നെടുമുടി വേണു ഒരിക്കലും ആ വേഷങ്ങൾ തട്ടിയെടുത്തിട്ടില്ല ! അതെല്ലാം തിലകന്റെ തോന്നൽ മാത്രമായിരുന്നു ! സിന്ധു ലോഹിതദാസ്

മലയാളത്തിലെ ഏറ്റവും പ്രഗത്ഭരായ അഭിനേതാക്കളുടെ പേരുകൾ എടുക്കുക ആണെങ്കിൽ അതിൽ മുൻ നിരയിലുള്ള രണ്ടുപേരുകളാണ് തിലകനും നെടുമുടി വേണുവും, ഈ രണ്ടു പ്രതിഭകളും ഇന്ന് നമ്മളോടൊപ്പമില്ല എന്നത് സിനിമ ലോകത്തിന് തീർത്താൽ തീരാത്ത നഷ്ടമാണ്, പക്ഷെ ഇവർ ഇരുവരും തമ്മിൽ അത്ര നല്ല രീതിയിലുള്ള അടുപ്പവുംടായിരുന്നില്ല എന്നത് സിനിമ ലോകത്ത് പരസ്യമായ ഒരു രഹസ്യമായിരുന്നു. അത്തരത്തിൽ തിലകന്റെ പല വേഷങ്ങളും നെടുമുടി വേണു തട്ടിയെടുത്തു എന്നൊരു പ്രചാരണം സിനിമ ലോകത്ത് സജീവമായിരുന്നു.

എന്നാൽ അത് തികച്ചും അടിസ്ഥാനരഹിതമായ ഒരു പ്രസ്താവന ആയിരുന്നു എന്നാണ് അന്തരിച്ച അതുല്യ പ്രതിഭ ലോഹിതദാസിന്റെ ഭാര്യ സിന്ധു പറയുന്നത്. അവരുടെ വാക്കുകൾ ഇങ്ങനെ, തിലകന്റെ ഒരു വേഷങ്ങളും നെടുമുടി വേണു തട്ടിയെടുത്തിട്ടില്ല, ഹിസ് ഹൈനസ് അബ്ദുള്ള, ഭരതം എന്നീ സിനിമകളിലെ തിലകന്റെ വേഷം നെടുമുടി വേണു തട്ടിയെടുത്തു എന്നൊരു ആക്ഷേപം സിനിമാലോകത്തുണ്ടായിരുന്നു. എന്നാൽ ആ പ്രചരണം അടിസ്ഥാനരഹിതമാണെന്ന് സിന്ധു ലോഹിതദാസ് പറയുന്നത്. ഒരു ചാനലിന് നല്കിയ അഭിമുഖത്തിലാണ് സിന്ധുവിന്റെ വെളിപ്പെടുത്തൽ.

അദ്ദേഹം  സിനിമകൾ  എടുത്തത് ആസ്വാദകർക്ക്  വേണ്ടി മാത്രമാണ്. താരങ്ങളെ  അദ്ദേഹത്തിന്റെ കഥാപാത്രങ്ങൾക്ക്  വേണ്ടി ഉപയോഗിക്കുക മാത്രമാണ് ചെയ്തത്. അതുകൊണ്ട് തന്നെ ആരിൽ നിന്നും ഒരു നന്ദിയും  അദ്ദേഹം പ്രതീക്ഷിച്ചിട്ടില്ലെന്നും സിന്ധു എടുത്തുപറയുന്നു. അതേസമയം തിലകൻ പല പൊതു വേദികളിലും അഭിമുഖങ്ങളിലും തുറന്ന് പറഞ്ഞിരുന്നു, തന്റെ വേഷങ്ങൾ തട്ടിയെടുക്കാൻ നോക്കിയിരുന്നു എന്നും നടൻ മോഹൻ ലാൽ സ്പടികത്തിലെ തന്റെ വേഷം നെടുമുടി വേണുവിന് കൊടുക്കാൻ സംവിധയകനോട് ആവിശ്യപെട്ടിരുന്നു എന്നും അദ്ദേഹം അത് തിലകൻ മാത്രം ചെയ്താൽ മതിയെന്നും പറഞ്ഞിരുന്നു എന്നും തിലകൻ പറഞ്ഞിരിരുന്നു.

മറ്റു ള്ളവര്‍ പറയുന്നത് തിലകന്‍ ചേട്ടന്‍ കേള്‍ക്കുമെന്നാണ് നെടുമുടി വേണു ഒരു അഭിമുഖത്തില്‍ പറഞ്ഞത്. അങ്ങനെ വേണു പറയാന്‍ കാരണമായ ഒരു സംഭവം ഞാന്‍ പറയാം എന്നും പറഞ്ഞ് തിലകൻ പറഞ്ഞത് ഇങ്ങനെ. ട്രിവാന്‍ഡ്രം ക്ലബില്‍ തിരുവനന്തപുരം ബെല്‍റ്റ് എന്നൊരു സാധനമുണ്ട്. അവരൊക്കെ കൂടി തിലകനെ അവാര്‍ഡില്‍ നിന്ന് പുറത്താക്കണം എന്നൊരു തീരുമാനമെടുത്തു. തിരുവനന്തപുരം നായര്‍ ഗ്രൂപ്പാണത്. തിലകനെ അവാര്‍ഡില്‍ നിന്ന് പുറത്താക്കണമെങ്കില്‍ സിനിമയില്‍ നിന്ന് തന്നെ പുറത്താക്കണമെന്ന് ആ ഗ്രൂപ്പിനുള്ളില്‍ അഭിപ്രായം വന്നു. എന്റെ വീട്ടില്‍ 11 സംസ്ഥാന അവാര്‍ഡും ഒരു ദേശീയ അവാര്‍ഡും ഇരിപ്പുണ്ട്.

ഒരു കലാകാരന്‍ എന്ന നിലയില്‍ ഞാന്‍ നിങ്ങളെ സ്‌നേഹിക്കുന്ന ഒരാൾ ഇത് എന്നെ വിളിച്ചു പറഞ്ഞു, ഞാൻ ഈ കാര്യം അമ്മയുടെ മീറ്റിംഗിൽ അന്ന് പറഞ്ഞു, അന്ന് നെടുമുടി വേണു ആരാണ് ഇതൊക്കെ നിങ്ങളോട് പറഞ്ഞതെന്ന് ചോദിച്ചു. ഞാന്‍ പറഞ്ഞു, എം.ജി.രാധാകൃഷ്ണനാണ് ഫോണില്‍ വിളിച്ച്‌ ഇക്കാര്യങ്ങള്‍ പറഞ്ഞതെന്ന്. ‘അയ്യേ, അങ്ങേര് പറയുന്നത് ആരെങ്കിലും വിശ്വസിക്കുമോ?’ എന്നാണ് അന്ന് നെടുമുടി വേണു എന്നോട് ചോദിച്ചത്,’ തിലകന്‍ പറഞ്ഞു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *