ഇത് മലയാളത്തിന്റെ ‘കെ ജി എഫ്’! ഇതു ഗാന്ധിഗ്രാമമല്ല..! കൊത്തയാണ്, ഇവിടെ ഞാന്‍ പറയുമ്പോള്‍ പകല്‍, ഞാന്‍ പറയുമ്പോള്‍ രാത്രി ! ആവേശത്തോടെ ആരാധകർ !

ദുൽഖർ സൽമാൻ ആരാധകർ ഏറെ പ്രതീക്ഷയോടെ കാണാൻ കാത്തിരുന്ന ചിത്രമാണ് ‘കിംഗ് ഓഫ് കൊത്ത’. ഇപ്പോഴിതാഹാ പ്രേക്ഷകരുടെ ആവേശം ഒട്ടും കളയാതെ ചിത്രത്തിന്റെ ടീസർ റിലീസ് ചെയ്തിരിക്കുകയാണ്. ടീസര്‍ പുറത്തിറങ്ങി  ഒരു മണിക്കൂറിനുള്ളിൽ തന്നെ മില്യൺ വ്യൂ ആണ് നേടിയത്. സിനിമയില്‍ മാസ് ആക്ഷന രംഗങ്ങളും ഡയലോഗുകളുമുണ്ടെന്ന് ടീസറിലൂടെ തന്നെ വ്യക്തമാണ്. ഇതു ഗാന്ധിഗ്രാമം അല്ല..! കൊത്തയാണ്, ഇവിടെ ഞാന്‍ പറയുമ്പോ പകല്‍, ഞാന്‍ പറയുമ്പോ രാത്രി എന്ന ദുല്‍ഖറിന്റെ മാസ് ഡയലോഗും ടീസറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് സീ സ്റ്റുഡിയോസും ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസും ചേര്‍ന്നാണ്.

മാസ്സ് ആക്ഷൻ രംഗങ്ങൾ കൊണ്ട് ആരാധകരെ ആവേശം കൊള്ളിക്കുന്ന രംഗങ്ങളാണ് ടീസറിൽ ഉടനീളം. ടീസര്‍ മലയാളത്തില്‍ മമ്മൂട്ടിയും തെലുങ്കില്‍ മഹേഷ്ബാബുവും കന്നഡയില്‍ രക്ഷിത് ഷെട്ടിയും തമിഴില്‍ സിലമ്പരശനുമാണ് പുറത്തിറക്കിയത്. താര നിര കൊണ്ടും ചിത്രം സമ്പന്നമാണ്. കണ്ണന്‍ എന്ന കഥാപാത്രമായി തെന്നിന്ത്യയില്‍ ഡാന്‍സിങ് റോസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധേയനായ ഷബീര്‍ കല്ലറക്കല്‍ എത്തുന്നു. ഷാഹുല്‍ ഹസ്സന്‍ എന്ന പൊലീസ് ഉദ്യോഗസ്ഥനായി തമിഴ് താരം പ്രസന്ന എത്തുന്നു.

ചിത്രത്തിലെ നായിക നിരയും സമ്പന്നമാണ്, താര എന്ന കഥാപാത്രത്തില്‍ ഐശ്വര്യാ ലക്ഷ്മിയും മഞ്ജുവായി നൈലാ ഉഷയും, റിതുവായി അനിഖാ സുരേന്ദ്രനും  വേഷമിടുന്നു. രഞ്ജിത്ത് ആയി ചെമ്പന്‍ വിനോദ്, ടോമിയായി ഗോകുല്‍ സുരേഷ്, ദുല്‍ഖറിന്റെ കഥാപാത്രത്തിന്റെ അച്ഛനായ കൊത്ത രവിയായി ഷമ്മി തിലകന്‍, മാലതിയായി ശാന്തി കൃഷ്ണ, ജിനുവായി വാടാ ചെന്നൈ ശരണ്‍, എന്നിവരാണ് മുഖ്യ കഥാപാത്രങ്ങളിലെത്തുന്നത്.

പ്രേക്ഷകരുടെ  ഭാഗത്തുനിന്നും വലിയ സ്വീകാര്യതയാണ് ടീസറിന് ലഭിച്ചത്, ഇത് മലയാളത്തിന്റെ കെജിഎഫ്, റിപീറ്റ്‌ കാണാൻ തോന്നിക്കുന്ന കിടു ഐറ്റം, രോമാഞ്ചം, ബിജിഎം പൊളി എന്നിങ്ങനെ ആവേശത്തോടെയുള്ള കമന്റുകളാണ് ടീസറിന് ലഭിക്കുന്നത്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *