സുരേഷേട്ടനോടൊപ്പം സർവ്വ സാധാരണ അമ്മമാർ ഉണ്ട്, നിഷ്‌ക്കളങ്കരായ സഹോദരിമാരുണ്ട്, പൊതുസമൂഹം ഒന്നാകെയുണ്ട് ! കുറിപ്പുമായി വിവേക് ഗോപൻ !

മാധ്യമ പ്രവർത്തകയോട് മോശമായി പെരുമാറി എന്ന കാരണത്താൽ  സുരേഷ് ഗോപി ഇപ്പോൾ വീണ്ടും ഒരു ചർച്ചാ വിഷയമായി മാറിയതോടെ അദ്ദേഹത്തെ അനുകൂലിച്ചും വിമർശിച്ചും നിരവധി പേര് രംഗത്ത് വന്നിരിക്കുകയാണ്. ഇപ്പോഴിതാ നടനും ബിജെപി പ്രവർത്തകനുമായ വിവേക് ഗോപൻ പങ്കുവെച്ച വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്. വാക്കുകൾ ഇങ്ങനെ.. എനിക്ക് വ്യക്തിപരമായി ഏറെ അടുപ്പമുള്ള,കാണുമ്പോൾ ഒക്കെയും സ്നേഹത്തോടെ മാത്രം സംസാരിക്കുന്ന, കുടുംബ വിശേഷങ്ങൾ തിരക്കുന്ന നന്മയും നൈർമ്മല്യവും മനസ്സിൽ കൊണ്ടുനടക്കുന്ന ഒരു സാധാരണക്കാരൻ…. സ്ത്രീകളോട് അത്രയും ആദരവോടെ, സ്വന്തം അമ്മയെപ്പോലെ സ്വന്തം മക്കളെപ്പോലെ കാണുന്ന ഒരു മനുഷ്യൻ..ഞാൻ അഭിമാനത്തോടെ നേരിട്ട് കണ്ടിട്ടുണ്ട് പല തവണ…

എന്താണ് സംഭവിച്ചത് എന്ന് നമുക്ക് എല്ലാവർക്കും അറിയാം, തികച്ചും സൗഹൃദ അന്തരീക്ഷത്തിൽ ചിരിച്ചുകൊണ്ട് ചോദിച്ച ചോദ്യത്തിന് അതേ തരത്തിൽ തോളിൽ തട്ടി മറുപടി പറഞ്ഞതിന്റെ പേരിൽ കണ്ണിൽ കാണുന്നതെല്ലാം ‘മഞ്ഞ’യായി മാത്രം കാണുന്ന മഞ്ഞപ്പിത്തം ബാധിച്ച ചിലർ അദ്ദേഹത്തെ കുരിശിലേറ്റാൻ ശ്രമിക്കുന്നു.. പക്ഷെ നിങ്ങൾ ഒന്ന് അറിയുക..സമരകോലാഹലത്തിനിടയിൽ തിക്കും തിരക്കും മുതലെടുത്ത് മുഖം നിറയെ നിഷ്കളങ്കത്വം വാരിപൂശി അവസരം മുതലെടുത്ത് സർവ ലോക തൊഴിലാളികളെ സഘടപ്പിക്കാൻ അദ്ദേഹം ഇന്നുവരെ പരിശ്രമിച്ചിട്ടില്ല.

ആ മനുഷ്യൻ  ഒരു മുഖംമൂടിയും ഇല്ലാതെ അദ്ദേഹം ആ പെൺകുട്ടിയോട്, ആ പെൺകുട്ടിക്ക് ഉണ്ടായ ബുദ്ധിമുട്ടിൽ പരസ്യമായി മാപ്പ് പറഞ്ഞു തന്റെ ഔന്നിത്യം കാട്ടി… ഇതിനിടയിൽ പീഡന ആരോപണത്തിൽപെട്ട് അന്വേഷണം നേരിടുന്ന, എഫ്ഐആറിൽ പേരുള്ള ഒരു “ചാരിത്ര്യ ശുദ്ധ സമ്പൂർണ്ണ പണ്ഡിത”നാണ് സുരേഷേട്ടനെതിരെ നിയമനടപടിക്ക് മുന്നിൽ നിൽക്കുന്നത് എന്നത് മറ്റൊരു വിരോധാഭാസം..പീഡന വിഷയത്തിൽ താൻ ഒറ്റപ്പെട്ടു പോകുമോ എന്ന ഭയം കൊണ്ടാണെങ്കിൽ വേണ്ടടോ ഒന്ന് തിരിഞ്ഞു നോക്കിയാൽ ഒരു ചിന്താധാരയിൽ സമാനമനസ്കരായ ധാരാളം പേരെ നിങ്ങൾക്ക് കിട്ടും.

അതുകൊണ്ട് ആടിനെ പട്ടിയും പിന്നെ പേപ്പട്ടിയും ആക്കി തല്ലിക്കൊന്നേക്കാം എന്നൊന്നും നിങ്ങൾ കരുതേണ്ട.. നടക്കില്ല അത്രതന്നെ.. സുരേഷേട്ടനോടൊപ്പം സർവ്വ സാധാരണ അമ്മമാർ ഉണ്ട്, നിഷ്‌ക്കളങ്കരായ സഹോദരിമാരുണ്ട്, പൊതുസമൂഹം ഒന്നാകെയുണ്ട്..നിങ്ങളുടെ ഈ വിഷം ചീറ്റൽ കൊണ്ട് ഒന്നും തളർത്താനും തകർക്കാനും കഴിയില്ല.. എന്നാലും എന്റെ സുരേഷേട്ടാ ‘പാമ്പിന് ‘വരെ നിങ്ങൾ പാൽ കൊടുത്തോളൂ.. പക്ഷേ അവിടം കൊണ്ട് നിർത്തിക്കൊള്ളുക..അതിനുമപ്പുറം വിഷജന്തുക്കൾ ഉണ്ട്.. ചവിട്ടാതെ തന്നെ കടിക്കുന്നവർ.. അവരിൽ നിന്നും മാത്രം സാമൂഹിക അകലം പാലിക്കുക…പറഞ്ഞു കേട്ടിട്ടില്ലേ ഭയമല്ല ജാഗ്രതയാണ് വേണ്ടത്..

അതുപോലെ തന്നെ, പ്രമോദ് രാമ.. സുരേഷേട്ടൻ ഉള്ളത് നിങ്ങളുടെ മീഡിയ ഒന്നിന്റെ വരാന്തയിൽ അല്ല.. ജനഹൃദയങ്ങളിൽ ആണ്.. അദ്ദേഹം ഇരിക്കുന്ന തട്ട് താണ് തന്നെ ഇരിക്കും.. നിങ്ങൾ മകുടി ഊതിക്കൊണ്ട് എത്ര പാമ്പിൻ കൂടകൾ അടുക്കി വച്ചു തുലാഭാരം തൂക്കിയാലും….just remember that.. എന്നും വിവേക് സമൂഹ മാധ്യമങ്ങളിൽ കുറിച്ചത്.

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *