മമ്മൂക്കയുടെയും ലാലേട്ടനെയും ഒപ്പമുള്ള സിനിമകൾ ഞാൻ പിന്നീട് മനപ്പൂർവം ഒഴിവാക്കുക ആയിരുന്നു ! അതിന് വ്യക്തമായ കാരണം ഉണ്ടായിരുന്നു !

മലയാള സിനിമയിലെ സൂപ്പർ സ്റ്റാർ പദവിയിൽ ഉള്ള അഭിനേത്രിയാണ് ഉർവശി. മലയാള സിനിമ കണ്ട ഏറ്റവും പ്രഗത്ഭയായ നടി, നായികയായും, വില്ലത്തിയായും, കോമഡി ആയാലും എല്ലാ വേഷങ്ങളും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ച ഉർവശി ഇപ്പോഴും അഭിനയ രംഗത്ത് സജീവ സാന്നിധ്യമാണ്.  കവിത രഞ്ജിനി എന്നതാണ് യഥാർത്ഥ പേര്. 54 മത്തെ വയസിലും അഭിനയ രംഗത്ത് സജീവമായ ആളാണ് ഉർവശി. 9-ാം ക്ലാസിൽ പഠിക്കുമ്പോൾ കുടുംബം ചെന്നൈയിലേയ്ക്ക് താമസം മാറിയതിനെ തുടർന്ന് സിനിമയിൽ ഉർവ്വശിക്ക് തിരക്കിയതിനാൽ തൻ്റെ പഠനം തുടരാനായില്ല.

തന്റെ എട്ടാമത്തെ  വയസിൽ അഭിനയരംഗത്തെത്തിയ ഉർവ്വശി 1978-ൽ റിലീസായ വിടരുന്ന മൊട്ടുകൾ എന്ന മലയാള സിനിമയിൽ ആദ്യമായി അഭിനയിച്ചു. ഉർവശി എന്ന നടിയുടെ ഏറ്റവും വലിയൊരു പ്രത്യേകത അവർ ഒരിക്കലും ഒരു ടൈപ്പ് കാസ്റ്റ് ചെയ്യപ്പെട്ടില്ല എന്നതാണ്. ഇതിനോടകം മലയാളം, തമിഴ്, കന്നട, തെലുങ്ക് ഹിന്ദി എന്നീ ഭാഷകളിൽ കൂടി 702 സിനിമകളോളം ചെയ്തിരുന്നു.  5 തവണ മികച്ച നടിക്കുള്ള കേരള സംസ്ഥാന അവാർഡ് ഉർവ്വശി നേടിയിട്ടുണ്ട്. ഒരു തവണ തമിഴ്നാട് സംസ്ഥാന അവാർഡും ലഭിച്ചു.

ഇപ്പോഴതാ തന്റെ സിനിമ ജീവിതത്തെ കുറിച്ച് ഉർവശി പറഞ്ഞ വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്. മലയാളത്തിലെ താര രാജാക്കൻമാരായ മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും ചിത്രങ്ങളിൽ ഒരു കാലത്ത് ഉർവശി ആയിരുന്നു സ്ഥിരമായി നായിക. എന്നാൽ ഈ സൂപ്പർ താരങ്ങളുടെ ചിത്രങ്ങളിൽ തുടരെ നായികയായ ഉർവശി പിന്നീട് സ്വയം സൂപ്പർതാര ചിത്രങ്ങളിൽ നിന്നും പിന്മാറുക ആയിരുന്നു. ഇത്തരത്തിൽ സൂപ്പർ താരങ്ങളുടെ നായിക വേഷങ്ങൾ നിരസിച്ചതിന്റെ കാരണം മുൻപ് ഒരിക്കൾ നടി തുറന്ന് പറഞ്ഞിരുന്നു.

ഉർവശി പറയുന്നത് ഇങ്ങനെ, മമ്മുക്കയുടെയും ലാലേട്ടന്റെയും ഒക്കെ സിനിമകളിൽ നായികയായി അഭിനയിച്ചത് തന്റെ സിനിമാ ജീവിതത്തിലെ വലിയ എക്‌സ്പീരിയൻസ് ആണെന്നും പക്ഷെ തൊണ്ണൂറുകൾ കഴിഞ്ഞപ്പോൾ ഞാൻ അവരുടെ സിനിമകളിൽ നിന്ന് സ്വയം പിന്മാറി തുടങ്ങിയെന്നും നടി പറയുന്നു. പിന്മാറിയത് കൂടുതൽ സ്ത്രീ കേന്ദ്രീകൃതമായ സിനിമകൾ തിരഞ്ഞെടുക്കാൻ വേണ്ടിയാണ്. മമ്മുക്കയുടെയും ലാലേട്ടന്റെയും സിനിമകളിൽ അഭിനയിക്കുമ്പോൾ അവർക്ക് മാത്രേ അതിൽ കൂടുതൽ പ്രാധാന്യം കാണൂയെന്നും അവരുടെ സ്റ്റാർഡത്തെ വച്ചുള്ള സിനിമയിൽ നായിക കഥാപാത്രം അപ്രസക്തമായിരിക്കുമെന്നും ഉർവശി പറയുന്നു.

അതുകൊണ്ടാണ് ഈ സൂപ്പർ താര ചിത്രങ്ങളിൽ നിന്ന് ഞാൻ മനപ്പൂർവം ഒഴിവായി തുടങ്ങിയത്. എന്നാൽ അതെ സമയം ലാലേട്ടൻ നായകൻ ആയ കളിപ്പാട്ടം പോലെയുള്ള സിനിമകളിലും, മമ്മുക്കയുടെ ആയിരപ്പറ പോലെയുള്ള സിനിമകളിലും തനിക്ക് നായകനോളം തുല്യമായ പ്രാധാന്യമുള്ള വേഷം ലഭിച്ചിരുന്നുവെന്നും ഉർവ്വശി വ്യക്തമാക്കിയിരുന്നു. ഞാൻ ഒരു നായകന്റെയും നായികാ ആയിരുന്നില്ല. ഞാൻ സംവിധായകരുടെ നായികാ ആയിരുന്നു എന്നും നടി പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *