മൃദുലയോട് ആദ്യം പ്രണയം പറയുന്നതും മാപ്പ് ചോദിച്ചതും ഞാനാണ് !! യുവ കൃഷ്ണ പറയുന്നു !
ഇന്ന് സിനിമ താരങ്ങളേക്കാൽ ആരാധകർ കൂടുതൽ ഉള്ളത് സീരിയൽ താരങ്ങൾക്ക് തന്നെയാണ്, അവരുടെ വിശേഷങ്ങൾ അറിയാനാണ് ഏവർക്കും കൂടുതൽ താല്പര്യം, അത്തരത്തിൽ മലയാളി കുടുംബ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരായ ജോഡികളാണ് മൃദുല വിജയിയും നടൻ യുവ കൃഷ്ണനും മലയാളത്തിൽ നിരവധി ഹിറ്റ് സീരിയലുകൾ ചെയ്ത് ആളാണ് മൃദുല. ഇരുവരുടെയും വിവാഹം ഉടൻ ഉണ്ടാകും,
അടുത്തിടെയാണ് ഇവരുടെ വിവാഹ നിശ്‌ചയം കഴിഞ്ഞിരുന്നത്, ആ ചടങ്ങിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയിൽ വൈറലായിരുന്നു .. സീരിയലുകളിലും ടെലിവിഷൻ പരിപാടികളിലും നിറഞ്ഞു നിൽക്കുന്ന ആളാണ് മൃദുല കഴിവുള്ള അഭിനേത്രി എന്നതിനപ്പുറം അവർ വളരെ മികച്ചൊരു നർത്തകികൂടിയാണ്, ടെലിവിഷൻ പരിപാടികളിൽ മൃദുലയുട നിരവധി ഡാൻസ് പരിപാടികൾ നടന്നിരുന്നു..
ഏഷ്യാനെറ്റിലെ ജനപ്രിയ പരമ്പര ‘ഭാര്യ’ എന്ന സീരിയലിലൂടെയാണ് മൃദുല കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയത്, ഇപ്പോൾ സീ കേരളത്തിൽ ഹിറ്റയി മാറിക്കൊണ്ടിരിക്കുന്ന പൂക്കാലം വരവായി എന്ന സീരിയലിൽ നായിക മൃദുലയാണ്, അതിൽ സംയുക്ത എന്ന കഥാപാത്രമാണ് താരം കൈകാര്യം ചെയ്യുന്നത്.. വളരെ മികച്ച അഭിനയമാണ് അതിൽ താരം കാഴ്ച്ചവെയ്ക്കുന്നത്..
യുവ കൃഷണ ഒരു മോഡൽ ആയിരുന്നു അദ്ദേഹത്തിന്റെ ആദ്യത്തെ സീരിയലാണ് മഞ്ഞിൽ വിരിഞ്ഞ പൂവ്, 2005 ൽ അദ്ദേഹം ‘തക തിമി താ’ എന്ന തമിഴ് ചിത്രത്തിൽ അഭിനയിച്ചിരുന്നു, മഞ്ഞിൽ വിരിഞ്ഞ പൂവ് സീരിയലിൽ യുവയുടെ നായിക മാളവികയാണ്, മികച്ച പ്രേക്ഷക പിന്തുണയാണ് സീരിയലിനു ലഭിക്കുന്നത്.. ആദ്യമൊക്കെ ഒരു വില്ലൻ കഥാപാത്രമായി തുടങ്ങി പിന്നീട് നായകൻ ആയി മാറുകയായിരുന്നു…
മൃദുലയും യുവയും വിവാഹിതർ ആകാൻ പോകുന്നു എന്ന വാർത്ത പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു, ഇരുവരുടെയും സീരിയലിൽ ‘അമ്മ കഥാപാത്രമായി എത്തുന്നത് പ്രശസ്ത സീരിയൽ നടി രേഖ രതീഷ് ആണ്, രേഖയാണ് ഈ വിവാഹ ആലോചനക്ക് മുൻകൈയെടുത്തത് എന്നൊരു വാർത്ത ആ സമയത്തൊക്കെ സോഷ്യൽ മീഡിയിൽ സജീവമായിരുന്നു.. എന്നാൽ ആകാര്യത്തെക്കുറിച്ച് താരങ്ങളുടെ ഭാഗത്തുനിന്നും മറുപടിയും ലഭിച്ചിരുന്നില്ല…
ഇപ്പോൾ തങ്ങളുടെ പ്രണയത്തെ കുറിച്ച് മനസ്സ് തുറന്നിരിക്കുയാണ് യുവ കൃഷ്ണ.. ഞാനാണ് ആദ്യം ഇഷ്ടം തുറന്ന് പറഞ്ഞത് എന്നാണ് യുവ പറയുന്നത്, അതുപോലെ ആദ്യമായി സോറി പറഞ്ഞതും താനാണെന്നാണ് താരം പറയുന്നത്, മൃദുലയാണ് ഇഷ്ടം വീട്ടിൽ പറയണം എന്ന് പറഞ്ഞത്, ഒരു ദിവസം ഷൂട്ട് കഴിഞ്ഞ് മൃദുലയെ വീട്ടിൽ ഡ്രോപ്പ് ചെയ്യാൻ പോയപ്പോൾ ആയിരുന്നു ഇത് അവളുടെ വീട്ടിൽ അവതരിപ്പിച്ചത് എന്നാണ് യുവ പറയുന്നത്..
അവരുടെ വീട്ടിൽ നിന്നും ഇറങ്ങാൻ നേരത്താണ് മൃദുലയുടെ അച്ഛനോടും അമ്മയോടും മൃദുലയെ എനിക്കിഷ്ടമാണ് അവളെ വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടെന്നും തുറന്ന് പറഞ്ഞത്, അവരുടെ മറുപടി കേൾക്കാൻ നിൽക്കാതെ എന്തായാലും എന്നെ വിളിച്ചു പറഞ്ഞാൽ മതിയെന്ന് പറഞ്ഞാണ് അവിടെ നിന്നും ഇറങ്ങിയതെന്നും യുവ പറയുന്നു.. മൃദുലയ്ക്ക് ആദ്യമായി വാങ്ങിച്ചു കൊടുത്തത് ഡയറി മിൽക്ക് ആണെന്നും മൃദുല തനിക്ക് വാങ്ങിച്ചു തന്നത് ടീ ഷർട്ടാണെന്നും യുവ പറയുന്നു… ഇവരുടെ വിവാഹത്തിനായി കാത്തിരിക്കുകയാണ് ആരാധകർ.
Leave a Reply