കുഞ്ചാക്കോ ബോബനെതിരെയും, ചിത്രത്തിനെതിരെയും വലിയ പ്രതിഷേധമാണ് നടക്കുന്നത് ! പോസ്റ്ററിലെ ആ വാചകമാണ് ഇപ്പോൾ സിനിമക്ക് പ്രശ്നമായി മാറിയിരിക്കുന്നത് !

കുഞ്ചാക്കോ ബോബൻ നായകനായ, രതീഷ് ബാലകൃഷ്ണന്‍ സംവിധനം ചെയ്ച്  ഏറ്റവും പുതിയ ചിത്രം ‘ന്നാ താൻ കേസുകൊട്’ എന്ന ചിത്രം ഇതിനോടകം പ്രേക്ഷകർക്ക് ഇടയിൽ വലിയ സ്വീകാര്യത നേടിയിരുന്നു, ചിത്രത്തിന്റെ ട്രെയ്‌ലറും അതുപോലെ ദേവദൂതർ പാടി എന്നുതുടങ്ങുന്ന ഗാനവും അതിനു ചാക്കോച്ചന്റെ ഡാൻസും എല്ലാം വൈറലായി മാറിയതോടെ ചിത്രത്തിന് ആരാധകർ ഏറെ ആയിരുന്നു. ഇന്നാണ് ചിത്രം റിലീസിന് എത്തുന്നത്.  എന്നാൽ ഇപ്പോൾ ചിത്രത്തിനെതിരെ വലിയ പ്രതിധേധമാണ് നടക്കുന്നത്.

ചിത്രത്തിന്റെ റീലിസ് ദിനത്തിൽ വന്ന ഒരു പത്ര പരസ്യമാണ് ഇപ്പോൾ വിവാദത്തിലായത്. ‘തീയറ്ററുകളിലേക്കുള്ള വഴിയില്‍ കുഴിയുണ്ട് എന്നാലും വന്നേക്കണേ’എന്നായിരുന്നു ആ പത്ര പരസ്യം. ഇതാണ് ഇപ്പോൾ ഇടത് അനുഭാവികളെ ചൊടുപ്പിച്ചിരിക്കുന്നത്. അതിനെ തുടർന്ന് വലിയ രീതിയിലുള്ള സൈബർ ആക്രമണമാണ് ചിത്രത്തിനെതിരെ നടക്കുന്നത്. ചാനല്‍ ചര്‍ച്ചകളില്‍ ഇടതു നിരീക്ഷകനായെത്തുന്ന പ്രേം കുമാറാണ് ചിത്രത്തിന്റെ പരസ്യത്തിനെതിരെ ആദ്യം രംഗത്തെത്തിയത്.

അദ്ദേഹം തന്റെ ഫേസ്ബുക്ക് പേജിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നത് ഇങ്ങനെ.. ഇങ്ങനെയൊരു പരസ്യവാചകമെഴുതുന്നതിലൂടെ ഞങ്ങളും ആ ജനവിരുദ്ധമുന്നണിയിലാണെന്ന് ഉളുപ്പില്ലാതെ പറയുകയാണ് ഈ സിനിമാവിതരണക്കാര്‍. വഴിയില്‍ കുഴിയുണ്ട് എന്നുറപ്പാണല്ലേ… ചിലയിടത്ത് ഉണ്ടാവാം എന്ന് പോലുമല്ലല്ലോ. ഇന്ന് തന്നെ ഈ പടം കാണാന്‍ തീരുമാനിച്ചിരുന്നതാണ്; ഇന്നിനി കാണുന്നില്ലെന്ന് വെച്ചു. ഇനിയെന്തായാലും എത്ര കുഴിയുണ്ടെന്നറിഞ്ഞിട്ടാവാം. ആര്‍ക്കും വന്ന് കൊട്ടാനുള്ള ചെണ്ടയാവരുത് ജനങ്ങള്‍ തെരഞ്ഞെടുത്തൊരു ജനകീയ സര്‍ക്കാര്‍ എന്നുമാണ് പ്രേം കുമാർ പറഞ്ഞിരിക്കുനത്.

അതുപോലെ തന്നെ ചിത്രത്തിന്റെ പരസ്യം പൊതുബോധം സൃഷ്ടിക്കുന്നതില്‍ വലിയ പങ്കുണ്ടെന്നും സോഷ്യല്‍ മീ‍ഡിയയില്‍ ചിത്രത്തിനെതിരെയുള്ള മറ്റുചില ഫേസ്ബുക്ക് പോസ്റ്റുകളില്‍ പറയുന്നു. ചിത്രം ബഹിക്ഷ്കരിക്കണം എന്നും മറ്റുചിലർ ആഹ്വാനം ചെയ്യുന്നുണ്ട്.  കൂടാതെ ടെലഗ്രാമില്‍ കുഴിയില്ലല്ലോ ടെലഗ്രാമില്‍ വരുമ്ബോ കാണ്ടോളാം എന്നും സിനിമയുടെ പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ടുള്ള കുറിപ്പുകളും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുന്നുണ്ട്. അതുമാത്രമല്ല ചിത്രത്താഴിന്റെ ട്രൈലറിലും റോഡിലെ കുഴുകളെക്കുറിച്ച്‌ പരാമര്‍ശിക്കുന്നുണ്ടായിരുന്നു.

റോഡുകളിലെ കുഴികളെ കുറിച്ച് ഇപ്പോൾ വലിയൊരു പ്രശനങ്ങൾ പൊതു സമൂഹത്തിൽ നടക്കുന്ന ഈ സാഹചര്യത്തിൽ സിനിമയുടെ ഈ പോസ്റ്ററിനെ അനുകൂലിച്ചും നിരവധിപേരാണ് രംഗത്ത് എത്തുന്നത്. റോഡിൽ കുഴികൾ ഉണ്ട് അത് പറയുന്നതാണോ ഇപ്പോൾ പ്രശ്നമെനന്നും അത്തരക്കാർ ചോദിക്കുന്നു. കുഞ്ചാക്കോ ബോബനാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സൂപ്പര്‍ ഡീലക്സ്, വിക്രം എന്നീ ചിത്രങ്ങളിലൂടെ‌ പ്രശസ്തയായ തമിഴ് നടി ഗായത്രി ശങ്കര്‍ അഭിനയിക്കുന്ന അദ്യ മലയാള ചലച്ചിത്രം കൂടിയാണ്‌ ഇത്.

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *