‘വാണി വിഷ്വനാഥിന്റെ പിന്മുറക്കാരി എത്തി’ ! ഒടുവിൽ ആ സന്തോഷ വാർത്ത പങ്കുവെച്ച് വിനയൻ ! ആശംസകളുമായി ആരാധകർ !
ഒരുകാലത്ത് തെന്നിത്യൻ സിനിമയിലെ ഏറ്റവും തിരക്കുള്ള അഭിനേത്രിമാരിൽ ഒരാളായിരുന്നു വാണി വിശ്വനാഥ്. മലയാളികളുടെ ആക്ഷൻ ലേഡി സൂപ്പർ സ്റ്റാർ ആയിരുന്ന വാണി ചെയ്ത് എല്ലാ കഥാപാത്രങ്ങളും ചിത്രത്തിൽ വളരെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മലയാളത്തിന് പുറമെ മറ്റു ഭാഷകളിലും വളരെ സജീവമായ വാണി വിവാഹ ശേഷം സിനിമ രംഗത്തുനിന്നും ചെറിയ ഇടവേള എടുത്തിരുന്നു എങ്കിലും പിന്നീട് തിരിച്ചെത്തിയിരുന്നു. ഇപ്പോഴിതാ സംവിധായകൻ വിനയൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ബ്രഹ്മാണ്ഡ ചിത്രം പത്തൊമ്പതാം നൂറ്റാണ്ട് എന്ന ചിത്രത്തിൽ കൂടി വാണിയുടെ കുടുംബത്തിൽ നിന്നും മറ്റൊരു ആൾ കൂടി സിനിമ രംഗത്ത് എത്താൻ പോകുന്ന സന്തോഷ വാർത്തയാണ് പുറത്ത് വിട്ടിരിക്കുന്നത്.
കഴിഞ്ഞ ദിവസം വിനയൻ തനറെ ചിത്രത്തിന്റെ ഇരുപതാമത്തെ ക്യാരക്ടർ പോസ്റ്റർ പങ്കുവെച്ചിരുന്നു. നവാഗതയായ വർഷ വിശ്വനാഥ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പോസ്റ്ററാണ് പുറത്തുവിട്ടിരിക്കുന്നത്. ‘ജാനകി’ എന്ന കഥാപാത്രമായിട്ടാണ് വർഷ ഈ ചിത്രത്തിൽ എത്തുന്നത്. വാണി വിശ്വനാഥിന്റെ സഹോദരീപുത്രിയാണ് വർഷ വിശ്വനാഥ്. ആദ്യ കാഴ്ചയിൽ തന്നെ ആകർഷണം തോന്നുന്ന മുഖഭാവം ഏവരെയും ആകർഷിച്ചിരുന്നു. വർഷ ഇതിനോടകം തെലുങ്ക് സിനിമ രംഗത്ത് പ്രശസ്തയാണ്. വലിയമ്മയുടെ മുഖച്ഛായ മകൾക്കും കിട്ടിയിട്ടുണ്ട് എന്നാണ് പ്രേക്ഷക പ്രതികരണം. ഏതായാലും വലിയ പ്രതീക്ഷ നൽകുന്ന ചിത്രം 2022 ഏപ്രിലിലാണ് തിയറ്ററുകളിൽ എത്തുക. നടൻ സിജു വിൽസൺ നായകനായെത്തുന്ന ചിത്രത്തിൽ പ്രശസ്തരായ അൻപതിലേറെ താരങ്ങൾ അഭിനയിക്കുന്നുണ്ടെന്നും വിനയൻ പറഞ്ഞിരുന്നു.
കുറിപ്പിൽ പറയുന്നത് ഇങ്ങനെ, കൗ മാ ര പ്രായത്തിൽ തന്നെ താഴ്ന്ന വിഭാഗത്തിൽപ്പെട്ട സാധാരണക്കാരോട് അനുകമ്പയും സ്നേഹവും പ്രകടിപ്പിച്ചിരുന്ന ജാനകിയും സഹോദരി സാവിത്രി തമ്പുരാട്ടിയും ആറാട്ടുപുഴ വേലായുധപ്പണിക്കർ നടത്തുന്ന നവോത്ഥാന പോരാട്ടങ്ങളെ മനസ്സു കൊണ്ട് പിന്തുണച്ചിരുന്നു.. മാ റു മ റച്ചു നടക്കാനുള്ള പിന്നോക്ക വിഭാഗത്തിൽപ്പെട്ട പെൺകുട്ടികളുടെ അവകാശങ്ങൾക്കൊപ്പം നിൽക്കുകയും.. എല്ലാ ജനവിഭാഗത്തെയും ഒരു പോലെ കാണുന്ന ഒരു കാലം വരുമെന്നും സ്വപ്നം കണ്ടു നടക്കുന്ന ജാനകിക്കുട്ടിയുടെ വേഷം വർഷ വളരെ ഭംഗിയയായി ചിത്രത്തിൽ അവതരിപ്പിച്ചിട്ടുണ്ട്.
ഈ ചിത്രത്തിന്റെ നിർമാതാവ് ശ്രീ ഗോകുലം ഗോപാലൻ ആണ്. “പത്തൊൻപതാം നൂറ്റാണ്ട്” 2022 ഏപ്രിലിലാണ് തീയറ്ററുകളിൽ എത്തുക.. സിജു വിൽസൺ നായകനായെത്തുന്ന ചിത്രത്തിൽ പ്രശസ്തരായ അൻപതിലേറെ താരങ്ങൾ അഭിനയിക്കുന്നുണ്ട്.. ഷാജികുമാറും, വിവേക് ഹർഷനും, എം ജയച്ചന്ദ്രനും, സന്തോഷ് നാരായണനും, അജയൻ ചാലിശ്ശേരിയും, സതിഷും, പട്ടണം റഷീദും, ധന്യ ബാലകൃഷ്ണനും, റഫീക് അഹമ്മദും പോലുള്ള പ്രഗത്ഭർ ഈ ചിത്രത്തിൽ എൻെറ കൂടെ സഹകരിക്കുന്നു എന്നും അദ്ദേഹം പറയുന്നു.
സിനിമ രംഗത്ത് എത്തിയെങ്കിലും മറ്റു നടമാരുടെ കണക്ക് ഇതുവരെ അത്ര മികച്ച വേഷങ്ങൾ ലഭിക്കാതിരുന്ന ഒരു നടനാണ് സിജു വിത്സൺ, പ്രേമം എന്ന ചിത്രത്തിൽ കൂടി ശ്രദ്ധിക്കപ്പെടുകയും, ഇപ്പോൾ ഇതാ മരക്കാർ കഴിഞ്ഞാൽ മലയാളത്തിലെ ഏറ്റവും കൂടുതൽ മുതൽ മുടക്കിൽ എത്തുന്ന ചിത്രത്തിലെ ഒരു ഇതാഹസ താരമായി എത്താൻ പോകുന്നതിന്റെ സന്തോഷത്തിലാണ് സിജു വിത്സൺ.
Leave a Reply