ദിലീപിന്റെ ഈ റെക്കോർഡിന് മുന്നിൽ ലാലേട്ടന് പോലും പിടിച്ചുനിൽക്കാൻ കഴിഞ്ഞില്ല ! ഈ നേട്ടം നേടാൻ ദിലീപിന് മാത്രമേ കഴിയു എന്ന് ആരാധകർ !

ദിലീപ് എന്ന ഗോപലകൃഷ്ണൻ, മിമിക്രി വേദികളിൽ നിന്നും സിനിമയിൽ എത്തി തന്റെ സാമ്രാജ്യം കെട്ടിപ്പടുത്ത ആളാണ് ദിലീപ്, വളരെ പെട്ടന്നായിരുന്നു ദിലീപ് എന്ന നടന്റെ വളർച്ച. ആഗ്രഹിച്ചതും അതിനപ്പുറവും സ്വന്തമാക്കിയ ആളാണ് ദിലീപ്. സിനിമ നിർമാണം മുതൽ ബിസിനസ് സാമ്രാജ്യം വരെ കൈപ്പിടിയിൽ ഒതുക്കി. കൊച്ചിൻ കലാഭവ​െൻറ മിമിക്രി വേദികളായിരുന്നു ദിലീപിന്റെ ആദ്യ തട്ടകം. ആലുവ യു.സി കോളജിലും എറണാകുളം മഹാരാജാസ് കോളജിലും പഠനം പൂർത്തിയാക്കി

ശേഷം ജീവിതത്തിന്റെ വഴിത്തിരിവ് ഉണ്ടാകുന്നത് ‘ഓണത്തിനിടക്ക് പുട്ടുകച്ചവടം’ എന്ന പാരഡി കാസറ്റിലൂടെ പ്രശസ്തനായി. നടനും സംവിധായകനുമായ നാദിർഷയും അബിയും ഉറ്റതോഴന്മാരായി കൂടെനിന്നു. ലോ ബജറ്റ് ചിത്രങ്ങളിലും മുൻനിര നായകൻമാരുടെ ചിത്രങ്ങളിലും സഹനടനായി വെള്ളിത്തിരയിലെത്തിയ ദിലീപിന്റെ സിനിമാ ജീവിതത്തിൽ വഴിത്തിരിവായത്  1998ൽ ഇറങ്ങിയ പഞ്ചാബി ഹൗസ് എന്ന സൂപ്പർ ഹിറ്റ് ചിത്രമാണ്.

ശേഷം സിനിമയോടുള്ള അഭിനിവേശം കൊണ്ടും, അതോടൊപ്പം തന്റെ  കഠിനാധ്വാനം കൊണ്ടും ദിലീപ് എന്ന നടന്‍ വളര്‍ന്നു.  കുടുംബ പ്രേക്ഷകരുടെയും, കുട്ടികളുടെയും യുവാക്കളുടെയും ഇഷ്ടം നേടിയെടുത്ത്  മലയാള സിനിമയുടെ ജനപ്രിയ നടനായി മാറുകയായിരുന്നു.  പ്രേക്ഷകർക്ക് ആര്‍ത്തു ചിരിക്കാനും ചിന്തിക്കാനുള്ളതെല്ലാം ദിലീപ് ചിത്രങ്ങളില്‍ നിറഞ്ഞു.

അന്നെല്ലാം ദിലീപിന്റെ കാലമായിരുന്നു. ആ കാലഘട്ടത്തിൽ ദിലീപ് ചിത്രങ്ങൾ നേടിയെടുത്ത റെക്കോർഡുകൾ ഇന്നത്തെ സൂപ്പർ സ്റ്റാറുകൾക്ക് പോലും തകർക്കാൻ കഴിഞ്ഞിട്ടില്ല എന്നതാണ് വാസ്തവം. അത്തരത്തിൽ ഇപ്പോൾ ദിലീപ് ഫാൻസ്‌ പേജുകളിൽ ശ്രദ്ധ നേടുന്ന ഒരു കുറിപ്പിൽ പറയുന്നത് ഇങ്ങനെ, 2012 ൽ പുറത്തിറങ്ങിയ മായാമോഹിനി എന്ന ചിത്രം മുതലുള്ള അഞ്ചു വർഷങ്ങൾ ദിലീപിന് സ്വന്തമായിരുന്നുവെന്നു. നിരവധി റെക്കോർഡുകളാണ് പല സിനിമകളിലൂടെയും താരം നേടിയെടുത്തത്. മായാമോഹിനി എന്ന സിനിമ 150 ലേറെ റണ്ണിങ് സ്റ്റാറ്റസ് നേടിയിരുന്നുവെന്നും 2012 ൽ മലയാള സിനിമയിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ സിനിമ കൂടിയായിരുന്നു മായാമോഹിനി എന്നും കുറിപ്പിൽ പറയുന്നു.

കൂടാതെ സൗണ്ട് തോമ, റിങ് മാസ്റ്റർ തുടങ്ങിയ സിനിമകളുടെ പ്രേക്ഷക സ്വീകാര്യത തിട്ടപ്പെടുത്താൻ പോലും സാധിക്കില്ല എന്നും അഞ്ചുവർഷം തുടർച്ചയായി വിഷു സ്പെഷ്യൽ റിലീസിന് എത്തിയ ചിത്രങ്ങളിൽ ഏറെ വിജയം കൊയ്തത് ദിലീപ് ചിത്രങ്ങളായിരുന്നുവെന്നും ഇവർ പറയുന്നു. അത് മാത്രമല്ല ഈ റെക്കോർഡുകളൊന്നും ഇന്നും തകർക്കപ്പെടാനാകാത്ത രീതിയിൽ ദിലീപിന്റെ കൈകളിൽ ഭദ്രമാണ് എന്നും കുറിപ്പിൽ പറയുന്നുണ്ട്. ഇപ്പോഴത്തെ വിവാദങ്ങൾ കെട്ടടങ്ങിയാൽ ഇതേ ശക്തിയിൽ ഞങ്ങളുടെ ഏട്ടൻ തിരികെ വരുമെന്നും ഇവർ അവകാശപ്പെടുന്നു. ദിലീപിന്റെ ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ ചിത്രം കേശു ഈ വീടിന്റെ നാഥൻ എന്ന ചിത്രം പ്രതീക്ഷിച്ച അത്ര വിജയം നേടിയിരുന്നില്ല.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *