നടിപ്പ് രാക്ഷസി ! ഇന്ത്യയിലെ ഏറ്റവും മികച്ച പത്ത് അഭിനേതാക്കളില്‍ ഒരാൾ ! പൊതുവേദിയിൽ ഉർവശിയുടെ കാലുപിടിച്ച് പ്രശസ്ത സംവിധായകൻ !

മലയാളികളുടെ അഭിമാന താരമാണ് ഉർവശി. ഏറ്റെടുക്കുന്ന ഓരോ കഥാപാത്രങ്ങളും ഒന്നിന് ഒന്ന് മികച്ചത്, പകരം വെക്കാനില്ലാത്ത അഭിനേത്രി. ഇപ്പോൾ തമിഴ് സിനിമ രംഗത്താണ് അവർക്ക് കൂടുതൽ അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ ലഭിക്കുന്നത്. അത്തരത്തിൽ ഇപ്പോൾ തമിഴിൽ ഉർവശിയുടെ ഏറ്റവും പുതിയ ചിത്രമായ ‘വീട്ട്‌ലാ വിശേഷം’ എന്ന പുതിയ ചിത്രത്തിന്റെ സിനിമയുടെ ഓഡിയോ ലോഞ്ച് നടന്ന വേദിയിൽ വെച്ച് നടനും  സംവിധായകനായ ആർജെ ബാലാജി പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടുന്നത്.

അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, ഇന്ത്യയിലെ മികച്ച പത്ത് അഭിനേത്രികളിൽ ഒരാളാണ് ഉർവശിയെന്നാണ് അദ്ദേഹം ആ പൊതുവേദിയിൽ വെച്ച് ഉർവശിയുടെ പാതങ്ങളിൽ തൊട്ടുകൊണ്ട് പറഞ്ഞത്. കൂടാതെ അഭിനയത്തിനപ്പുറം കഴിവുകളുള്ള താരമാണ് ഉർവശി. സത്യരാജ് സർ മുൻപ് പറയുന്നതുപോല ശരിക്കും നടിപ്പ് രാക്ഷസി തന്നെയാണ് ഉർവശി മാം. സിനിമയിൽ അവർക്കറിയാത്ത മേഖലകളില്ലെന്നും ബാലാജി പറയുന്നു. സെറ്റിൽ വന്നാൽ വെറും പത്ത് നിമിഷങ്ങൾക്കുള്ളിൽ ഷോട്ട് പൂർത്തിയാക്കാൻ ഉർവശിക്കു സാധിക്കും. കൂടെ ജോലിചെയ്തതിൽ വച്ച് ഏറ്റവും ഇന്റലിജന്റ് ആയ നടിയാണ് ഉർവശിയെന്ന് മുൻപ് കമൽ ഹാസൻ പറഞ്ഞിരുന്നു.

ഏറ്റവും പുതിയതായി തമിഴിൽ ഒരുങ്ങുന്ന ഈ ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത് ഉർവശിയും സത്യരാജൂം ആണ്. രാജ്കുമാർ റാവു നായകനായി എത്തിയ ബോളിവുഡ് ചിത്രം ‘ബദായി ഹോ’യുടെ റീമേക്ക് ആണ് ‘വീട്ട്‌ലാ വിശേഷം’. ആർജെ ബാലാജി, എൻ.ജെ. ശരവണൻ എന്നിവരാണ് ചിത്രത്തിന്റെ സംവിധാനം. അപർണ ബാലമുരളി, കെപിഎസി ലളിത, പവിത്ര ലോകേഷ് എന്നിവരാണ് മറ്റ് താരങ്ങൾ. സംഗീതം ഗിരീഷ് ഗോപാലകൃഷ്ണൻ. എഡിറ്റിങ് സെൽവ. നിർമാണം ബോണി കപൂർ. ചിത്രം ജൂൺ 17ന് തിയറ്ററുകളിലെത്തും. മുൻപ് ഉർവശിക്കൊപ്പം മുക്കുത്തി അമ്മൻ എന്ന നയൻതാര ചിത്രത്തിലും ബാലാജി അഭിനയിച്ചിരുന്നു.

ഉർവശി മലയാളത്തിൽ ഏറ്റവും ഒടുവിലായി ചെയ്ത ചിത്രം ദിലീപ് നായകനായി എത്തിയ ‘കേശു ഈ വീടിന്റെ നാഥൻ’ ആയിരുന്നു. ഉർവശി കുടുംബമായി ഇപ്പോൾ ചെന്നൈയിലാണ് താമസം മകനും ഭർത്താവ് ശിവപ്രസാദിനും ഒപ്പം വളരെ സന്തുഷ്ട കുടുംബ ജീവിതമാണ് നയിക്കുന്നത്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *