‘എൻ്റെ തൊട്ടടുത്ത് നീ ആ സ്ഥാനം നേടിയെടുത്തു’ !! കല്യാണിയുടെ പോസ്റ്റ് വൈറലാകുന്നു

മലയാള സിനിമയിൽ ഏറ്റവും അഭിനയ സമ്പത്തുള്ള അതുല്യ പ്രതിഭകളാണ് ബിന്ദു പണിക്കരും സായി കുമാറും. കോമഡി വേഷങ്ങളും അഭിനയ പ്രാധാന്യമുള്ള വേഷങ്ങളും ബിന്ദു പണിക്കർ ചെയ്തിട്ടുണ്ട്, സൂത്രധാരൻ എന്ന ചിത്രത്തിൽ ബിന്ദു ചെയ്തിരുന്ന ദേവുമ്മ എന്ന കഥാപാത്രം അവരുടെ സിനിമ ജീവിതത്തിൽ ഏറ്റവും മികച്ച വേഷങ്ങളിൽ ഒന്നാണ്, കമലദളം ആയിരുന്നു ബിന്ദുവിന്റെ ആദ്യ ചിത്രം, 1992 മുതൽ ഇപ്പോൾ വരെ സിനിമയിൽ നിറ സാന്നിധ്യമാണ് ബിന്ദു, 120 ൽ  കൂടുതൽ ചിത്രങ്ങൾ താരം ഇതിനോടകം ചെയ്തു കഴിഞ്ഞു…. 1998 ൽ ബിജു എന്ന് പറയുന്ന ആളെ വിവാഹം ചെയ്തിരുന്നു, 2003 ൽ അദ്ദേഹത്തിന്റെ മരണത്തോടെ ആ  ബന്ധം അവസാനിച്ചു.. അതിനു ശേഷം 2009 ൽ നടൻ സായി കുമാറിനെ വിവാഹം ചെയ്തു…

അതുപോലെ തന്നെ മലയാള സിനിമയിലെ ഏറ്റവും മികച്ച നടന്മാരിൽ  ഒരാളാണ് സായി കുമാർ. ഇപ്പോഴും നമ്മൾ മലയാളികൾ വീണ്ടും കാണാൻ കൊതിക്കുന്ന അദ്ദേഹത്തിന്റെ നിരവധി സിനിമകളുണ്ട്, വില്ലൻ റോളുകളും കോമഡി വേഷങ്ങളും എല്ലാം വളരെ മനോഹരമായിട്ട് കൈകാര്യം ചെയ്യുന്ന നടനാണ്  സായി കുമാർ. 1989 ൽ  റാംജി റൗ സ്പീക്കിങ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ തന്റെ സ്ഥാനം ഉറപ്പിച്ച കലാകാരൻ ഇന്നും സിനിമയിൽ സജീവമാണ്. ഇദ്ദേഹം 1986 ൽ പ്രസന്ന കുമാരിയെ വിവാഹം ചെയ്തിരുന്നു. പക്ഷെ 2007 ൽ ആ ബന്ധം അവസാനിപ്പിച്ചു.

പിന്നീട്  2009 ൽ ഇവർ ഇരുവരും വിവാഹിതരായി, ബിന്ദു പണിക്കരുടെ ആദ്യ വിവാഹത്തിൽ അവർക്കൊരു മകൾ ഉണ്ടായിരുന്നു കല്യാണി എന്നു വിളിക്കുന്ന അരുന്ധതി.. ഇപ്പോൾ സായ്‌കുമാറിന്റെയും ബിന്ദുവിന്റേയും മകൾ എന്നാണ് പൊതുവെ കല്യാണിയെ അറിയപ്പെടുന്നത്, ഇവർ ഒരുമിച്ചുള്ള നിരവധി ടിക് ടോക് വിഡിയോകളും സോഷ്യൽ മീഡിയിൽ  വൈറലായിരുന്നു, കല്യാണിക്ക് നിരവധി ആരധകരുണ്ട് താരത്തിന്റെ ഡാൻസ് വിഡിയോകളെല്ലാം നേരത്തെതന്നെ ആരാധകർ ഏറ്റെടുത്തിരുന്നു…

ഇപ്പോൾ താര പുത്രി കഴിഞ്ഞ ദിവസം തന്റെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരു ചിത്രമാണ് ആരാധകാരെ സംശയത്തിലാക്കിയിരിക്കുന്നത്, അതിനു കാരണം ആ ചിത്രത്തിന്റെ അടികുറിപ്പായിരുന്നു, എന്റെ തൊട്ടടുത്ത്, നീ ആ ഇടം നേടിയെടുത്തു, എന്ന ക്യാപ്ഷ്യനോടെ കല്യാണി ചിത്രം പോസ്റ്റ് ചെയ്‌തിരിക്കുന്നത്.. ഇതുകണ്ട ആരാധകർ ഇത് കല്യാണിയുടെ  കാമുകൻ ആയിരിക്കുമോ എന്നുള്ള സംശയത്തിലാണ്, താരപുത്രി ഇതിനോട് ഇതുവരെ പ്രതികരിച്ചിട്ടില്ല..

അടുത്തിടെയായിരുന്നു കല്യാണിയുടെ ബ്രൈഡല്‍ ലുക്കിലെ ചിത്രങ്ങള്‍ വൈറലായിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ കല്യാണിക്ക് മികച്ച സ്വീകാര്യതയും പിന്തുണയുമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ടിക് ടോകിനും ഡാന്‍സിനും അപ്പുറത്ത് ബിസിനസ് രംഗത്തും സജീവമാണ് ഈ താരപുത്രി. 20 വയസ്സുകാരിയായ കല്യാണിയുടെ സംരംഭമാണ് ലഷ് ബൈ കല്യാണി എന്ന സ്ഥാപനം.. കല്യാണിയുടെ സിനിമ പ്രേവേശനിതിനായി കാത്തിരിക്കുകയാണ്  ആരധകർ.. സായികുമാറിന്റെ മകൾ വൈഷ്‌ണവി ഇപ്പോൾ  അദ്ദേഹവുമായി നല്ല ബന്ധമല്ല ഉള്ളത്. അവർ ഇപ്പോൾ സീ കേരളത്തിലെ ഹിറ്റ് സീരിയലിൽ കൈയെത്തും ദൂരത്ത് എന്ന പരമ്പരയിൽ ദുർഗ എന്ന വേഷം ചെയ്യുന്നു….

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *