ജയസൂര്യയുടെ വാക്കുകൾ നിമിത്തമായി ! 6 മാസത്തിനകം കണക്കുകൾ നൽകി കർഷകരുടെ കടം വീട്ടണം എന്ന് കേന്ദ്രം ! കൈയ്യടിച്ച് ആരാധകർ !

അടുത്തിടെ ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയ നടനാണ് ജയസൂര്യ. മന്ത്രിമാരെ വേദിയിരുത്തി കർഷകർ നേരിടുന്ന അവഗണനയെ കുറിച്ചും കഷ്ടപാടുകളെബ് കുറിച്ചും, പുതിയ തലമുറ കൃഷിയില്‍ താല്‍പ്പര്യം കാണിക്കുന്നില്ലെന്ന് പരാതി പറയുന്നവർ കൃഷിക്കാർക്ക് എന്താണ്  ലഭിക്കുന്നതെന്ന് ചിന്തിക്കണമെന്നും ജയസൂര്യ വിമർശിച്ചിരുന്നു.കളമശ്ശേരിയില്‍ നടന്ന കാര്‍ഷികോത്സവം പരിപാടിയിലായിരുന്നു കൃഷി മന്ത്രിയെയും വ്യവസായ മന്ത്രിയെയും സാക്ഷിയാക്കി നടന്‍ പ്രതികരിച്ചത്. തന്റെ സുഹൃത്തും നെല്‍ കര്‍ഷകനുമായ കൃഷ്ണപ്രസാദിന് ഉപവാസമിരിക്കേണ്ടി വന്ന അവസ്ഥ ചൂണ്ടിക്കാട്ടിയായിരുന്നു ജയസൂര്യയുടെ വാക്കുകൾ.

ഈ വാക്കുകൾ ഏറെ ശ്രദ്ധ നേടുകയും ഈ വിഷയം വലിയ ചർച്ചയാവുകയുമായിരുന്നു നമുക്ക് ഓണം ഉണ്ണാൻ അന്നം തരുന്ന കർഷകർ തിരുവോണ നാളിൽ പട്ടിണി കിടക്കുന്നത് ന്യായമായി തോന്നുന്നില്ല, സപ്ലൈക്കോ സംഭരിച്ച നെല്ലിന്റെ പണം ഇത് വരെയും കിട്ടിയിട്ടില്ലെന്ന് ജയസൂര്യ പറഞ്ഞു, ഈ സംഭവത്തിൽ ജയസൂര്യയെ അനുകൂലിച്ചും വിമർശിച്ചും നിരവധിപേരാണ് രംഗത്ത് വരുന്നത്, ജയസൂര്യ ചെയ്തത് വളരെ വലിയ ഒരു കാര്യം ആണെന്നും അദ്ദേഹം ഈ വിഷയം സംസാരിച്ചത് കൊണ്ടാണ് ഇന്ന് ഈ വിഷയം കേരളം മുഴുവൻ ചർച്ച ചെയ്തതെന്നും പാലക്കാട്ടെ സാധാരണ കർഷകർ പറഞ്ഞിരുന്നു.

ഇപ്പോഴിതാ ജയസൂര്യയുടെ വാക്കുകൾ കർഷകർക്ക് ഏറെ ഗുണം ചെയ്തിരിക്കുകയാണ്. ‘കർഷകർക്ക് കിട്ടാനുള്ള തുകയെ കുറിച്ച് പൊതുവേദിയിൽ ജയസൂര്യ പരാമർശിച്ചതിന്റെ ഫലം. 2017 – 2018 മുതൽ ഓഡിറ്റ് നടത്തിയിട്ടില്ല എന്ന് സംസ്ഥാന സർക്കാരിന് മനസിലായത് 2023 ൽ ജയസൂര്യ പറഞ്ഞപ്പോഴാണ് 50 ഓഡിറ്റർമാരെ നിയോഗിച്ച് സർക്കാർ 6 മാസത്തിനുള്ളിൽ ഓഡിറ്റിങ് തീർക്കാൻ കേന്ദ്ര നിർദ്ദേശം നൽകിയിരിക്കുന്നത്. ഇതോടെ കർഷകരുടെ നിലവിലുള്ള പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടകുകുമെന്നാണ് വിശ്വാസം.

ജയസൂര്യക്ക് വലിയ ജന പിന്തുണയാണ് ഇപ്പോൾ ലഭിക്കുന്നത്. സാധാരണ സിനിമ താരങ്ങളെ പരിപാടികളിൽ വിളിക്കുമ്പോൾ അവർ മന്ത്രിമാരെ പുകഴ്ത്തി പറയാനാണ് ശ്രമിക്കാറുള്ളത്, എന്നാൽ ഇവിടെ സാധാരക്കാർ അനുഭവിക്കുന്ന പ്രശ്നങ്ങൾ ശക്തമായി വേദിയിൽ പറയുന്നത് ഇത് ആദ്യത്തെ സംഭവമല്ല, സംസ്ഥാനത്തെ റോഡുകളുടെ ശോചനീയാവസ്ഥയിൽ വിമര്‍ശനവുമായി നടൻ ജയസൂര്യ. പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ സാന്നിദ്ധ്യത്തിൽ തന്നെ അദ്ദേഹത്തെ വിമർശിച്ചതും ഏറെ ശ്രദ്ധ നേടിയ ഒന്നാണ്.

നമ്മുടെ കേരളത്തിലെ മോശം റോഡിനെ കുറിച്ച് വേദിയിൽ വെച്ച് മന്ത്രി റിയാസിനോട് തന്നെ ജയസുര്യ പറഞ്ഞിരുന്നു. വിനോദസഞ്ചാര കേന്ദ്രമായ വാഗമണ്ണിൽ താൻ ഷൂട്ടിങ്ങിനായി പോയപ്പോള്‍ അവിടെ വളരെ മോശം റോഡുകളായിരുന്നു ഉണ്ടായിരുന്നത്. മഴക്കാലത്താണ് റോഡ് നന്നാക്കുന്നതിൽ ബുദ്ധിമുട്ട് നേരിടുന്നത് എന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ബഹു. എംഎൽഎ വി കെ പ്രശാന്ത് എംഎൽഎ പറഞ്ഞിരുന്നു. അദ്ദേഹത്തിനുള്ള മറുപടിയായി നടൻ ജയസൂര്യയുടെ വാക്കുകൾ ഇങ്ങനെ ആയിരുന്നു. മഴക്കാലത്ത് റോഡ് നന്നാക്കാൻ കഴിയില്ലെങ്കിൽ ചിറാപുഞ്ചിയിൽ റോഡ് തന്നെ കാണില്ലെന്നും ജയസൂര്യ പരന്നിരുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *