. എന്റെ തോന്നലിലിൽ സുരേഷ്ഗോപി മാത്രമാണ് അതില്‍ പെടാതെ രക്ഷപ്പെട്ടത്. അത് സുരേഷ് ഗോപിയുടെ ഭാഗ്യമാണ്. തനിക്ക് ആ ഭാഗ്യമുണ്ടായിട്ടില്ല എന്നാണ് കൊല്ലം തുളസി പറയുന്നത്. ബിജെപിയുടെ പിന്തുണയോടെ ഇവിടെ അടുത്ത പ്രവിശ്യവും ഇടത് സർക്കാർ തന്നെ ഭരണത്തിൽ വരും എന്നും തുളസി പറയുന്നുണ്ട്.
Leave a Reply