നിന്റെ അച്ഛച്ഛന്‍ ഇംഗ്ലീഷ് സാഹിത്യം പഠിപ്പിച്ചിരുന്നു, ഇത് കണ്ടാല്‍ അദ്ദേഹം തീര്‍ച്ചയായും സന്തോഷിക്കുമെന്നുമായിരുന്നു ! മകൾ അഭിമാനം ! കുറിപ്പ് വൈറൽ !

മലയാളി പ്രേക്ഷകർക്കിടയിൽ എന്നും പ്രിയപ്പെട്ട താര കുടുംബമാണ് മല്ലിക സുകുമാരന്റേത്. മക്കളും മരുമക്കളും കൊച്ചുമക്കളും എല്ലാവരും ഇന്ന് ഏവർക്കും പ്രിയങ്കരരാണ്. ഒരു സമയത്ത് സിനിമയിൽ തിളങ്ങി നിന്ന സൂപ്പർ സ്റ്റാർ ആയിരുന്നു സുകുമാരൻ. ഭാവിയില്‍ സിനിമ ഭരിക്കുന്നത് എന്റെ മക്കളായിരിക്കും, അവരുടെ ഡേറ്റിനായി സംവിധായകര്‍ ക്യൂ നില്‍ക്കുന്ന കാലം വരുമെന്ന് സുകുമാരന്‍ പറഞ്ഞിരുന്നു. പ്രിത്വിരാജിന്റെ മകൾ അലംകൃത മാത്രമാണ് പ്രേക്ഷകർക്ക് അത്ര പരിചിതമല്ലാത്ത ആൾ.

മകളുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കുന്നതിനോട് സുപ്രിയക്കും പൃഥ്വവിരാജിനും തീരെ താല്പര്യമില്ലായിരുന്നു. പക്ഷെ കൊച്ചു പ്രായത്തിൽ തന്നെ അലംകൃതയ്ക്ക് എഴുത്തില്‍ താല്‍പര്യമുണ്ടെന്ന് മനസിലാക്കിയ സുപ്രിയ മകളുടെ കവിതകള്‍ പുസ്തകമായി ഇറക്കിയിരുന്നു. ഇടയ്ക്കിടയ്ക്ക് മോള്‍ ചില എഴുത്തുകളുമായി വരാറുണ്ടെന്ന് പൃഥ്വിയും പറഞ്ഞിരുന്നു.

ഇപ്പോഴിതാ ഫാദേഴ്‌സ് ഡേയില്‍ സുപ്രിയയും പൃഥ്വിയും പങ്കുവെച്ച വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്. സുപ്രിയ കുറിച്ചത് ഇങ്ങനെ,  ഫാദേഴ്‌സ് ഡേയില്‍ എനിക്ക് ഡാഡിയെ ഒരുപാട് മിസ് ചെയ്യുന്നുണ്ട്. പോസ്റ്റുകളും മറ്റും കാണുമ്പോള്‍ വല്ലാതെ വിഷമം അനുഭവപ്പെടുന്നുണ്ട്. ഞാന്‍ ഒറ്റപ്പെട്ടത് പോലെ തോന്നിപ്പോയിരുന്നു. അതിനിടയിലാണ് ആലി ഈ കവിതയുമായെത്തിയത്. അല്ലിയുടെ നിരീക്ഷണങ്ങള്‍ എത്ര കൃത്യമാണ്, അല്ലി ഒരു എഴുത്തുകാരിയാണ്, അല്ലിയെക്കുറിച്ചോര്‍ത്ത് എന്നും നിങ്ങള്‍ക്ക് അഭിമാനിക്കാം. നിരവധി പേരായിരുന്നു സുപ്രിയയുടെ പോസ്റ്റിന് താഴെയായി കമന്റുകളുമായെത്തിയത്.

കിടക്കുന്നതിന് മുമ്പ് എനിക്കൊരു 10 മിനിറ്റ് തരുമോ എന്ന് അലംകൃത ചോദിച്ചിരുന്നു. എനിക്ക് എഴുതാന്‍ തോന്നുന്നുവെന്നായിരുന്നു അപ്പോൾ അവൾ പറഞ്ഞത്. 8 വയസില്‍ എനിക്ക് ഇങ്ങനെയൊരു ചിന്തയുണ്ടായിരുന്നുവെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിച്ച് പോവുന്നു. നിന്റെ അച്ഛച്ഛന്‍ ഇംഗ്ലീഷ് സാഹിത്യം പഠിപ്പിച്ചിരുന്നു. ഇത് കണ്ടാല്‍ അദ്ദേഹം തീര്‍ച്ചയായും സന്തോഷിക്കുമെന്നുമായിരുന്നു മകളുടെ കുറിപ്പ് പങ്കുവെച്ചുകൊണ്ട് പൃഥ്വിരാജ് കുറിച്ചത്.

നിരവധിപേരാണ് താരപുത്രിക്ക് കൈയ്യടിച്ച് എത്തിയത്, അതിൽ കുടുബക്കാരും ഉണ്ടായിരുന്നു.   ലവ് യൂ അല്ലിമോള്‍, അപ്പൂപ്പന്റെ എല്ലാവിധ അനുഗ്രഹങ്ങളും നിനക്ക് കിട്ടിയിട്ടുണ്ടെന്നായിരുന്നു മല്ലിക കുറിച്ചത്. പ്രഷ്യസ് ചൈല്‍ഡ് എന്നായിരുന്നു പൂര്‍ണിമ കമന്റ് ചെയ്തത്. എന്റെ അല്ലിക്കുട്ടിയെന്നായിരുന്നു പ്രാര്‍ത്ഥനയുടെ കമന്റ്. അതിനോടൊപ്പം ഏറെ രസകരമായ കമന്റുകളുമായി ആരാധകരുമെത്തി, അവളുടെ പ്രായത്തില്‍ ഇംഗ്ലീഷ് കൃത്യമായി വായിക്കാന്‍ പോലും കഴിയുമായിരുന്നില്ല, അച്ഛന്റെ മോള്‍ തന്നെ, പോയി ഡിക്ഷണറി തപ്പട്ടെ, ഇതൊക്കെ കാണുമ്പോള്‍ എനിക്ക് എന്നെത്തന്നെ കിണറ്റില്‍ ഇടാന്‍ തോന്നുന്നുന്നു, തുടങ്ങി നിരവധി കമന്റുകളാണ് പോസ്റ്റിന് താഴെയുള്ളത്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *