രാജ്‌പുത് ആചാരങ്ങൾ പാലിക്കണമെന്നോ എന്റെ വിശ്വാസം ഉപേക്ഷിക്കണമെന്നോ ഒരിക്കലൂം അദ്ദേഹം എന്നോട് പറഞ്ഞിട്ടില്ല !! തങ്ങളുടെ പ്രണയ കഥ തുറന്ന് പറഞ്ഞ് ഡിംപലിന്റെ അമ്മ!!
മലയാളം ബിഗ് ബോസ് സീസൺ ത്രീയിലെ വളരെ ശക്തയായ ഒരു മത്സരാർത്ഥി ആയിരുന്നു ഡിംപല്‍ ഭാല്‍, തുടക്കത്തിൽ രൂപത്തിലും ഭാവത്തിലും പലർക്കും ഉൾകൊള്ളാൻ സാധിക്കാത്ത ഒരാളാണ് ഡിംപൽ എങ്കിലും വളരെ ആത്മാർത്ഥയുള്ള ഒരു മത്സരാർഥിയാണ് താരം കൂടാതെ ആത്മവിശ്വാസവും ചുറുചുറുക്കും വാക്കുകളിലും പ്രവര്‍ത്തികളിലും നിറയ്ക്കുന്ന ഡിംപല്‍ സൈക്കോളജിസ്റ്റും മോഡലും ഫാഷന്‍ സ്റ്റൈലിസ്റ്റുമാണ്..
ഷോയിൽ ഏറെ വിജയസാധ്യത ഉണ്ടായിരുന്ന ടിംബൽ പക്ഷെ ഷോയുടെ അവസാന ഭാഗമായപ്പോഴേ ഷോയിൽ നിന്നും വിടപറഞ്ഞിരുന്നു, ഡിംപലിന്റെ പിതാവ് മരണപെട്ടു എന്ന കാരണത്താൽ ആണ് ഡിംപൽ ഷോയിൽ നിന്നും പുറത്തുപോയത്, പനി ബാധിച്ചതിനെ തുടർന്നു ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു അദ്ദേഹത്തിന്റെ മരണം.. ഇത് ബിഗ് ബോസ് ആരാധകരിൽ ഏറെ വിഷമം ഉണ്ടാക്കിയിരുന്നു, വളരെ കുറഞ്ഞ സമയം കൊണ്ട് മലയാളി മനസ്സ് കീഴടക്കിയ ആളാണ് ഡിംപൽ..
ഇപ്പോൾ ഡിംപലിന്റെ മാതാപിതാക്കളായിരുന്ന മീററ്റ് സ്വദേശി രജ്‌പുത് സിംഗ് ഭാലിന്റെയും മലയാളി ഡോക്ടർ മിനിയുടെയും ഒരു പഴയ ഇന്റർവ്യൂ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വീണ്ടും വൈറലാകുകയാണ്, അതിൽ തങ്ങൾ ആദ്യം കണ്ടുമുട്ടിയതും പ്രണയിച്ചതും വിവാഹിതർ ആയതും അങ്ങനെഎല്ലാം അവർ തുറന്ന് പറയുന്നുണ്ട്, വെറും മൂന്ന് മാസംകൊണ്ടാണ് കണ്ടുമുട്ടിയതും പ്രണയിച്ചതും വിവാഹം കഴിച്ചതെന്നും ഇവർ പറയുന്നു..
ഡൽഹി ടൂറിസം വകുപ്പിൽ ജോലിക്കാരനായിരുന്നു മിനിയുടെ അച്ഛൻ അങ്ങനെയാണ് ഇവർ കേരളത്തിൽ നിന്നും ഡൽഹിയിൽ എത്തുന്നത്, സർക്കാർ ജീവനക്കാരനായിരുന്ന തന്റെ അച്ഛൻ ആ ജോലി രാജിവച്ചിട്ടാണ് ഡൽഹി ടൂറിസത്തിലേക്ക് മാറിയതെന്നും മിനി പറയുന്നു, രജ്‌പുത് സിംഗ് അന്ന് മീററ്റിലെ ഒരു ത്രീ സ്റ്റാർ ഹോട്ടലിലെ ജിഎം ആയിരുന്നു.. ഡൽഹിയിൽ എത്തിയ തനിക്ക് ഭാഷ അത്ര വശമില്ലായിരുന്നു, അതുകൊണ്ടുതന്നെ തങ്ങളെ വീട്ടിൽ മലയാളമായിരുന്നു സംസാരിച്ചിരുന്നത്..
അതിനു തനറെ ചേട്ടൻ എന്നും വാഴക്കായിരുന്നു എന്നും മിനി പറയുന്നു, ഭാഷ പഠിക്കണമെകിൽ പുറത്തു ഇറങ്ങണം എന്നും അതുകൊണ്ട് ഞാൻ ഓരോ ജോലി നോക്കാൻ തുടങ്ങി, പത്രത്തിലെ പരസ്യം കണ്ട് ഹോട്ടലിൽ ജോലിയ്ക്ക് അപ്ലിക്കേഷൻ കൊടുത്തു. ഒടുവിൽ റിസപ്‌ഷൻ മാനേജരായി ജോലി കിട്ടി അതെ ഹോട്ടലിൽ ജിഎം ആയിരുന്ന അദ്ദേഹവുമായി പരിചയമായി. ഒരിക്കലും അദ്ദേഹം എന്നോട് ഇഷ്ടമാണ് എന്ന് പറയുകയോ ഞങ്ങൾ പ്രണയിച്ചു നടക്കുകയോ ചെയ്തിട്ടില്ല. അദ്ദേഹം വളരേ ജെന്റിൽമാൻ ആയിരുന്നു, വളരെ വ്യത്യസ്തനായ വ്യക്തിയായിരുന്നു. ആ ഒരൊറ്റ കാരണം കൊണ്ടാണ് ഞാൻ അദ്ദേഹത്തെ സ്നേഹിച്ചിരുന്നതെന്നും മിനി പറയുന്നു ….
ഞങ്ങളുടെ ബന്ധം അറിഞ്ഞപ്പോൾ വീട്ടിൽ വലിയ പ്രശ്നം ആയിരുന്നു എന്നാൽ അപ്പോഴും അദ്ദേഹം തനിക്കൊപ്പം നിന്ന് എന്നും മിനി പറയുന്നു, ഒരിക്കലും അദ്ദേഹത്തിന്റെ രാജ്പുത് ആചാരങ്ങൾ പാലിക്കണമെന്നോ എന്റെ വിശ്വാസം ഉപേക്ഷിക്കണമെന്നോ അദ്ദേഹം എന്നോട് പറഞ്ഞിട്ടില്ല, പക്ഷെ എന്നാലും ഞാനും എന്നാൽ കഴിയും വിധം അദ്ദേഹത്തെ നാണം കെടുത്താതെ അവരുടെ ആചാരങ്ങൾ പാലിക്കുകയും ചെയ്‌തിരുന്നു. ഞാൻ ഇപ്പോഴു൦ ക്രിസ്ത്യാനി തന്നെയാണ് അദ്ദേഹത്തിന്റെ വീട്ടിൽ എല്ലാവർക്കും എന്നോട് ഇപ്പോഴും ബഹുമാനവും സ്നേഹവുമാണ് എന്നും അവർ പറയുന്നു..
Leave a Reply