‘എന്റെ കുഞ്ഞ് പാവമാണ്’ ! ‘അവനെ പുറത്താക്കരുത്’ ! അവന്റെ ജീവിതമാണ് ഇല്ലാതാക്കുന്നത് !! നിറ കണ്ണുകളോടെ മണികുട്ടന്റെ അമ്മ !!
റിയാലിറ്റി ഷോകളിൽ ഇന്ന് കൂടുതൽ ആരധകരുള്ള ജനപ്രിയ ഷോയാണ് ബിഗ് ബോസ്, ദിവസങ്ങൾ പിന്നിടുമ്പോഴും ആവേശം ആരാധകരിൽ കൂടി വരുന്നുണ്ട്, എന്താണ് അതിൽ നടക്കുന്നത് എന്നറിയാൻ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്, ഷോയിൽ ഇന്ന് ഏറ്റവും കൂടുതൽ ആരധകരുള്ള താരമാണ് നടൻ മണിക്കുട്ടൻ, തുടക്കം മുതൽ വളരെ മനോഹരമായിട്ട് കളിക്കുന്ന മണിക്കുട്ടന് സോഷ്യൽ മീഡിയിൽ നിരവധി ആരധകരുണ്ട്.
ആദ്യമൊക്കെ ഒരു പ്രണയ നായകൻ ആയി ഏവരും കണ്ടിരുന്നു യെങ്കിലും പ്രവൃത്തികൊണ്ട് വളരെ മികച്ചൊരു വ്യക്തിത്വം ഉള്ള ആളാണ് താനെന്ന് താരം ഇതിനോടകം തെളിയിച്ചിരുന്നു, പക്ഷെ കഴിഞ്ഞ ദിവസത്തെ എപ്പിസോഡ് ഏവരെയും സങ്കടത്തിൽ ആകിയിരിക്കുകയാണ്, മണിക്കുട്ടൻ എലിമിനേറ്റ് ആകുന്ന രീതിയുള്ള വാർത്തകളും പ്രോമോ വിഡിയോകളുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ സംസാര വിഷയം..
ബിഗ് ബോസ് എന്തോ കാര്യം പറയുവാനുണ്ടെന്ന രീതിയിൽ കണ്‍ഫെഷന്‍ റൂമിലേക്ക് വിളിപ്പിക്കുന്ന മണികുട്ടനെ പിന്നെ അവിടെനിന്ന് നേരെ പുറത്തേക്ക് പോകുന്ന രീതിയിലാണ് പ്രൊമോയിലെ സൂചനകള്‍. പ്രൊമോ ആദ്യമായി പുറത്തെത്തിയ ഇന്നലെ രാത്രി മുതല്‍ സോഷ്യൽ മീഡിയ മുഴുവൻ ഇത് സമ്പത്തിച്ചുള്ള ചർച്ചകളാണ് നടക്കുന്നത്, താരത്തിന് നിരവധി ഫാൻസ് ഗ്രുപ്പുകളും ഉണ്ടായിരുന്നു…
അതിൽ പ്രേക്ഷകരുടെ പ്രതികരണം ഇങ്ങനെയായിരുന്നു അങ്ങനെ സംഭവിച്ചാല്‍ തങ്ങള്‍ക്ക് താങ്ങാന്‍ കഴിയില്ലെന്നും മണിയെ തിരിച്ചുകൊണ്ടുവരണമെന്നും ഒരു വിഭാഗം പറയുമ്പോള്‍ ഇത് ബിഗ് ബോസിന്‍റെ പ്രാങ്ക് ആയിരിക്കുമോ എന്ന് സംശയിക്കുന്നവരുമുണ്ട്. മണിക്കുട്ടൻ നമ്മൾ കരുതിയത് പോലെ സമ്പന്നനായ ഒരു സിനിമ നടൻ ആയിരുന്നില്ല, ബിഗ് ബോസ്സിൽ വന്നതിനു ശേഷമാണ് അദ്ദേഹത്തിന്റെ ചുറ്റുപാടിനെ കുറിച്ച് ഏവരും മനസിലാക്കിയത്…
ഒരു സാധരണ കുടുംബത്തിൽ ജനിച്ച മണിക്കുട്ടൻ സാമ്പത്തികമായി ഒരുപാട് ബുദ്ധിമുട്ടലുകൾ സഹിച്ചിരുന്നു, സ്വന്തമായി ഒരു വീടുപോലും ഇല്ലാത്ത മണിക്കുട്ടൻ തന്റെ ഏറ്റവും വലിയ ആഗ്രഹമായ സ്വന്തമായി ഒരു വീട് എന്ന സ്വപ്‍നം സഭലമാക്കാനാണ് അവസാനത്തെ കച്ചിത്തുരുമ്പായ ബിഗ് ബോസ്സിൽ എത്തിയിരിക്കുന്നത്, ഇപ്പോൾ വാടക വീട്ടിലാണ് അദ്ദേഹം താമസിക്കുന്നത്, കഴിഞ്ഞ ദിവസം മണികുട്ടന്റെ അച്ഛനും അമ്മയും ചില കാര്യങ്ങൾ തുറന്ന് പറഞ്ഞിരുന്നു…
ബിഗ് ബോസ്സിൽ സൂര്യക്ക് മണികുട്ടനോട് പ്രണയമാണ് പക്ഷെ മണിക്കുട്ടൻ ഇതുവരെ സൂര്യയോട് തീർത്തും ഒരു മറുപടി പറഞ്ഞിട്ടില്ല എന്നതാണ് വാസ്തവം, എല്ലാവരോടും വളരെ സ്‌നേഹമായിട്ടേ പെരുമാറുകയുള്ളു. പെണ്‍കുട്ടികളോട് മോശമായി പെരുമാറാനോ കമന്റ് അടിക്കാനോ മണിക്കുട്ടൻ പോകാറില്ല അവനൊരു പാവമാണ്, ആ പെൺകുട്ടി എന്തിനാണ് അവന്റെ പിറകെ നടന്ന് എന്റെ കൊച്ചിന് ചീത്തപ്പേര് ഉണ്ടാക്കുന്നതെന്നും മണികുട്ടന്റെ മാതാപിതാക്കൾ ചോദിക്കുന്നു…
അവനു മുപ്പത്തിനാല് വയസ് ആയിട്ടും ഇതുവരെയും വിവാഹം കഴിക്കാതിരുന്നത് ഞങ്ങൾക്ക് സ്വന്തമായൊരു വീട് ഇല്ലാത്തതുകൊണ്ടാണ്, അവനു ഒരുപാട് നല്ല ആലോചനകൾ വന്നിരുന്നു പക്ഷെ എന്റെ കുഞ്ഞ്, നമുക്കൊരു വീടാണ് ഇപ്പോൾ അത്യാവശ്യം എന്നുപറഞ്ഞ് വരുന്ന ആലോചനകൾ എല്ലാം വേണ്ടാന്ന് വെച്ചതെന്നും അവർ പറയുന്നു… ഈ ഷോയിൽ കുറച്ചും കൂടി പിടിച്ചു നിന്നാൽ മണിക്കുട്ടൻ നല്ലൊരു തുക പ്രതിഫലം ലഭിക്കുന്നതായിരുക്കും, കഴിഞ്ഞ ദിവസം മണികുട്ടന്റെ വായിൽ നിന്നും അറിയാതെ തനിക്ക് 50 ലക്ഷം പ്രതിഫലം ലഭിക്കുമെന്ന് പറഞ്ഞിരുന്നു…..
Leave a Reply