തിരിച്ച് വരവിൽ ഡിംപൽ ; കെട്ടിപ്പിടിച്ചു പൊട്ടിക്കരഞ്ഞു മണിക്കുട്ടൻ ; പ്രോമോ വീഡിയോ ഏറ്റെടുത്ത് ആരാധകർ
ബിഗ് ബോസ് മലയാളത്തിലെ ഏറ്റവും ജനപ്രീതിയുള്ള റിയാലിറ്റി ഷോ ആണ്, അതിലെ ഓരോ മത്സരാർഥികളും ഇന്ന് ഏറെ ആരാധകരെ സൃഷ്ട്ടിച്ചു കഴിഞ്ഞു, ഇനി ഷോ ഫൈനലിൽ എത്താൻ ഒരുങ്ങുയ്കയാണ്, മണികുട്ടനാണ് ഇപ്പോഴുള്ളതിൽ വിജയ സാധ്യത കൂടുതൽ, അതുപോലെതന്നെ ഏറെ ആരാധകരും താരത്തിനുണ്ട്, അതിലുപരി മണികുട്ടനെപോലെത്തനെ വിജയ സാധ്യത കൂടുതലുള്ള ആളുംകൂടിയാണ് ഡിംപല്‍ ഭാൽ..
എന്നാൽ താരത്തിന്റെ അച്ഛന്റെ അപ്രതീക്ഷിത വിയോഗത്തെ തുടര്‍ന്നാണ് ബിഗ് ബോസില്‍ നിന്നും പുറത്തേക്ക് പോയിരുന്നു.. ഇത് അന്ന് ആരാധകരെ ഏറെ വിഷമത്തിൽ ആക്കിയിരുന്നു, റിമി ടോമി ഉൾപ്പടെയുള്ളവർ ടിമ്പലിനോടുള്ള ഇഷ്ടം തുറന്ന് പറഞ്ഞിരുന്നു.. വീട്ടിലെ ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം ഡിംപല്‍ തിരികെ വരണമെന്ന അപേക്ഷകളിലായിരുന്നു ആരാധകര്‍ക്ക്..
എന്നാൽ അവതാരകനായ മോഹൻലാൽ ഇതിനു സാധ്യത കുറവാണ് എന്ന് പറഞ്ഞിരുന്നു യെങ്കിലും അവസാനം നിമിഷം വരെയും ഞങ്ങൾ ഡിംപലിനെ പ്രതീക്ഷിക്കും എന്നായിരുന്നു സഹ മത്സരാർഥികളും ആരാധകരും പറഞ്ഞിരുന്നത്. ഈദ് എപ്പിസോഡില്‍ ഡിംപലിന്റെ മാസ് എന്‍ട്രി ഉണ്ടാവുമെന്ന തരത്തില്‍ നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. അതെല്ലാം ശരിവെക്കുന്ന തരത്തിലുള്ള പ്രൊമോയാണ് ഇന്നത്തെ എപ്പിസോഡിനൊപ്പം കാണിച്ചത്. ബിഗ് ബോസ് ഹൗസിൽ വൈല്‍ഡ് കാര്‍ഡ് ഉണ്ടാവാറുള്ളത് പോലെ പെട്ടെന്നൊരു പാട്ട് കേട്ടാണ് വീടിനുള്ളില്‍ നിന്നും മത്സരാര്‍ഥികള്‍ പുറത്തേക്ക് ഇറങ്ങി വരുന്നത്.
മണിക്കുട്ടനാണ് എല്ലാവര്‍ക്കും മുന്നേ ആദ്യം ചെന്ന് വാതില്‍ തുറന്ന് എത്തുന്നത്. അതിനുശേഷം ഏറെ വികാര നിമിഷങ്ങളാണ് നടക്കുന്നത്…. ഡിംപലാണ് കടന്ന് വരുന്നതെന്ന് ഉറപ്പായ സമയത്തൊക്കെ മണിക്കുട്ടൻ കരയുകയായിരുന്നു. ഡിംപല്‍ പ്രധാന വാതില്‍ തുറന്ന് അകത്തേക്ക് പ്രവേശിച്ചതിന് ശേഷം താരം മണിക്കുട്ടനെ കെട്ടിപ്പിടിച്ചു. ഇരുവരും പൊട്ടിക്കരഞ്ഞ് പോയ നിമിഷമായിരുന്നത് അത്. സഹമത്സരാര്‍ഥികളായ എല്ലാവരും ഡിംപലുമായിട്ടുള്ള സ്‌നേഹം പങ്കുവെക്കാൻ ഓടി എത്തുന്നതും നമുക്ക് കാണാം….
താരത്തിന്റെ വരവോടെ ഇനി ബിഗ് ബോസ്സിൽ പുതിയ കളികൾ കാണാൻ ഇരിക്കുന്നതേയുള്ളു എന്നാണ് ആരാധകർ പറയുന്നത്… ഇതോടെ പ്രേക്ഷകരുടെ പ്രതീക്ഷകളെ ഇരട്ടിയാക്കുന്ന തരത്തിലുള്ള മത്സരമായിരിക്കും ഇനി ബിഗ് ബോസിൽ നടക്കാൻ പോവുകയെന്നാണ് പ്രേക്ഷരുടെ പ്രവചനങ്ങള്‍. അച്ഛന്റെ മരണവുമായി ഡിംപല്‍ വീട്ടിലെത്തിയതിന് ശേഷവും പുറംലോകവുമായി യാതൊരു വിധത്തിലും ബന്ധപ്പെട്ടിരുന്നില്ല. ആയത് കൊണ്ട് തിരിച്ച് വരവ് ഉണ്ടാവുമെന്ന കാര്യത്തില്‍ വലിയ സാധ്യതയായിരുന്നു. എന്തായാലും സോഷ്യല്‍ മീഡയയിൽ ഡിംപലിന്റെ തിരിച്ച് വരവ് വലിയൊരു ആഘോഷത്തിന് വഴിയൊരുക്കിയിരിക്കുകയാണ്.
വിജയികൾ മണികുട്ടനും ഡിംപലുമാണെന്ന് ഏവരും വിധി യെഴുത്തിൻകഴിഞ്ഞു എന്നാൽ ഫസ്റ്റ് ആർക്കായിരിക്കും സെക്കൻഡ് ആർക്കായിരിക്കും എന്നതിൽ മാത്രമാണ് ഏവർക്കും സംശയം, സായി വിഷ്ണുവും ഋതു മത്രയും വിജയ സാധ്യധ ഒരു സമയത്ത് ഏവരും ഉറപ്പിച്ചിരുന്നു എന്നാൽ ദിവസങ്ങൾ പിന്നിട്ടപ്പോൾ അത് മാറി വരുകയായിരുന്നു….
Leave a Reply