പുലയനാണെന്ന് പറഞ്ഞ് ഞാൻ ഒരിക്കലും പിറകിലേക്ക് പോകില്ല, പറ്റുമെങ്കിൽ ഫെരാരി കാറിൽ വരാമെന്നുള്ളതാണ് എന്റെ ചിന്ത ! വിനായകൻ !

അഭിനേതാവ് എന്ന നിലയിൽ നൂറു ശതമാനം കഴിവുള്ള നടനാണ് വിനായകൻ. ചെറിയ വേഷങ്ങൾ ചെയ്തു തുടങ്ങിയ വിനായകൻ ഇന്ന് ഇന്ത്യൻ സിനിമ ആരാധിക്കുന്ന നടനായി മാറുകയാണ്. എന്നാൽ ചില വാക്കുകളുടെ പേരിൽ ഏറെ വിമർശനങ്ങൾ നേരിട്ടുള്ള ആളുകൂടിയാണ് വിനായകൻ, ഈ അടുത്തിടെ ഉമ്മൻ ചാണ്ടിയെ അധിക്ഷേപിച്ചതിന്റെ പേരിൽ വിനായകനെ സിനിമ രംഗത്തുള്ള പ്രമുഖർ സഹിതം വിമർശിച്ചിരുന്നു. എന്നാൽ ഇപ്പോൾ ഈ വിമർശിച്ചവർ തന്നെ വിനായകന് കൈയ്യടിക്കുന്ന കാഴ്ചയാണ് കാണുന്നത്.

രജനികാന്തിന്റെ സൂപ്പർ ഹിറ്റ് ചിത്രം ജെയ്‌ലർ എന്ന സിനിമയിൽ വിസ്മയിപ്പിക്കുന്ന പ്രകടനമാണ് വിനായകൻ കാഴ്ചവെച്ചിരിക്കുന്നത്. ഭാഷഭേദമില്ലാതെ ഗംഭീരം എന്ന് പറയുന്ന പ്രകടനമാണ് ചിത്രത്തില്‍ വിനായകന്‍ നടത്തിയത്. അത് സംബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ചര്‍ച്ചകളും നടക്കുകയാണ്. ജയിലറിലെ ക്രൂരമായ വില്ലന്‍ വര്‍മ്മനായി കണ്ണിലെ തീഷ്ണതയും കോമഡിയും അഭിനയവും കൊണ്ട് വിനായകൻ നേടിയെടുത്തത് മലയാളികളുടെ മാത്രമല്ല, തെന്നിന്ത്യയിൽ ഒട്ടാകെയുള്ള സിനിമാസ്വാദകരുടെ പ്രശംസയാണ്.

ഈ അവസരത്തിൽ ഇപ്പോഴിതാ വിനായകൻ ഇതിന് മുമ്പ് പറഞ്ഞ ചില കാര്യങ്ങളാണ് കൂടുതൽ ശ്രദ്ധ നേടുന്നത്. കമ്മട്ടിപ്പാടം എന്ന ചിത്രത്തിലെ അഭിനയത്തിന് സംസ്ഥാന അവാര്‍ഡ് നേടിയതിന് പിന്നാലെയായിരുന്നു ഈ അഭിമുഖം. ഈ അഭിമുഖത്തിലെ ചില സംഭാഷണങ്ങളും ജയിലര്‍ ചിത്രത്തിലെ അപൂര്‍വ്വതയും പലരും ചൂണ്ടിക്കാട്ടുന്നുണ്ട്. തന്റെ സ്വത്വം സംബന്ധിച്ച് അഭിമുഖത്തില്‍ ഒരിടത്ത് വിനായകന്‍ പ്രതികരിക്കുന്നത് ഇങ്ങനെയാണ്.

ഞാൻ ഒരു പുലയനാണെന്ന് പറഞ്ഞ്  ഒരിക്കലും പിറകിലേക്ക് പോകില്ല,  ഞാൻ കുറച്ചുകൂടി അയ്യങ്കാളി ശൈലിയിൽ ചിന്തിക്കുന്ന മനുഷ്യനാണ്. പറ്റുമെങ്കിൽ ഫെരാരി കാറിൽ വരാമെന്നുള്ളതാണ് എന്റെ ചിന്ത. പറ്റുമെങ്കിൽ സ്വർണത്തിന്റെ കിരീടവും വെക്കാൻ ശ്രമിക്കുന്ന ആളാണ്’ – വിനായകന്‍ പറയുന്നത്. ജയിലര്‍ ചിത്രത്തിലും ഈ ‘കിരീടം വയ്ക്കുന്നത്’ ഒരു രംഗത്ത് വരുന്നത്. വിനായകന്‍റെ ഈ അഭിമുഖത്തിലെ വാക്കുകളും ചേര്‍ത്ത് പലരും വിശേഷിപ്പിക്കുന്നുണ്ട്.

വിനായകൻ എന്ന നടനെ വിമർശിച്ചവർ തന്നെ ഇപ്പോൾ അദ്ദേഹത്തിന് ആശംസ അറിയിച്ച് എത്തുകയാണ്,  ‘നായകൻ തിളങ്ങണമെങ്കിൽ വില്ലൻ അതിശക്തനായിരിക്കണം. അതാണ് വർമൻ. മനസിലായോ സാറേ’, എന്നാണ് ചില സോഷ്യല്‍ മീഡിയ കമന്‍റുകള്‍. തമിഴ് ചാനലില്‍ വിനായകനെ പുകഴ്ത്തുന്ന ഒരു സ്പെഷ്യല്‍ റിപ്പോര്‍ട്ടും ഏറെ വൈറലാണ്. ഇപ്പോൾ വിനായകൻ മലയാളികൾക്ക് അഭിമാനമായി മാറി എന്നാണ് മന്ത്രി വാസവൻ കഴിഞ്ഞ ദിവസം ജയിലർ സിനിമ കണ്ട ശേഷം പറഞ്ഞത്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *