ഒരു പുതുവർഷം തുടങ്ങുകയാണ്.. ഇവരൊക്കെ നമ്മുടെ പ്രധാന രാഷ്ട്രിയ നേതാക്കൻമാരാണ് ! കുറിപ്പുമായി ഹരീഷ് പേരടി !

മലയാള സിനിമ നടൻ എന്നതിനപ്പുറം തന്റെ തുറന്ന അഭിപ്രായങ്ങൾ സമൂഹ മാധ്യമങ്ങൾ വഴി പങ്കുവെക്കുന്ന ആളാണ് നടൻ ഹരീഷ് പേരടി. ഇപ്പോഴിതാ പുതുവത്സര ആശംസകളുമായി അദ്ദേഹം പങ്കുവെച്ച ഒരു കുറിപ്പാണ് ഏറെ ശ്രദ്ധ നേടുന്നത്. വാക്കുകൾ, ഒരു പുതുവർഷം തുടങ്ങുകയാണ്…ഇവരൊക്കെ നമ്മുടെ പ്രധാന രാഷ്ട്രിയ നേതാക്കൻമാരാണ്…രാഷ്ട്രീയ അഭിപ്രായ വിത്യാസങ്ങൾ നിലനിൽക്കുമ്പോളും ഇവരോക്കെ തമ്മിൽ കണ്ടാൽ കൈ കൊടുക്കും ഇടക്ക് കെട്ടിപിടിക്കും ചിലപ്പോൾ മുഖത്തോട് മുഖം നോക്കാതെയിരിക്കും എന്നാലും ഇവർ പരസ്പരം ഉപദ്രവിക്കാറില്ല..

ആ നല്ല പെരുമാറ്റം ശീലിച്ചതുകൊണ്ടാണ് ഇവർ നമ്മുടെ നേതാക്കൻമാർ ആവുന്നത്.. എല്ലാ രാഷ്ട്രിയ പാർട്ടി അണികളും അവരവരുടെ നേതാക്കളെ മാതൃകയാക്കിയാൽ നാട്ടിൽ രാഷ്ട്രിയ സംഘർഷങ്ങൾ കുറയും എന്നാണ് എന്റെ ഒരു ഇത്.. ഇനി ഏതെങ്കില്ലും നേതാവ് മറ്റവരെ ആക്രമിക്കണം എന്ന് നിങ്ങളോട് പറയുകയാണെങ്കിൽ നിങ്ങൾ ഇത്ര മാത്രം അവരോട് പറഞ്ഞാൽ മതി.. അവരുടെ പ്രധാന നേതാവിനെ നിങ്ങൾ ആദ്യം അടിക്കു..എന്നിട്ട് ഞങ്ങൾ അടിക്കാമെന്ന്.. അതോടെ നാട്ടിൽ സമാധാനം പുലരും.. രാഷ്ട്രിയ അഭിപ്രായ വിത്യാസങ്ങൾ നിലനിർത്തുക.. അതോടൊപ്പം മനുഷ്യത്വവും ഉയർത്തിപിടിക്കുക, എല്ലാവർക്കും ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ എന്നും അദ്ദേഹം കുറിച്ചു.

അതുപോലെ അടുത്തിടെ നവകേരള ബസിനേയും സർക്കാരിനെയും വിമർശിച്ച് അദ്ദേഹം ഒരു കുറിപ്പ് പങ്കുവെച്ചിരുന്നു, നവകേരളയാത്ര വിജയമാണെങ്കിൽ ശരിക്കും തിരിച്ചല്ലേ ചെയ്യേണ്ടത്..നമ്മുടെ നികുതിപണംകൊണ്ട് കോടികൾ ചിലവഴിച്ച് നിർമ്മിച്ച സെക്രട്രിയേറ്റ് വിവാഹത്തിനും വിനോദത്തിനും നാടകത്തിനും സിനിമക്കും രാഷ്ട്രിയ മ്യൂസിയമാക്കി കാഴ്ച്ചകൾ കാണാനും പൊതുജനങ്ങൾക്ക് തുറന്ന് കൊടുത്ത് ഖജനാവിൽ പണം നിറച്ച്..ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനുമായി രണ്ട് ബസ്സുകൾ ഉണ്ടാക്കി എല്ലാ നിയോജകമണ്ഡലങ്ങളിലേക്കും എന്നും യാത്ര ചെയ്ത് അവിടെയുള്ള ഏതെങ്കിലും ആൽത്തറയിലോ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിലോ ഇരുന്ന് നിയമസഭാസമ്മേളനം നടത്തിയാൽപോരെ,

ഒരു സ്വപ്ന തെ,രു,വ് നി,യ,മ,സഭ.. ഈ പറഞ്ഞത് തെറ്റാണെങ്കിൽ ശക്തമായൊരു ജനാധിപത്യ സംവിധാനം നിലനിൽക്കുന്ന ഒരു രാജ്യത്ത് ആ ജനാധിപത്യസംവിധാനത്തെ തുരങ്കം വെക്കുന്നരീതിയിൽ ജനങ്ങളുടെ കണ്ണിൽ കപടപുരോഗമന പൊടിവിതറാൻ പിന്നെയെന്തിനായിരുന്നു ഇങ്ങിനെ ഒരു കോമാളിയാത്ര.. രാജ്യത്തിന്റെ നിലനിൽപ്പിനായി ഞങ്ങൾ ഇനിയും നികുതിയടക്കും.. നിങ്ങൾ യാത്ര തുടരുക.. നവകേരളസലാം എന്നും അദ്ദേഹം കുറിച്ചിരുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *