
അവൾക്ക് ഞാനൊരു പ്രതീക്ഷയും നൽകിയിട്ടില്ല ! സൂര്യയെ കുറിച്ച് മണിക്കുട്ടൻ !
ബിഗ് ബോസ് എന്നും കേരളക്കരയിൽ ഒരു സംസാരവിഷയമാണ്, പോത്തുവെ പരിപാടി കാണാ ആർക്കും അത്ര താല്പര്യമില്ലെങ്കിലും അതിൽ എന്താണ് നടക്കുന്നതെന്നറിയാൻ ഏവർക്കും ആവേശം കുറച്ച് കൂടുതലാണ് പ്രതേകിച്ചും വല്ല തല്ലുപിടിത്തമോ, പ്രണയ കഥകളോ അങ്ങനെ എന്തെങ്കിലും.. ഒന്നും രണ്ടും സീസൺ അപേക്ഷിച്ച് ഈ പ്രവിശ്യം ഷോയിൽ കൂടുതലും പുതുമുഖങ്ങൾ ആയിരുന്നു, പരിചിതമായവരും ഉണ്ടായിരുന്നു, തുടക്കം മുതലേ ഒരു പേർളി ശ്രീനിഷ് റിലേഷൻ എല്ലാവരും പ്രതീക്ഷിച്ചിരുന്നു, പക്ഷെ ആ പ്രതീക്ഷ ഇതുവരെയും നടന്നിട്ടില്ല എന്നതാണ് ഏറെ രസകരമായ കാര്യം.. ഉള്ളതിൽ വെച്ച് മണികുട്ടനാണ് ഇപ്പോഴത്തെ പ്രണയ നായകൻ, ആദ്യം ഋതുവുമായി നിരവധി ഗോസിപ്പുകൾ ഉണ്ടായിരുന്നു.. പക്ഷെ പിന്നീടത് അതികം നിലനിന്നില്ല. ഇപ്പോൾ കരച്ചിൽ റാണി എന്നറിയപ്പെടുന്ന സുര്യയുമായിട്ടാണ് പ്രണയ കഥകൾ ചൂടുപിടിക്കുന്നത്….
തുടക്കം മുതൽ സൂര്യക്ക് മണിക്കുട്ടൻ ഇഷ്ടമാണെന്നു താരം ഒളിഞ്ഞു തെളിഞ്ഞും പലവട്ടം പറഞ്ഞിരുന്നു, പക്ഷെ മണിക്കുട്ടൻ അത് കണ്ടിട്ടും കാണാത്തപോലെ നടിക്കുന്ന പോലെയാണ് തോന്നുന്നത്. കാര്യങ്ങൾ കൈവിട്ടുപോകുമെന്നായപ്പോൾ സൂര്യ തന്റെ ഇഷ്ടം മണികുട്ടനോട് തുറന്ന് പറഞ്ഞിരുന്നു ഒന്നല്ല ഒരുപാട് തവണ, ഇപ്പോൾ ബിഗ് ബോസിലെ പ്രണയ നായികയാണ് സൂര്യ, മണികുട്ടനാകട്ടെ ഏറെ ജനപ്രിയ താരവും, ബിഗ് ബോസ്സിൽ ഫൈനലിൽ എത്താൻ ചാൻസുള്ള ഒരു ആളുകൂടിയാണ് മണിക്കുട്ടൻ. അതേസമയം സൂര്യയുടെ പ്രണയം വെറും നാടകമാണെന്നും ബിഗ് ബോസ് വീട്ടില്‍ പിടിച്ചു നില്‍ക്കാനുള്ള തന്ത്രമാണെന്നും ചിലര്‍ പ്രേക്ഷകര്‍ ആരോപിക്കുന്നുമുണ്ട്.

എന്തായാലും ഇതുവരെ സൂര്യയുടെ ഇഷ്ടത്തിനു മണിക്കുട്ടൻ ഇതുവരെ എസ് മൂളിയിട്ടില്ല, സൂര്യ തനിക്ക് നല്ലൊരു സുഹൃത്ത് മാത്രമാണെന്നാണ് മണിക്കുട്ടന്‍ ആവര്‍ത്തിക്കുന്നത്. അതേസമയം സൂര്യയോട് ഇതുവരേയും മോശമായി പെരുമാറുകയും ചെയ്തിട്ടില്ല എന്നതും ഏറെ ശ്രദ്ധേയമായൊരു കാര്യമാണ്, ഇപ്പോൾ ബിഗ് ബോസ് വീട്ടിൽ ചൂടുപിടിച്ച ചർച്ചയും ഇവരുടേത് തന്നെയാണ്, മോഹന്‍ലാലിന് മുന്നില്‍ വച്ചും സൂര്യയുടെ വാക്കുകളെ ബഹുമാനിക്കുന്നവെന്നായിരുന്നു മണിക്കുട്ടന്‍ പറഞ്ഞത്.
ഏതായാലും ഇപ്പോൾ മൻകുട്ടന്റെ സംസാരത്തിൽ നിന്നും താൻ സൂര്യയെ പേടിച്ചുതുടങ്ങിയൊന്നും സംശയമുണ്ട് കാരണം കഴിഞ്ഞ നോബി, അനൂപ് എന്നിവരോട് മണിക്കുട്ടന്‍ നടത്തിയ വെളിപ്പെടുത്തലുകളാണ് ഇങ്ങനൊരു സൂചന തരുന്നത്. നോബിയായിരുന്നു സൂര്യയെ കുറിച്ച് മണിക്കുട്ടനോട് ചോദ്യം ഉന്നയിച്ചത്. നിനക്കൊന്നുമില്ലെന്ന് അറിയാം. എന്നാല്‍ ഒരു സംസാര വിഷയമാകരുതെന്നാണ് പറയാനുള്ളതെന്ന് നോബി പറഞ്ഞു.

അപ്പോൾ മണികുട്ടനും പറയുന്നത് ഞാനും ഇതൊരു വർത്തയാക്കാൻ താല്പര്യമില്ലാത്തതുകൊണ്ടാണ് ഞാൻ ഇതിൽനിന്നെല്ലാം ഒഴിഞ്ഞു മാറി നടക്കുന്നതെന്ന് എന്നും അവൾ അടുത്തുവന്ന് ഞാൻ മണിക്കുട്ടൻ ഒരുപാട് സ്നേഹിക്കുന്നു എന്റെ ജീവനുതുല്യം സ്നേഹിക്കുന്നു പക്ഷെ താൻ എനിക്ക് ആ സ്നേഹം തിരിച്ചു നൽകുന്നില്ലഎന്നൊക്കെയാ അവൾ പറയുന്നത് എന്നിട്ട് രാവിലെ വന്ന് സോറിയും പറഞ്ഞു… അവളുടെ പ്രണയത്തിന് ഞാനായിട്ട് പ്രതീക്ഷകള്‍ കൊടുത്തിട്ടില്ലെന്നും മണിക്കുട്ടന്‍ കൂട്ടിച്ചേര്‍ത്തു. സൂര്യയോടു ഒരു നോ എന്ന് പറയാൻ തയ്യാറെടുക്കുകയാണ് മണിക്കുട്ടൻ….
Leave a Reply