അടുത്തിടെ മമ്മൂട്ടി വന്ന് അദ്ദേഹത്തിന്റെ ഒരു ചിത്രത്തിലേക്ക് ക്ഷണിച്ചിരുന്നു ! അത് നിരസിക്കുകയാണ് ചെയ്തത് ! ഞാൻ പറയാത്ത പല കാര്യങ്ങളും വാർത്തയായി ! മധു പറയുന്നു !

മധു എന്ന നടനെ കുറിച്ച് മലയാളികൾക്ക് പ്രത്യേകിച്ച് ആമുഖത്തിന്റെ ആവിശ്യമില്ല. മലയാളത്തിലെ ആദ്യത്തെ റൊമാന്റിക് നായകൻ. തിരുവനന്തപുരം മേയറായിരുന്ന പരമേശ്വരൻ പിള്ളയുടെയും തങ്കമ്മയുടേയും മൂത്തപുത്രനായി ജനിച്ചു. യഥാർത്ഥ പേര്‌ മാധവൻ നായർ. മലയാള സിനിമയുടെ ശൈശവം മുതൽ ഒപ്പമുണ്ടായിരുന്ന ഈ നടൻ ഇപ്പോഴും അഭിനയ രംഗത്ത് സജീവമാണ്. ഇടക്ക്‌ നിർമ്മാണ, സംവിധാന മേഖലകളിലും സാന്നിധ്യമറിയിച്ചു. ഒരു നടൻ എന്നതിലുപരി അദ്ദേഹം സാംസ്‌കാരിക രംഗത്തും സജീവമായിരുന്നു. അഭിനയത്തിൽ മാത്രമല്ല പഠനത്തിലും കേമനായിരുന്നു. ബനാറസ് ഹിന്ദു സർവകലാശാലയിൽനിന്ന് ബിരുദവും തുടർന്ന് ബിരുദാനന്തര ബിരുദവും നേടി ഹിന്ദി അധ്യാപകനായി പല കോളജുകളിലും അദ്ദേഹം പഠിപ്പിച്ചിട്ടുണ്ട്.

ഇപ്പോഴിതാ അദ്ദേഹം നൽകിയ അഭിമുഖത്തിൽ ചില കാര്യങ്ങൾ തുറന്ന് പറഞ്ഞിരുന്നു അതാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്. അടുത്തിടെ അദ്ദേഹം ഒരുപാട് സിനിമകൾ വേണ്ടെന്ന് വെച്ചിരുന്നു. മോഹനലാൽ ചിത്രങ്ങളായ  ലൂസിഫര്‍, മരക്കാര്‍ തുടങ്ങിയ സിനിമകളാണ് മധു വേണ്ടെന്ന് വച്ചത്.  അതുപോലെ രണ്ടു വര്‍ഷം മുമ്പ് മമ്മൂട്ടി നേരിട്ടുവന്ന് അദ്ദേഹത്തിന്റെ സിനിമയിലേക്ക് ക്ഷണിച്ചിരുന്നു.

വണ്‍ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് മമ്മൂട്ടി വീട്ടില്‍ വന്നത്. എന്നാൽ താൻ പൂർണമായും അഭിനയത്തിൽ നിന്നും വിട്ടുനിൽക്കാൻ ആഗ്രഹിച്ചിരുന്നില്ല.. അഭിനയത്തോടുള്ള താല്‍പ്പര്യവും അവസാനിക്കുന്നില്ല. പക്ഷെ  അത്രയേറെ മോഹിപ്പിക്കുന്ന ഒരു വേഷം വന്നാല്‍ മാത്രമേ അതിനെ കുറിച്ച് ആലോചിക്കാൻ സാധിക്കുകയുള്ളു. അതും  ഇതുവരെ ചെയ്തതില്‍ നിന്ന് വ്യത്യസ്തമായി എന്തെങ്കിലും ചെയ്യാനുണ്ടെങ്കില്‍ മാത്രം. അതും ആരോഗ്യം അനുവദിക്കുമെങ്കില്‍ എന്നും അദ്ദേഹം പറയുന്നു.

സിനിമയിൽ തന്റെ അടുത്ത സുഹൃത്ത് നടൻ അടൂർ ഭാസി ആയിരുന്നു, പിന്നെ ഇപ്പോൾ നടൻ മോഹന്ലാലുമായിട്ടാണ് കൂടുതൽ അടുപ്പമുള്ളത്, അത് ഞങ്ങൾ ഒരുമിച്ച് കുറച്ച് ചിത്രങ്ങൾ ചെയ്തിരുന്നു അതാണ്. അയാൾ ഇടക്ക് എന്നെ കാണാൻ വരും, അതും ഒരു ദിവസം പിറന്നാള്‍ കേക്കുമായാണ് മോഹന്‍ലാല്‍ എത്തിയത്. ഞങ്ങളൊരുമിച്ച് അന്ന് കേക്ക് മുറിച്ചു എന്നും അദ്ദേഹം പറയുന്നു. മോഹൻലാൽ മാത്രമല്ല മമ്മൂട്ടി, ജയറാം, ദിലീപ് വരെയുള്ളവരുമായി നല്ല അടുപ്പമാണ്.  ഇവരെല്ലാം ഇടക്ക് എന്നെ കാണാൻ വരാറുണ്ടായിരുന്നു. പിന്നെ പുതിയ കുട്ടികളുമായൊന്നും അധിക സൗഹൃദമില്ല. പിന്നെ ആസിഫ് അലിയോടൊപ്പം അഭിനയിച്ചു.

അതുപോലെ മധുവിന്റെ അവാർഡ്  നിര്‍ണയ സമിതിയെ കുറിച്ചുള്ള പരാമർശം ഒരിക്കൽ വലിയ വാർത്താ പ്രാധാന്യം നേടിയിരുന്നു. എസ്എസ്എല്‍സിക്ക് പത്തു പ്രാവശ്യം തോറ്റവന്‍ ഡിഗ്രിക്കാരന്റെ പേപ്പര്‍ നോക്കുന്നതു പോലെ എന്ന് അവാര്‍ഡ് നിര്‍ണയ സമിതിയെ കുറിച്ച് മധു പറഞ്ഞിരുന്നു. എന്നാൽ ഇത് അന്ന് മാധ്യമങ്ങളിൽ വാർത്തായപ്പോൾ ആരുടേയും കൈയും കാലും പിടിച്ചുള്ള അവാര്‍ഡ് വേണ്ട എന്നൊക്കെ ഞാന്‍ പറഞ്ഞതായി വാര്‍ത്തകള്‍ വന്നു. അതെല്ലാം പത്രക്കാരുടെ വ്യാഖ്യാനങ്ങളായിരുന്നു, ഞാൻ പറഞ്ഞ വാക്കുകളെ അവർ വളച്ചൊടിച്ചതാണ് എന്നും മധു പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *