രാത്രിയിൽ എത്ര വൈകിയാലും ഞാൻ ഭക്ഷണം കഴിച്ച പാത്രം വരെ കഴുകി വെച്ചിട്ടാണ് നയൻ കിടക്കുന്നത് ! ഭാര്യയെ കുറിച്ച് വിഘ്‌നേശ് !

മലയാളത്തിൽ തുടക്കം കുറിച്ച് ഇന്ന് ലോകം മുഴുവൻ ആരാധകരുള്ള താരമാണ് നയൻതാര. ഇന്ന് അവർ ഇന്ത്യൻ  സിനിമയിലെ തന്നെ മുൻനിര നായികമാരിൽ ഒരാളാണ്. കരിയറിലെ വിജയങ്ങൾക്ക് ഇടയിലും വ്യക്തി ജീവിതത്തിൽ ഏറെ ഗോസിപ്പുകൾ നേരിട്ട ആളുകൂടിയാണ് നയൻസ്. ഇപ്പോൾ വിഘ്‌നേശ് ശിവനുമായി വിവാഹിതയായ ശേഷം കുടുബം മക്കൾ എന്നിങ്ങനെയും തിരക്കിലാണ് നയൻതാര. ഇപ്പോഴിതാ തന്റെ ഭാര്യ നയൻസിനെ കുറിച്ച് വിഘ്‌നേശ് ശിവൻ പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്.

വിഘ്‌നേഷിന്റെ വാക്കുകൾ ഇങ്ങനെ, നാനും റൗഡി ധാനിന്റെ സെറ്റിൽ അധികമാർക്കും തങ്ങളുടെ പ്രണയത്തെക്കുറിച്ച് അറിയില്ലായിരുന്നു, ‘സെറ്റിൽ ഞങ്ങൾ റൊമാൻസ് ചെയ്തില്ലായിരുന്നു. വളരെ പ്രൊഫഷണലായാണ് വർക്ക് ചെയ്തിരുന്നത്. സെറ്റിലെ എന്റെ കുറച്ച് ഫ്രണ്ട്സിനറിയാമായിരുന്നു. അപ്പോൾ പോലും നയൻതാരയുടെ കാരവാനിൽ ഞാൻ കയറിയിരുന്നില്ല. സിനിമയുടെ സെക്കന്റ് ഷെഡ്യൂളിൽ വെച്ചാണ് ഡേറ്റ് ചെയ്യാൻ തുടങ്ങിയത്”റിലേഷൻഷിപ്പിലായ ശേഷവും സെറ്റിൽ ഞാൻ മാം എന്നായിരുന്നു വിളിച്ചത്.

കാരണം ഞങ്ങളുടെ പ്രണയം സിനിമയെ ബാധിക്കരുത് എന്നുണ്ടായിരുന്നു. ആ സിനിമയിൽ വിജയ് സേതുപതി നയൻസിനെ ചുംബിക്കാൻ നോക്കുന്നു ഒരു സീൻ ഉണ്ടായിരുന്നു. അന്ന് ഞങ്ങളുടെ പ്രണയത്തിന്റെ ആദ്യ ഘട്ടമാണ്. അപ്പോൾ വേണമെങ്കിൽ എനിക്ക് ഒരു പൊസസീവ്നെസ് വരാം. പക്ഷെ ആ സമയത്ത് ഞാൻ പൊസസീവായിരുന്നെങ്കിൽ അവർ രണ്ട് പേരും തമ്മിൽ അകലം വന്നേനെ. അവളും ഞാനും പ്രൊഫഷണലാണ്’ നയൻതാരയെ ഒരു ദിവസം സാധാരണ പോലെ വീട്ടിലേക്ക് കൊണ്ടു വന്നു. നയൻതാര വീട്ടിൽ വന്നു എന്നതിൽ വീട്ടിൽ ഉള്ളവർ വളരെ എക്സൈറ്റഡായി. പ്രണയത്തെക്കുറിച്ച് ഞാൻ വീട്ടിൽ പറഞ്ഞിരുന്നില്ല. നയൻതാര വീട്ടിൽ നിന്ന് ഭക്ഷണം കഴിച്ചു. എന്റെ അമ്മ നയൻതാരയുടെ വലിയ ഫാനായിരുന്നു. അവൾ ബോൾഡ്നെസൊക്കെ ഇഷ്ടമായിരുന്നു.

അവൾ ഒരു സൂപ്പർ സ്റ്റാറായത് അവരുടെ പെരുമാറ്റം കൊണ്ടും, വർക്ക് ചെയ്യുന്ന രീതി കൊണ്ടാണ് രീതികൊണ്ടുമാണ്. ആത്മാർത്ഥത കൊണ്ടും. അല്ലാതെ അത്ഭുതരമായ പെർഫോമൻസ് നടത്തി ദേശീയ അവാർഡ് വാങ്ങിയ താരമായതുമല്ല. കൊമേഷ്യൽ സിനിമകൾ ഒരുപാട് ചെയ്തിട്ടുണ്ട്. എന്റെയടുത്ത് നയൻ ഒരു താരത്തെപ്പോലെയല്ല പെരുമാറുന്നത്. സാധാരണ വീട്ടമ്മ പോലെയാണ്. ‘രാത്രി വളരെ വൈകി ഞാൻ ഭക്ഷണം കഴിച്ചാൽ, ആ കഴിച്ച പാത്രങ്ങൾ കഴുകി വെച്ച ശേഷമാണ് അവൾ ഉറങ്ങുന്നത്’. ഞങ്ങളുടെ റിലേഷൻഷിപ്പ് കൺഫോം ആയ ശേഷം ഓൺ എ സ്കെയിൽ ഓഫ് 10 യൂ ആർ നയൻ, ഐആം ദ വൺ എന്ന് എഴുതി. പിന്നീട് ഞങ്ങൾ ലിവിം​ഗ് ടു​ഗെദറിലായി. അന്ന് അത് ഞാൻ പ്രിന്റ് ചെയ്ത് വലിയൊരു ബോർഡിലാക്കി. ഇൻവെർട്ടഡയാണ് വെച്ചത്. കണ്ണാടിയിൽ നോക്കിയാൽ മാത്രം അത് മനസ്സിലാവും എന്നും വിഘ്നേശ് പറയുന്നുണ്ട്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *