ഇടത് പക്ഷത്തെ ഒന്ന് നന്നാക്കിയെടുക്കണം ! തൃശൂരിൽ എതിർ സ്ഥാനാർത്ഥിയായി സുരേഷ് ഗോപിയെ നേരിടാൻ തയ്യാർ…! സത്യങ്ങൾ ഞാൻ തുറന്ന് പറയും ! ഭീമൻ രഘു പറയുന്നു !

ഇപ്പോൾ നവ മാധ്യമങ്ങളിൽ ഏറ്റവും വലിയ ചർച്ച സിനിമ താരങ്ങളുടെ രാഷ്ട്രീയമാണ്. അതിൽ സുരേഷ് ഗോപി മുന്നിൽ നിൽക്കുമ്പോൾ തൊട്ടുപുറകിൽ കഴിഞ്ഞ കുറച്ച് നാളുകളായി നടൻ ഭീമൻ രഘുവും ഉണ്ട്. ബിജെപി യിൽ ആയിരുന്ന ഭീമൻ രഘു മാസങ്ങൾക്ക് മുമ്പാണ് എൽഡി എഫിൽ ചേർന്നത്. കലാകാരന്മാർക്ക് വളരാൻ ബിജെപി യിൽ കഴിയില്ല എന്നും തനിക്ക് ഒരു പരിഗണനയും നൽകുന്നില്ല എന്ന പരാതികൾ ആരോപിച്ചാണ് അദ്ദേഹം ആ [ബിജെപി ഉപേക്ഷിച്ചത്. ശേഷം ചെങ്കൊടി കൈലേന്തിയ ശേഷം തന്റെ സിരകളിൽ ഇപ്പോൾ എൽ ഡി എഫ് മാത്രമാണ് ഉള്ളതെന്നും അദ്ദേഹം പറയുന്നു.

ഇപ്പോഴിതാ അദ്ദേഹം പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. തിരഞ്ഞെടുപ്പിൽ സുരേഷ് ​ഗോപിയെ നേരിടാൻ താൻ തയ്യാറാണെന്ന് നടൻ ഭീമൻ രഘു പറയുന്നത്, ഇടത് പക്ഷ സ്ഥാനാർത്ഥിയായി താൻ ആരെയും നേരിടാൻ തയ്യാറാണ് എന്നും ഭീമൻ രഘു പറയുന്നു. കൂടാതെ ഇടത് പക്ഷത്തെ കുറച്ചുകൂടി നന്നാക്കാനുണ്ട് എന്നും അദ്ദേഹം പറയുന്നു. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, എവിടെ നിന്നാലും ജയിക്കും എന്ന ആത്മവിശ്വാസമുള്ള വ്യക്തിയാണ് താൻ. ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇടുപക്ഷത്തിന് വേണ്ടി മത്സരിക്കാനും സുരേഷ് ​ഗോപിയെ നേരിടാനും തയ്യാറാണ്.

ആ കാര്യത്തിൽ ഒരു സംശയവും വേണ്ട, സുരേഷ് ഗോപിയെ തിരഞ്ഞെടുപ്പിൽ നേരിടാനുള്ള എല്ലാ  ആത്മവിശ്വാസവും  എനിക്കുണ്ട്. വന്നു കയറിയ ഉടനെ എംപി ഇലക്ഷന് പോയാൽ പലരും വേറൊരു രീതിയിൽ വ്യാഖ്യാനിക്കുവായിരിക്കും. പക്ഷെ, എംപി ഇലക്ഷന് നിൽക്കാനും തിരഞ്ഞെടുപ്പ് സമയം പാർട്ടിക്ക് വേണ്ടി പ്രചരണം നടത്താനും ഞാൻ തയ്യാറാണ്. എനിക്ക് ആരെയും ഭയമില്ല, സുരേഷ് ​ഗോപി നിൽക്കുന്നിടത്ത് ഞാൻ പോയി ഇടതുപക്ഷത്തിന് വേണ്ടി സംസാരിക്കും. എവിടെ ആയാലും ഞാൻ സത്യം സത്യമായിട്ട് പറയും.

ബിജെപിയിൽ അന്നും എന്നക്കാളും വലിയ ചുമതലയാണ് സുരേഷ് ​ഗോപിക്ക് ലഭിച്ചത്. സുരേഷിന് എംപി പോസ്റ്റാണ് ലഭിച്ചത്. അപ്പോൾ അതേ പാർട്ടിയിൽ ഞാൻ ഒരു തിരഞ്ഞെടുപ്പിന് നിൽക്കുമ്പോൾ ഞാൻ വിളിച്ചാൽ എന്റെ പ്രചരണത്തിനായി വരേണ്ടത് മര്യാദയായിരുന്നു. പക്ഷെ പ്രധാനമന്ത്രിയോടൊപ്പം പരിപാടിയുള്ളതിനാൽ അദ്ദേഹം വന്നില്ല. അമിതാഭ് ബച്ചൻ വന്നാലും ജയിക്കുമെന്ന് പറയുന്ന ആളാണ് ഞാൻ. അത്ര കോൺഫിഡന്റ് ആണ് ഞാൻ. പക്ഷെ ബിജെപി എനിക്ക് ചാൻസ് തന്നില്ല. എന്നെ അവഗണിച്ചു, അതുകൊണ്ട് തന്നെ ഞാൻ ബിജെപി വിട്ടു എൽഡിഎഫിൽ വന്നു. ഇനി ആ പാർട്ടിയെ എനിക്ക് നന്നാക്കണം. അതിന് എനിക്കൊരു പ്രചാരകനാകണം. എന്നെ ഒന്ന് നിർത്തണം എന്നും ഭീമൻ രഘു പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *