നവകേരള യാത്രയുടെ സുരക്ഷക്ക് നിയോഗിച്ച 1000 പോലീസ് ഉദ്യോഗസ്ഥർക്ക് മികച്ച സേവനത്തിനുള്ള ഗുഡ് സർവീസ് ! പരിഹസിച്ച് അഞ്ജു പാർവതി !

അധ്യാപികയും മാധ്യമ പ്രവർത്തകയും സാമൂഹ്യ പ്രവർത്തകയുമായ അഞ്ജു പാർവതി തന്റെ അഭിപ്രായങ്ങളും പരിഹാസങ്ങളും എല്ലാം സമൂഹ മാധ്യമങ്ങളിൽ കൂടി പങ്കുവെക്കാറുണ്ട് നിമിഷനേരം കൊണ്ട് അത് ശ്രദ്ധ നേടാറുമുണ്ട്. സർക്കാരിനെ വിമർശിച്ച് നിരവധി പോസ്റ്റുകൾ  ഇതിനുമുമ്പും പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ നവകേരള യാത്രയുടെ സുരക്ഷക്ക് നിയോഗിച്ച 1000 പോലീസ് ഉദ്യോഗസ്ഥർക്ക് മികച്ച സേവനത്തിനുള്ള ഗുഡ് സർവീസ് നൽകി ആദരിക്കുന്നു എന്ന വാർത്തയെ പരിഹസിച്ചുകൊണ്ടാ പോസ്റ്റ് ചെയ്തിരിക്കുന്നത്.

വാക്കുകൾ ഇങ്ങനെ, കേപ്റ്റന്റെ കയ്യിൽ നിന്നും മികച്ച ഗുണ്ടാ എൻട്രി സർവ്വീസ് കം ജീവൻ രക്ഷാപതക് വാങ്ങാൻ നടുറോഡിൽ നിരന്നു നില്ക്കുന്ന ഡിഫി പോരാളികൾ ആയ സഖാവ് വെട്ടേഷ്, സഖാവ് കുത്തേഷ്, സഖാവ് ബോംബേഷ്, സഖാവ് വടിയേഷ്‌, സഖാവ് എറിയേഷ് തുടങ്ങിയവർ.. എന്നായിരുന്നു. അതുപോലെ ഇതിനുമുമ്പ് നവകേരള യാത്രയെയും, ശബരിമല വിഷയത്തെയും വിമർശിച്ചും കുറിപ്പ് പങ്കുവെച്ചിരുന്നു. ആ വാക്കുകൾ ഇങ്ങനെ, ഭക്തർ പതിനെട്ടും അതിൽ അധികവും നേരം ക്യൂവിൽ നിന്ന് തളർന്നു വീണാലെന്താ, രാജാവും പരിവാരങ്ങളും റോന്ത്‌ ചുറ്റുന്ന ആർഭാട ബസ്സിനും വേദികൾക്കും വൻ സുരക്ഷാ ക്രമീകരണങ്ങൾ വേണമല്ലോ..

ദിവ,സവും ലക്ഷ,കണക്കിന് ഭക്തർ ദർശനപുണ്യം തേടി എത്തുന്ന ശബരിമലയിൽ ഡ്യൂട്ടിക്ക് നിയോഗിച്ചിരിക്കുന്നത് 615 പോലീസുകാരെ മാത്രം. എന്നാൽ ഭക്തരുടെ നികുതിപ്പണം കൂടി വസൂലാക്കി ആർഭാട യാത്ര നടത്തുന്ന മുഖ്യനും കൂട്ടർക്കും വേണ്ടി, അവരുടെ നവകൊള്ളയാത്രയ്ക്ക് വേണ്ടി നിയോഗിച്ചിരിക്കുന്നത് “വെറും” 2500 പോലീസുകാരെ.

സന്നിധാനത്ത് എത്തിയിരിക്കുന്ന സാധാരണക്കാരായ അയ്യപ്പ ഭക്തർക്ക് തിക്കിലും തിരക്കിലും പെട്ട് എന്തെങ്കിലും പറ്റിയാൽ ഇവിടെ ആർക്ക് ചേതം, ആ അയ്യപ്പ സ്വാമിക്ക് ഭക്തർ അർപ്പിക്കുന്ന തുക അപ്പാടെ അടിച്ചു മാറ്റുന്ന ടീമുകൾ തിന്നാൻ വേണ്ടി നടത്തുന്ന ടൂറിന് പക്ഷേ ജനങ്ങളുടെ, (അതിൽ ഭക്തരുടെ കൂടി ) നികുതിപ്പണം എടുത്ത് ശബളം നല്കുന്ന പോലീസിന്റെ സേവനം മുക്കിലും മൂലയിലും വരെ മസ്റ്റ് ആണ്. ഇത് പോലെയൊരു കാട്ടാള ഭരണം.. എന്നും അഞ്ജു പാർവതി കുറിച്ചിരുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *