‘ഞങ്ങൾക്ക് ഇപ്പോഴും മധുര പതിനാറ്’ ചാക്കോച്ചനും പ്രിയക്കും ആശംസകളുമായി താരങ്ങൾ !!!
കുഞ്ചാക്കോ ബോബൻ നമ്മൾ മലയാളികളുടെ സ്വന്തം നടനാണ്, ഇപ്പോഴും പെൺകുട്ടികളുടെ ഉള്ളിൽ ഒരു ചോക്ലേറ്റ് ഹീറോയാണ് ചാക്കോച്ചൻ, അനിയത്തി പ്രാവ് എന്ന ഒരൊറ്റ ചിത്രം മതി എക്കാലത്തും അദ്ദേഹം നമ്മുടെ ഉള്ളിൽ ജീവിക്കാൻ, സിനിമയിൽ അടുത്തിടെ നിരവധി പരാചയങ്ങൾ നേരിട്ടിരുന്ന ചാക്കോച്ചന്റെ കരിയറിൽ ഒരു ബ്രേക്ക് നൽകിയത് അഞ്ചാം പാതിരാ എന്ന ചിത്രാമാണ്. അത് ആ വർഷത്തെ മികച്ച വിജയ ചിത്രമായിരുന്നു. ചാക്കോച്ചനെപ്പോലെതന്നെ നമ്മക്കെവർക്കും ഏറെ പ്രിയങ്കരിയായ ആളാണ് അദ്ദേഹത്തിന്റെ ഭാര്യ പ്രിയ.. കഴിഞ്ഞ ദിവസം ഇവരുടെ 16 മത് വിവാഹ വാർഷികമായിരുന്നു. തന്റെ പ്രിയതമക്ക് ആഷ്മസകൾ അറിയിച്ചുകൊണ്ട് ചാക്കോച്ചൻ തന്നെയാണ് ആദ്യം രംഗത്ത് വന്നത്..
അതിനു ശേഷം നിരവധിപേരാണ് ഇവർക്ക് ആശംസകളുമായി എത്തിയത്. പ്രിയയോടൊപ്പമുള്ള ഒരു മനോഹര ചിത്രത്തിനൊപ്പം താരത്തിന്റെ വാക്കുകൾ ഇങ്ങനെ ആയിരുന്നു… ‘ഔദ്യോഗികമായി മധുരപ്പതിനാറിലേക്ക്. എല്ലാവരുടെയും സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി’ എന്നായിരുന്നു താരത്തിന്റെ വാക്കുകൾ.. ഇവരുടെ ജീവിത്തിൽ ഇപ്പോഴാണ് ഒരുപാട് സന്തോഷമുണ്ടായത്… ആ സന്തോഷം കൊണ്ടുവന്നത് അവരുടെ ഏക മകൻ ഇസഹാക്ക് എന്ന കുട്ടി മാലാഖയാണ്… ഒരുപാട് വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഇവർക്ക് ഒരു കുഞ്ഞ് ജനിച്ചത്.. ചാക്കോച്ചനെ സ്നേഹിക്കുന്ന ഓരോ മലയാളിയും ഇവർക്ക് വേണ്ടി പ്രാർത്ഥിച്ചിരുന്നു അവരുടെ ജീവിതത്തിനു അർദ്ധം നല്കാൻ ഒരു കുഞ്ഞിനെ നൽകാൻ വേണ്ടി…
ഏവരുടെയും പ്രാർഥനയുടെ ബലമായി അവർക്ക് ഒരു മകൻ ജനിച്ചു, ഇപ്പോൾ രണ്ടു വയസ്സ് ആകുന്നു, അവനാണ് ഇപ്പോൾ അവരുടെ ലോകം, ഇസഹാക്കിന്റെ ഓരോ വിശേഷങ്ങളും ചാക്കോച്ചൻ സോഷ്യൽ മീഡിയയിൽ ആരാധകിക്കായി പങ്കുവെക്കാറുണ്ട്.. പ്രണയ വിവാഹ മായിരുന്നു ഇവരുടേത്, തന്റെ ഒരു ഓട്ടോഗ്രാഫ് വാങ്ങിക്കാൻ വന്ന ഒരു പെൺകുട്ടി പിന്നീട് തന്റെ ജീവിതമായി മാറുകയായിരുന്നു എന്ന് ചാക്കോച്ചൻ പറഞ്ഞിരുന്നു… നായാട്ട് എന്ന ചിത്രമാണ് ചോക്കോച്ചന്റെ റിലീസിനായി ഒരുങ്ങുന്ന പുതിയ ചിത്രം, ചിത്രത്തിന്റെ ട്രൈലെർ യുട്യൂബിൽ വലിയ ഹിറ്റായിരുന്നു.. ജോജു ജോർജ്, നിമിഷ സഞ്ജയൻ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ..
,മാർട്ടിൻ പ്രക്കാട്ട് ആണ് ചിത്രത്തിന്റെ സംവിധയകാൻ, പോലീസ് ഡ്രൈവർ ആയിട്ടാണ് ചാക്കോച്ചൻ ചിത്രത്തിൽ എത്തുന്നത്, പോലീസ് സ്റ്റേഷനും അതിനെച്ചുറ്റിപ്പറ്റി നടക്കുന്ന സംഭവങ്ങളുമാണ് കഥയുടെ ഇതിവൃത്തം… ഏതായാലും വളരെ ആകാംക്ഷയോടെയാണ് ആരധകർ ചിത്രത്തിനായി കാത്തിരിക്കുന്നത്. ഏതായാലും ഇവരുടെ വിവാഹ വാർഷികത്തിന് ആശംസകളുമായി നിരവധി താരങ്ങൾ എത്തിയിരുന്നു, ടൊവിനോ തോമസ്, ജോജു ജോര്‍ജ്, ഗീതു മോഹന്‍ദാസ്, വിനയ് ഫോര്‍ട്ട് തുടങ്ങിയ നിരവധി താരങ്ങളും ആശംസകള്‍ അറിയിച്ചുകൊണ്ട് കമന്റ് ചെയ്തിരിക്കുന്നത്. ജിസ് ജോയ് സംവിധാനം ചെയ്ത മോഹന്‍കുമാര്‍ ഫാന്‍സാണ് ഏറ്റവും ഒടുവിലായി റിലീസ് ചെയ്ത് ചാക്കോച്ചന്റെ ചിത്രം.. മികച്ച ചിത്രമെന്ന് നിരവധി റിപോർട്ടുകൾ വന്നിരുന്നു….
Leave a Reply