ജോലി നഷ്‌ടമായ മലയാളി ബസ് ഡ്രൈവർക്ക് കാറ് സമ്മാനമായി നൽകി കമൽഹാസൻ ! കൈയ്യടിച്ച് ആരാധകർ !

ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ കമൽ ഹസൻ കൈയ്യടി നേടിക്കൊണ്ടിരിക്കുകയാണ്. അതിനുകാരണമായത് ഒരു മലയാളിയും എന്നതാണ് നമുക്കെ ഏറെ സന്തോഷം തരുന്ന ഒരു കാര്യം. കോയമ്പത്തൂരിലെ ആദ്യ വനിതാ ബസ് ഡ്രൈവറാണ് പാലക്കാട് സ്വദേശി മഹേഷിന്റെയും ഷൊർണൂർ സ്വദേശിനി ഹിമയുടെയും  മകളായ 24- കാരി ഷർമിള. ഷർമിള ഓടിച്ചിരുന്ന ബസിൽ കഴിഞ്ഞയാഴ്ചയാണ് ഡി എം കെ നേതാവ് കനിമൊഴി യാത്രചെയ്തത്. ബസിലെ വനിതാ കണ്ടക്ടർ ആയിരുന്ന അന്നത്തായി കനിമൊഴിയോട് ടിക്കറ്റെടുക്കാൻ ആവശ്യപ്പെട്ടു. കനിമൊഴിയിൽനിന്ന് പണം വാങ്ങുന്നത് ഷർമിള വിലക്കിയെങ്കിലും അന്നത്തായി അത് സമ്മതിച്ചില്ല.

തുടർന്ന് ബസിൽനിന്ന് കനിമൊഴി ഇറങ്ങിയതിനുശേഷം ഇതിന്റെപേരിൽ ഷർമിളയും അന്നത്തായിയുമായി തർക്കമുണ്ടാകുകയും, ശേഷം ഇതിൽ പ്രകോപിതായായ ഷർമിള ജോലി പാതിവഴിയിൽ നിർത്തി, ബസിൽനിന്നിറങ്ങിപ്പോകുകയും ചെയ്തു.  അതിനുശേഷം ഈ സംഭവത്തിന്റെപേരിൽ തന്നെ ജോലിയിൽനിന്ന് പുറത്താക്കിയതായി ഷർമിള വെളിപ്പെടുത്തിയിരുന്നു. ഇതോടെ കനിമൊഴിയടക്കം ഒട്ടേറെപ്പേർ ഷർമിളയ്ക്ക് പിന്തുണയുമായെത്തിയിരുന്നു.

ഇതിനുപിന്നാലെയാണ് ഉലക നായകൻ കമൽ ഹാസൻ ശർമിളക്ക് സഹായവുമായി എത്തിയത്. ഷർമിളയ്ക്ക് സ്വന്തമായി  ടാക്‌സി സർവീസ് ആരംഭിക്കാനാണ് അദ്ദേഹം സഹായിച്ചത്. അതിനായി ഒരു കാർ സമ്മാനമായി നൽകുകയായിരുന്നു.  കമലിന്റെ സന്നദ്ധസംഘടനയായ കമൽ കൾച്ചറൽ സെന്റർ മുഖേനയാണ് കാർ നൽകുന്നത്.  കമലിന്റെ ഈ പ്രവർത്തിക്ക് നിറഞ്ഞ കൈയ്യടിയാണ് ലഭിക്കുന്നത്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *